കല്ലിട്ടവര്‍ക്കൂള്ള നന്ദി രേഖപ്പെടുത്തല്‍... ടും ടും ടും ടും ബ്ലും...


നന്ദിയുണ്ട് ടീംസേ നന്ദി..
നന്ദി മാത്രമേ ഉള്ളൂ ല്ലേ ന്ന് ചോദിക്കണ്ടാ...
കമ്മെന്റിട്ട എല്ലാര്‍ക്കും തിരിച്ചു മറുപടിയും ഒരോ പോസ്റ്റിലും ഇട്ടിട്ടുണ്ട്...
അതത്ര വല്ല്യ കാര്യൊന്നല്ലാ..
ന്നാലും നിങ്ങളോടോക്കെ ഒന്നു മിണ്ടിപ്പറഞ്ഞിരിക്കുന്നത് തന്നെ ഒരു രസല്ലേ... അതോണ്ടാ...
ഇപ്പൊ അതു മാത്രേ ഉള്ളൂ...ഇനി വീക്‌ലി പോസ്റ്റാണ്‌ പ്ലാനിങ്ങില്‍ ... സമയം കിട്ടുന്നില്ലാ.. പോസ്റ്റാനല്ല.. അതിനു നമുക്ക് ' ദാന്ന് ' പറേണ ടൈം മതി. ഇതിപ്പോ തമാശ ആലോചിച്ചുണ്ടാക്കാനാ സമയം കിട്ടാത്തെ... ലേത്...
അപ്പൊ ഇനി വീക്‌ലി കാണാം...
ന്നാലും നിങ്ങളെ പോസ്റ്റിലൊക്കെ കല്ലിടാന്‍ ഞാന്‍ ഡെയ്‌ലി ഓട്ടോ പിടിച്ചെത്തും ! അത് കട്ടായം.
വീണ്ടും സന്ദിപ്പും വരേക്കും വണക്കം...

13 comments:

കഥാകാരന്‍ said...

ചുമ്മാ വന്നതാ... വന്നപ്പോള്‍ മൊത്തം ബ്ലും.. എന്നാ പിന്നെ ഒന്നു നോക്കിയേക്കാമെന്നു വെച്ചു...
സിഗര്‍റ്റു കുറ്റി ബ്ലും മുതല്‍ എല്ല്ലാം കലക്കി.. ഇനി ഇടക്കിടെ വരാം...... ബ്ലും..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അപ്പോ കല്ലിന്റെ സ്റ്റോക്ക് തീര്‍ന്നോ ചങ്ങായീ?

ഞാനൊരു ലോഡ് കല്ലിറക്കി വേച്ചിട്ടുണ്ടായിരുന്നു, ആ കുളം കല്ലിട്ട് നികത്താനായിട്ട്. ഛേ...

വന്ന സ്ഥിതിക്ക് ഒരി ചെറിയ കല്ല്...
:
:
((0))
(ശബ്ദം കേട്ടില്ല)

നരിക്കുന്നൻ said...

അപ്പോൾ ഇത് ആഴ്ചപ്പതിപ്പാക്കിയോ...ഞാൻ കരുതിയത് കല്ലിട്ട് കുളം നിറഞ്ഞെന്നാ...

സുഹൃത്തേ ആശംസകൾ! ആഴ്ചയിലൊരിക്കൽ കുളത്തിലേക്കാഞ്ഞെറിയുന്ന ആ കല്ലിനായി ഞാൻ കാത്തിരിക്കാം.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

best wishes

അശോക് said...

ഈ "ബ്ലും" ഇഷ്ടപ്പെട്ടു... നന്നായിട്ടുണ്ട്.
തല്‍ക്കാലം ഈ ഒരു "ബ്ലും" കിടക്കട്ടെ...! കല്ലിടാന്‍ ഇനീം വരാം...

BS Madai said...

അപ്പോ ഇനി അങോട്ട് weekly basis-ല്‍ മാത്രമെ കല്ലിടാന്‍ പറ്റൂ അല്ലേ - എന്തായാലും വെള്ളത്തില്‍ കല്ലിടുംബോഴുള്ള ആ ‘ബ്ലൂം’ - കേള്‍ക്കാന്‍ നല്ല സുഖാ - അതു മൂടക്കണ്ട - തുടരട്ടെ..

V.R. Hariprasad said...

ഹോ! ഭയങ്കര സെറ്റപ്പിലാണല്ലേ ഇരിപ്പ്‌.
കുളം ഓക്കെ., കല്ല്‌ സ്‌റ്റോക്കുണ്ടല്ലോ?

lakshmy said...

വീണ്ടും കാണണം കെട്ടോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരാഴ്ചയ്ക്കു പകരം ഒരൂ മാസം കൂടുമ്പോള്‍ പോസ്സ്റ്റ്യാ മതി. പക്ഷേ ചുമ്മാ ബ്ലും എന്നു പറഞ്ഞുപോകാതെ മറ്റു ബ്ലോഗുകളുംവായിക്കൂ

അപ്പോ ശരി,, പോണ വഴിയ്ക്ക് ഒരു ബ്ലും

പിരിക്കുട്ടി said...

ബ്ലും ബ്ലും ബ്ലും...............
കൊള്ളാം ട്ടോ ..
ബ്ലും ബ്ലുംസ് എല്ലാം വായിച്ചുട്ടോ കുളത്തില്‍ കല്ലിട്ട ആളെ ....

Kunjikili said...

Oru paadu orupaadu nandi.. ente adya post njan list cheythu.. paranja ella suggestions um kanakkil eduthu..
kallittu kondeyirikkukaaa :)

smitha adharsh said...

എല്ലാരുടെ "ബ്ലും","ബ്ലും" കൂടി ഇപ്പൊ,എത്ര "ബ്ലും" ആയി?
ആഴ്ചയില്‍ ഒന്ന്,എന്ന കണക്കൊന്നും വയ്ക്കണ്ട,തോന്നുമ്പോ വന്നു ബ്ലോഗില്‍ ഒരു "ബ്ലും" ഇട്ടോളൂ ട്ടോ.
എന്റെ "ബ്ലും"..ദാ..പിടിച്ചോളൂ..

രുദ്ര said...

ബ്ലും :) Interesting