മൊല്ലാക്കാന്റെ ഗുഡ്നൈറ്റ്

സ്ഥലകാല ബോധം
സ്ഥലം: ബസ്റ്റാന്റിന്റെ വടക്കേമൂല,സ്റ്റേജ്
സമയം: 26/10/2008 വൈകീട്ട് 7:30

"ഈ മതമൈത്രീ സംഗമത്തില്‍ അടുത്തതായി നാടിന്റെ പ്രിയങ്കരനായ മൊല്ലാക്ക നിങ്ങളോട് രണ്ട് വാക്ക് സംസാരിക്കും."
മൊല്ലാക്ക മൈക്കിനടുത്തേക്ക്..
"എല്ലാ ഹിന്ദു സഹോദരങ്ങള്‍ക്കും നമസ്കാരം "
മൊല്ലാക്ക തുടങ്ങി
"എല്ലാ മുസ്ലീം സഹോദരങ്ങള്‍ക്കും അസ്സലാമു അലൈകും"
മൊല്ലാക്ക സ്പാറീ
"എല്ലാ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും... ഉം... ഉം..."
മൊല്ലാക്ക തപ്പീ... എന്നിട്ടും കിട്ടീല്ലാ
സദസ്സില്‍ ചിരിപൊട്ടി.
മൊല്ലാക്കാന്റെ മുഖത്തും ചിരിപൊട്ടീ
'ഹലാക്ക്, ഓര്ക്ക്പ്പെന്താ പറയാ?' ന്നൊരുഭാവം
മൊല്ലാക്കാന്റെ വലംകയ്യ് കുഞ്ഞിമൊയ്തീന്‍ ഒരു പേപ്പര്‍ കഷ്ണം ചുവന്ന സാരിക്ക് പച്ച ബ്ലൌസിട്ട പ്രസിഡണ്ട് ലക്ഷ്മിച്ചേചി വഴി മൊല്ലാക്കാക്ക് പാസ്സി.
മൊല്ലാക്ക ഹാപ്പി
" എല്ലാ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും ഗുഡ്‌നൈറ്റ് "
എല്ലാരും ആര്‍ത്ത് ചിരിച്ചൂ
മൊല്ലാക്ക കുഞ്ഞിമൊയ്തീനെ നോക്കി
കുഞ്ഞിമൊയ്തീന്‍ അപ്പൊഴെക്കും മുങ്ങീ...ബ്ലും !

9 comments:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ബ്ലും...

കല്ലല്ല, കുഞ്ഞിമൊയ്ദീനെ തപ്പാന്‍ ആളു ചാടിയതാ.

നരിക്കുന്നൻ said...

ബ്ലും...
ഈ കല്ലിട്ട് കുളം നിറഞ്ഞിരിക്കുമല്ലോ..
എന്നലും മൊല്ലാക്കന്റെ വക ഒരു
ബ്ലും....

oru mukkutti poovu said...

മോയ്ദീനെ... ജ്ജ് ആള് മോസല്ല്യല്ലോ ...

oru mukkutti poovu said...

soooooper..

B Shihab said...

fantastic

..::വഴിപോക്കന്‍[Vazhipokkan] said...

Onnonnara ബ്ലും thenne !!
:)

ശ്രീ said...

കൊള്ളാം.
:)

BS Madai said...

ബ്ലും...ബ്ലും...ബ്ലും...ങാ ഹാ !!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

രാമേട്ടാ, മൊയ്തീനാളാരാ മോന്‍ പിന്നെ പിറ്റേന്നാ ആളു പൊങ്ങീത്.
നരീ, മൊല്ലാക്കാന്റെ കല്ല്‌ തീര്‍ക്കല്ലെ ഇനിയും വരേണ്ടി വരും!
മുക്കുറ്റീ, മൊയ്തീന്‍ പണ്ട്മുതലേ ഒരു സംഭവം തന്നെയാ..
ഷിയാബ്‌ക്കാ.. അല്ല പിന്നെ...
വഴിപ്പൊക്കാ.. പോവുമ്പോ കാലില്‍ തടയുന്ന കല്ലുകള്‍ എടുത്ത് വച്ചോളൂ... ആവശ്യം മനസ്സിലായില്ലേ.. ലേത്?
മാടായീ... ങ്ങാ...ഹാ