നിവിൻ പോളി ഡോ.ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ

മുതിർന്നവർ വഴിതെറ്റുമോ എന്തോ !
എന്തായാലും
കറുത്ത ഷർട്ട് കൂളിങ്ക്ലാസ്സ്
ഇത് ഇനി ഈ ജന്മം നിവിൻ ഇടില്ല .

 kulathilkallittavan


ചെന്നിത്തലയില്‍ നിന്നും ഒരു പിണറായി

രമേശേട്ടനോട് ഉപ്പുമാവു കഴിക്കണ്ടാ, ദഹിക്കൈല്ലാ, എന്ന് ഡോക്ടറമ്മ.
ചെന്നിത്തലയില്‍ നിന്നും പിണറായിയിലേക്ക് നേരിട്ട് ബസ്സുണ്ടോ അതോ മാറിക്കയറണോ ?

ഉമ്മച്ചനും അച്ചുമാമനും എത്ര കുളം കണ്ടതാ, കുളമെത്ര കൊക്കിനേ കണ്ടതാ.

ബ്ലും !

അമ്മയുടെ കരള്‍


അമ്മയുടെ 'കരള്‍' ഇന്നു സ്കൂളിലേക്ക്

എന്നത് മനോരമയുടെ ഒരു തലക്കെട്ടാണ്. വാര്‍ത്തയും തലക്കെട്ടും മനോഹരം. ഇത്രയും യോജിച്ച ഒരു തലക്കെട്ട് ഈ വാര്‍ത്തയ്ക്കു കൊടുത്തതാരായാലും കുരുത്തംകെട്ടവനിഷ്ടമായി. ഒരുപാട്.
അപ്പുവിന്‌ ഒരുപാടു വിജയങ്ങള്‍ വരട്ടെ. അമ്മയുടെ മോഹങ്ങള്‍ക്ക് അപ്പുവിലൂടെ ചിറകുവിരിച്ച് അച്ചന്‍റെ അഭിമാനാമാവട്ടെ അപ്പു എന്നും ആശംസിക്കുന്നു.

ബ്ലും!

വാര്‍ത്തയിലേക്കുള്ള ലിങ്ക്.

കെ പി സി സി മുകളേറിയ മന്നന്‍റെ...

"അല്ലാ,ചെന്നിത്തല ഇപ്പോ ?"
"തലയേതാ വാലേതാന്നറിയാത്ത ഒരു പരുവമായീ."
© ബ്ലും!

നാടകം : ചോര്‍ത്തല്‍ അഥവാ തീര്‍ക്കല്‍ !












രംഗം ഒന്ന്: തിരശീല ഉയരുന്നു.

രംഗപടം: 
മേശപ്പുറത്തിരിക്കുന്ന ഒരു ഫോണ്‍  രണ്ടു കസേര.

കണ്ണടവച്ച നീളമുള്ള ഒരാള്‍, പോക്കറ്റിലൊരു പേന,കണ്ടാലൊരു നായരാണെന്നു തോന്നണം.

തടിച്ചു കുറുതായ ചെറിയ കഴിത്തുള്ള  മറ്റൊരാള്‍, കഴുത്തിലൊരു ഷാള്‍,കണ്ടാലൊരു ശ്രീനാരായണ ഗുരു ഭക്തനെപ്പോലെ തോന്നരുത്. 

കണ്ണടവെച്ച ആള്‍ ഫോണ്‍ എടുത്തു വിളീക്കുന്നൂ. 

കണ്ണടവെച്ചയാള്‍:ഹലോ
ഫോണില്‍: ഹലോ, പോലീസ്കണ്ട്രോള്‍ റൂം.

കണ്ണട വെച്ചാആള്‍ ഫോണ്‍ പൊത്തിപ്പിടിച്ച് മറ്റേ ആളുടെ മുഖത്തേക്ക് (അര്‍ഥഗര്‍ഭമായി) നോക്കുന്നൂ. 

