മേന്‍നേ, ആന്ധ്രയെ വിഭജിച്ച് തെലുങ്കാന ഉണ്ടാക്കമെങ്കില്‍, ഹൈ! എന്തുകൊണ്ട് കേരളം വിഭജിച്ച് നാലാക്കിക്കൂടാ ?
ആവാലോ...പക്ഷേ, അതിപ്പോന്താ നാലിന്റെ ഒരു കണക്ക്?
ഓരോ സംസഥാനംണ്ടാക്കുമ്പോഴും അതു സ്വയം പര്യാപ്തമായിരിക്കണ്ടേ മേന്‍നേ,പിന്നെ ഇതൊന്നു വിഭജിക്കാന്‍ ഒരു കാരണോം വേണല്ല്ലോ...
വേണംന്നു വച്ചോളൂ.
അപ്പോ കേരളത്തിലുള്ള മൂന്ന് വിമാനത്താവളങ്ങളും വരാന്‍ പോവുന്ന കണ്ണൂര്‍ വിമാനത്താവളവും ചേര്‍ത്ത് നാല് വിമനത്താവളങ്ങളുടെ അടിസ്ഥാനത്തില്‍... ഒരു മുറിയങ്ങ് മുറിക്കാം.. എന്താ?
ഒരു വിരോധോം ഇല്ല്യാ.. ന്നുവച്ചാലും ഇതോണ്ടെന്താ ഒരു മെച്ചംന്നാ ?
ഹൈ! സുഖല്ലേ മേന്‍നേ, ഒരോ സംസ്ഥാനത്ത് ഒരോരോ മുഖ്യമന്ത്രീം മന്ത്രിസഭേം. ഭേഷായിട്ട് ഇവര്‍ക്കെല്ലാര്‍ക്കുമങ്ങട് ഭരിച്ച് അര്‍മ്മാദിക്കാലോ.. ആര്‍ക്കും ആര്‍ക്കും കിട്ടീല്ല്യാന്നുള്ള പരാതീംണ്ടാവില്ല്യാന്നു വെച്ചോളൂ, എന്താ...
അങ്ങന്യങ്ങടാവുമ്പോ കേരളത്തിന്റെ കാര്യം