എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ ന്യൂയറില്‍ കണ്ടുമുട്ടിയ
ഒരു ചൈനീസ് സുന്ദരിയോടു രണ്ടും കല്‍പ്പിച്ച്
ഇ മെയില്‍ പ്രണയാഭ്യര്‍ത്ഥന നടത്തീ...
"കോര്‍ണ്ണര്‍ ഷോപ്പില്‍ പോയി പകുതി പിസ്സ കടിച്ചു പറിക്കാനും
ഒരു കോക് ഷെയര്‍ ചെയ്തു കുടിക്കാനും
മഴയത്തും മഞ്ഞത്തും ഒരു കുടക്കീഴില്‍ കെട്ടിപ്പിടിച്ചു നടക്കാനും
സന്തോഷം വരുമ്പോ കൂടെ ചിരിക്കാനും
സങ്കടം വരുംബോ മടിയില്‍ തലവെച്ചു കിടക്കാനും
ഒറ്റയ്ക്കിരുന്നു കണ്ണില്‍ കണ്ണില്‍ നോക്കി ബോറടിക്കുമ്പോ
ചുറ്റിപ്പിടിച്ചു ചുമരിനോടു ചേര്‍ത്തു നിര്‍ത്തി
ചുണ്ടും കവിളും കഴുത്തും ഉമ്മ വെചു ചുവപ്പിക്കാനും
പ്രേമത്തിന്റെ വര്‍ണ്ണാഭമായ ലോകത്തു പാറിപ്പറന്നു നടക്കാനും
ഒരു കൂട്ടു കാരിയെ വേണം ...
നീ തയ്യാറുണ്ടോ?"
--നിന്നെ സ്നേഹിക്കുന്ന
ഒരു കൂട്ടുകാരന്‍
അവളതു സ്വീകരിച്ചുകൊണ്ട് തിരിച്ചെഴുതീ...
"നിന്നോടെനിക്കു കൂടുതല്‍ സ്നേഹം തോന്നുന്നൂ.
നിന്നെ ഇന്നുമുതല്‍ എന്റെ സ്നേഹത്തിന്റെ
തൂവല്‍കൊട്ടാരത്തിലേക്ക് ഞാന്‍ കൊണ്ട് പോവുകയാണ്.
എന്റെ ഉള്ളിലെ മുഴുവന്‍ പ്രണയവും നിനക്കുള്ളതാണ്.
ഈ ഞാന്‍ നിന്റെ പാതിയാവുകയാണ്.
പിന്നെ പ്രിയാ,
ഈ ജോലിക്ക് ഞാന്‍ മണിക്കൂറിന്ന് 49 $ പ്രതീക്ഷിക്കുന്നു."
--നിന്റെ സ്വന്തം
മാലാഘ
അത്രയും പ്രതീക്ഷ്ക്കാത്ത അവന്‍
മറുപടി നല്‍കാതെ മുങ്ങി നടന്നു കൊണ്ടിരിക്കുന്നൂ...
ഇന്നതിന്റെ ഒന്നാം വാര്‍ഷികം.
ഡോളറിന്റെയും രൂപയുടെയും എക്സ്ചേഞ്ച് റേറ്റില്‍ തട്ടിത്തകര്‍ന്ന
ആ മനോഹര പ്രേമത്തിന്റെ വാര്‍ഷികാഘോഷച്ചടങ്ങിന്ന് ട്രീറ്റ് നടത്താന്‍
അവനോട് പറഞ്ഞപ്പോ അവന്‍ വീണ്ടുംമുങ്ങീ...
ബ്ലും!
22 comments:
കേരളാ ചൈനാ വെരി സിമിലര്‍,
സഖാവ് കൃഷ്ണപിള്ള ഈസ് അവര്‍ മാവോ സേ തൂങ്ങ് എന്നൊക്കെ കൂടെ അലക്കി നോക്കാരുന്നു. എങ്കില്‍ റേറ്റ് ഇത്തിരി കുറച്ചേനെ... :)
ഈ തിന്റു എന്തിനാ എന്തു പറഞ്ഞാലും വാ പൊളിച്ചോണ്ടിരിക്കുന്നേ? :O
Hehe..kure naal aayi ee vazhikku vannittu..............itu kollam :)
കുരുത്തം കെട്ടവള്‍...:)
അത് കടുംകൈ ആയിപോയി
പതുവത്സര ആശംസകള്‍
അതേ അതേ കടുകൈയ്യായി പോയി... ഇല്ലേ കുരുത്തംകെട്ടവനേ??????
:(
Tin2
koottukaaran meanz.....
nammude kuutham kettavan thanne ano?
doubt :)
New Year thakarkkuka...
“ഇല വന്നു മുള്ളില്‍ വീണാലും മുള്ളുവന്നു ഇലയില്‍ വീണാലും കേട് നമ്മുടെ ഈ മരത്തിനാണ്“ അതോര്‍ത്താല്‍ നന്ന്...
ചൈനീസ് സുന്ദരി കൊള്ളാം...
ഈ പോസ്റ്റ് അതിലും കൊള്ളാം...
ഒരു സംശയം ബാക്കി ... പണ്ട് ടൊറൊന്ടോയില്‍ നടന്നതാണോ ഇത് ????
- പെണ്‍കൊടി...
ബ്ലും ബ്ലും
കുരുത്തം കെട്ടവാന്‍ ആ വക കുരുത്തക്കേടിനു ഒന്നും പോയില്ലല്ലോ അല്ലെ ന്യൂ ഇയര്‍ നു ;)
ഇതൊരൊന്നൊന്നര ബ്ലും.
ബുദ്ധിയുള്ള പെണ്‍ പിള്ളേരും ഉണ്ട്..മിടുക്കികള്‍..
പോസ്റ്റ് നന്നായി.
എന്തിനാ മാഷെ കൂട്ടുകാരനെ കൂട്ടിപിടിക്കണേ? സ്വന്തമായിപ്പറ്റിയ അമളിയെന്നു പറയുന്നതല്ലേ കൂടുതല്‍ ശരി?
ഹ ഹ
ലത് കൊള്ളാം , കുരുത്തം കെട്ടോനെ ഇതു സ്വന്തം അനുഭവം തന്നെ അല്ലെ ... എന്തിനാ വെറുതെ മറ്റുള്ളവരുടെ തലയില്‍ കെട്ടി വെക്കുന്നേ.... എടാ നിന്റെ ട്രൌസര്‍ നീ തന്നെ ഇടണം മറ്റുള്ളവരെ കൊണ്ടു ഉടുപ്പിക്കരുത്
അപ്പൊ കു.ക.ഒ.കു.കെ, എപ്പോഴാ ചിലവ്?
ചൈനാക്കാരിയെ തൊട്ടു കളിക്കരുത്.. (അവള്‍ “അറബിക്കഥ” കണ്ടിട്ടുണ്ടാവും!)
ബ്ലും..
എടാ കുരുത്തം കെട്ടവനേ..
heheheheh
ee post kollam ketto!
kuuduthal onnum parayunilla!!
:|
enthaa parayukaaa,ezhuthinte urava vattathee nokkuka
സമ്മതിച്ചു. കുരുത്തം കെട്ടത് തന്നെ!
kurutham poornamaayum ketathe karinthiri kathunnu.
kootuthal customisations ishtamulla oru indiakkariye nokkan parayoo!
ethayalum ini recess-ion kazhinhittu nokkam.
Post a Comment