തടിച്ചയാള്‍:  അവിടെ "ടര്‍" എന്ന ഒരുശബ്ദം കേള്‍ക്കുന്നൂണ്ടോ?
കണ്ണടവെച്ചയാള്‍: ഉണ്ട്.
തടിച്ചയാള്‍ : ശരിക്കു കേള്‍ക്കുന്നുണ്ടോ?
കണ്ണട വെച്ചയാള്‍: ഉണ്ട്. എന്തോ ലീക്കുചെയ്യുന്ന പോലെയുള്ള ശബ്ദം.
തടിച്ചയാള്‍ : അവരു നമ്മുടെ ഫോണ്‍ ചെയ്യുകയാണെന്നാ തോന്നുന്നത്.

രണ്ടുപേരുടെയും മുഖഭാവം മാറുന്നു. സീരിയസ്. 
ബാക്ക്ഗ്രൌണ്ടില്‍ വന്ദേമാതരം ചെറിയ ശ്ബ്ദത്തില്‍.

കണ്ണടവെച്ചയാള്‍: നിങ്ങളിപ്പോള്‍  പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ആ ഉപകരണം ഓഫ് ചെയ്യണം.
ഫോണില്‍: ഏതു ഉപകരണം?
കണ്ണടവെച്ചയാള്‍: ആ, ടാപ്പില്‍നിന്നും വെള്ളം വീഴുന്നപോലെ ശ്ബ്ദമുണ്ടാക്കുന്ന യന്ത്രം.
ഫോണില്‍: താനാരാ?
കണ്ണടവെച്ചയാള്‍: അയാം മിസ്റ്റര്‍ നായര്‍.

ബാക്ക്ഗ്രൌണ്ടില്‍ കില്‍ബില്ലിലെ വിസിലടിക്കുന്ന മ്യൂസിക് (പ്രചോദനം കൊണ്ടത്, മോഷ്ടിച്ചതല്ലാ) . 

ഫോണില്‍: താനിക്കൊന്നും വേറെ പണിയില്ലേടൊ, ^%$&^$%^%$^$^$$%#@$$%$#, (പീ പീ പീ സൌണ്ട്.)

കണ്ണടവെച്ചാളുടെ മുഖഭാവം ജഗതി തെറികേട്ട്പോലെ മാറിമറിയുന്നൂ മാനറിസം, അഥവാ ഭാവാഭിനയം. 

ഫോണ്‍ വെയ്ക്കുന്നൂ. മറ്റേ ആളുടെ മുഖത്തേക്ക് (അര്‍ഥഗര്‍ഭമായി) വീണ്ടും നോക്കുന്നൂ. 

രണ്ടുപേരും എണീറ്റു, ചേര്‍ന്ന് നില്ക്കുന്നൂ.  സ്റ്റേജിനു മുന്നിലേക്കു (സ്ലോ മോഷനില്‍ ) നടക്കുന്നൂ. തടിച്ചയാള്‍ ഷാളെടുത്ത് മുഖം തുടയ്ച്ച്, ഷാള്‍ കുടയുന്നൂ. 

ബാക്ക്ഗ്രൌണ്ടില്‍ കെപീഎസ്സി യുടെ "ബലികൂടീരങ്ങളേ... " എന്ന വിപ്ലവ ഗാനം ഉച്ചത്തില്‍, ശ്ബ്ദം പതുക്കെ കുറഞ്ഞ് കുപ്പിയുടെ മൂടിതുറന്നല്‍ പോലും കേള്‍ക്കുന്ന അത്രയ്ക്കു നിശ്ബ്ദം. 

പതുക്കെ മുഷ്ടികള്‍ ചുരുട്ടി കയ്യുയര്‍ത്തി രണ്ടുപേരും.

"മുഖ്യമന്ത്രി രാജിവെയ്ക്കണം !"

"സമരം ചെയ്യും സമരം ചെയ്യും 
പുതിയ സ്കൂള്‍ കിട്ടണ വരെയും സമരം ചെയ്യും"

"സര്‍ക്കാര്‍ നീതി പാലിക്കുക
പുതിയകോളേജുകള്‍ (കഴുത്ത് "ഞങ്ങള്‍ക്ക്" എന്ന് പറയുന്ന പോലെ  ശരീരത്തോട് അടുപ്പിച്ചു കൊണ്ട്) അനുവദിക്കുക"

എന്നീ മുദ്രാവാഖ്യങ്ങള്‍ ഉറക്കെപറഞ്ഞ് കയ്യുയര്‍ത്തി നിശ്ചലമാവുക. 

പുറകില്‍ ഒരു ചുവന്ന ഡൂം ലൈറ്റ് തെളിയുന്നൂ. അവിടെ കയ്യില്ലാത്ത ബനിയനും കൈലിമുണ്ടും എടുത്തു  കണ്ണട വെച്ച ഒരാള്‍  തോളുയര്‍ത്തിപ്പിടിച്ച് പുഞ്ചിരിയോടെ നില്‍ക്കുന്നു. (മുഖത്ത് പുച്ചഭാവം)

അതിന്നും പുറകില്‍ അടുത്ത ചുവന്ന ഡൂം ലൈറ്റ് തെളിയുന്നൂ. അവിടെ വടിവാളുകളുമായി ബനിയനിട്ടയാളെ കൊല്ലാനെന്ന ഭാവത്തില്‍അഞ്ചുപേര്‍.

ബാക്ക്ഗ്രൌണ്ടില്‍ ഇന്നോവ കാര്‍ ബ്രെയ്ക്കിടുന്ന ശബ്ദം.

സ്റ്റേജിന്‍റെ വലതു ഭാഗത്തായി ഒരു പച്ച ലൈറ്റ് തെളിയുന്നൂ. അവിടെ ഒരു ഐസ്ക്രീം വണ്ടിയുന്തി നടക്കുന്നയാള്‍ തള്ളവിരലുയര്‍ത്തി കാണിച്ച് കണ്ണിറുക്കുന്നൂ.

സ്റ്റേജിന്‍റെ ഇടതുവശത്ത് നീല വെളിച്ചം തെളിയുന്നൂ, അവിടെ കസേര മുറുക്കിപ്പിടിച്ച് പോലീസ് വെഷമിട്ട ഒരാളില്‍ നിന്നും സല്യൂട്ട് സ്വീകരിക്കുന്ന ഒരാള്‍,  പൌഡറിട്ടു മുഖം വെളുപ്പിച്ച അധികം ഉയരമില്ലാത്ത ഒരാള്‍ ഒരു കയ്യുകൊണ്ട് കസേര വലിക്കുന്നൂ, മറ്റേ കയ്യുകൊണ്ട് കണ്ണട വെച്ച ആള്‍ വിളിക്കുന്ന മുദ്രാവാഖ്യം ഏറ്റു വിളിക്കുന്ന പോലെ നില്‍ക്കുന്നൂ .

ശേഷം ലൈറ്റുകള്‍ അണയുന്നൂ.

രംഗം രണ്ട്: തിരശീല ഉയരുന്നു.

രംഗപടം:
മേശപ്പുറത്തിരിക്കുന്ന ഒരു ഫോണ്‍  രണ്ടു കസേര
കണ്ണടവച്ച നീളമുള്ള ഒരാള്‍, പോക്കറ്റിലൊരു പേന,കണ്ടാലൊരു നായരാണെന്നു തോന്നണം.
തടിച്ചു കുറുതായ ചെറിയ കഴിത്തുള്ള ഒരാള്‍, കഴുത്തിലൊരു ഷാള്‍,കണ്ടാലൊരു ശ്രീനാരായണ ഗുരു ഭക്തനെപ്പോലെ തോന്നരുത്. 

ബാക്ഗ്രണ്ടില്‍ "അ, ഓലയാല്‍ മേഞ്ഞൊരു കൊമ്പു ഗൃഹത്തിന്‍റെ കോലായില്‍ നിന്നൊരു കോമളാങ്കി"  എന്ന പഴയ കഥാ പ്രസംഗ ഗാനത്തിന്‍റെ തുടര്‍ച്ചയായുള്ള ആവര്‍ത്തനം. 

ശുഭം . കര്‍ട്ടന്‍ !

©  ബ്ലും !



ലിപ്സ്റ്റിക്ക് !














ലിപ്സ്റ്റിക്ക് !
അതിപ്പോ ഒബാമേടെ ഷര്‍ട്ടിന്‍റെ കോളറിലാണെങ്കിലും
ഒരൊറ്റ നിവൃത്തിയേ ഉള്ളൂ.
വടക്കോട്ടു നോക്കി മൂന്നുപ്രാവശ്യം
ലേലു ഹല്ലീ ലേലു ഹല്ലീ ന്നു പറയുക.
ഇല്ലെങ്കില്‍ ഭാര്യേടെടുത്തുനിന്നും കുനിച്ച് നിര്‍ത്തി
കുര്‍ബാന കൊള്ളേണ്ടിവരും !

© ബ്ലും!

കുര്യന്‍ന്‍റെ ആഗോള വനിതാസമ്മേളനം

ആഗോളവനിതാ സമ്മേളനത്തിന്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധിയാരാ?
ആരാ?
അല്ല, ആരാവും?
ആ?
ന്നാ, പീ ജേ കുര്യനാ...

കൂടുതല്‍ തമാശകള്‍ക്ക്,
upa@centralgov.in.co
എന്ന വിലാസത്തില്‍ മെയില്‍ അയക്കുക.

ബ്ലും !


ജോര്‍ജുട്ടി കവിതകള്‍: ------# 1.പൂഞ്ഞാര്‍

ആറാണോ തറയാണോ
തെറിയാണോ അതോ
സാറുതന്നെയാണോ
ഈ പൂഞ്ഞാര്‍ ?

-- ജോര്‍ജുട്ടി C/O ജോര്‍ജുട്ടി

പ്ലീസ്, അക്ഷരം മാറ്റി പാരടിയെഴുതരുത്. സാഹ്ചര്യങ്ങള്‍ക്ക് എത്ര അനുയോജ്യമാണെങ്കിലും !

ബ്ലും !

ജോര്‍ജ്ജണനെ റിയല്‍മാന്‍ഡ്രിഡിലെടുക്കണം !

ശ്രീവിദ്യയുടെ സ്വത്തുക്കള്‍ ഗണേഷണ്ണനെങ്ങനെ ചിലവാക്കീന്ന് ജോര്‍ജണ്ണനറിയണം !

പിന്നേ, ടിയാന്‍റെ നിയമസഭാ മണ്ഡലത്തിലെ കക്കൂസിന്‌ ടൈല്‍സൊട്ടിക്കാന്‍ കൊടുത്തിട്ടുപോയതല്ലേ അതൊക്കെ !

റിയല്‍മാന്‍ഡ്രിഡിന്‍റെ ഡിഫന്‍സ് ലൈന്‍ സ്റ്റ്രോങ്ങാക്കാന്‍ ജോര്‍ജ്ജണ്ണനെ കോച്ചായിട്ട് നിയമിക്കണം. പൊതുജനത്തിനെതിരേ എന്നാ ഡിഫന്‍സാണച്ചായാ !  നമ്മ നമിച്ച് !

ജനങ്ങള്‍ക്കിത്തിരിയെങ്കിലും ഉപകാരം ചെയ്യുന്ന ഒരുത്തനെയും മന്ത്രിയാക്കികൂടാ. പക്ഷേ എന്നും കോരസ്സാറാണ്‌ മുഖ്യമന്ത്രിയാവാന്‍ ഏറ്റവും അനുയോജ്യന്‍..

ബ്ലും !

ശ്രീജിജു എന്‍റര്‍പ്രൈസസ്

"ഹലോ"
"ഹലോ ശ്രീജിജു എന്‍റര്‍പ്രൈസസ്, ഹൌ കാന്‍ ഐ ഹെല്‍പ് യു സര്‍?"
"ഗഫൂര്‍ക്ക ഫ്രം ദുബായ്‌"
"പറഞ്ഞോളൂ സര്‍"
"ഒരു ഫിക്സ് വെക്കണാല്ലോ."
"ഓകെ, പറഞ്ഞോളൂ സര്‍"
"രണ്ട് മൂന്ന് പതിനഞ്ച് മുപ്പതിനായിരം"
"എന്താ സാര്‍? മനസ്സിലായില്ല."
"രണ്ടാമത്തെ ടീമിന്റെ ബാറ്റിങ്ങ് മൂന്നാമത്തെ ഓവര്‍ പതിനഞ്ച് റണ്‍സ് , മുപ്പതിനായിരംന്ന്, നമ്മളെ കുട്ട്യോളൊന്നും ഇല്ലെ അവിടെ?"
"ഇല്ല സാര്‍,  അവര്‍ നോര്‍ത്തിന്ത്യയില്‍ തീഹാറിലൊരു വെക്കേഷന്  പോയതാണ്..."
"ഓ ശരി, അപ്പോ എങ്ങനെ ?"
"ഇല്ല സര്‍, ഐല പുത്യാപ്ലക്കോര ലയക്കോര ബിസിനസ്സ് കഴിഞ്ഞു സര്‍."
"ഇപ്പോ ഏതാ ഉള്ളത്?"
"ഇപ്പോ ഉപമുഖ്യമന്ത്രി എന്ന ഒരു ഗെയിം ആണ് സര്‍, സാറിനു വേണങ്കില്‍ "ആവും", "ആവില്ല", "ആവിയില്ലാ" ഇതിലേതിലെങ്കിലും ചോയിസില്‍ ഫിക്സ് ചെയ്യാം സര്‍."
"ഒരു മിനിട്ട്, ഒന്നാലോചിക്കട്ടെ."
"ആയിക്കോട്ടെ സര്‍."
::::::::::::::
"ഹലോ"
"ഹലോ, പറയൂ സര്‍."
""തള്ളിയിടുക", "മറിച്ചിടുക", "കുതിരക്കച്ചവടം" ഇതിലേതെങ്കിലുമുണ്ടോ ?"
"ഇല്ല സര്‍. ഈ കളിയില്‍ എതിര്‍ ടിമിലെ  ക്യാപ്റ്റന്  മാത്രമേ താല്‍പര്യമുള്ളു. ടീമിനില്ല. അതുകൊണ്ട് ഈ ഓപ്ഷന്‍സ് ഒന്നുമില്ല സര്‍, സോറി."
"അങ്ങിനെയാണെങ്കില്‍ "എന്തെങ്കിലും ആവട്ടെ" എന്ന ഓപ്ഷനില്‍ ഫിക്സിക്കോ."
"അതു പറ്റില്ല സര്‍, എല്ലാവരും ആ ഓപ്ഷന്‍ എടുത്തതു കാരണം അതിലിനി ഫിക്സില്ല എന്നാണ് കമ്പിനി തീരുമാനം."
"എന്നാ ഞാനീ ഫിക്സിനില്ല. "
"മന്ത്രി മന്ദാകിനി ആന സിനിമ എന്ന വേറൊരു കളിയുണ്ട് സര്‍."
"പീ... പീ... പീ..."
"ഹലോ സര്‍.... സര്‍.... $%#%"

ബ്ലും !