തോമസ്സുട്ട്യേ.. മോനെ വിട്ടോടാ...

അന്നും പതിവുപോലെ സൂര്യന്‍ കിഴക്ക്
കുഞ്ഞുണ്ണ്യാരുടെ കഴുങ്ങിന്‍തോട്ടത്തിന്നു
മുകളിലുദിച്ചപ്പോള്‍ ഗ്രാമം ഞെട്ടലോടെതന്നെയാണ്
ആ വാര്‍ത്ത് കേട്ടുണര്‍ന്നത്.

ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകളും
അഭിമാന ഭാജനങ്ങളുമായ മൂന്ന് ചെറുപ്പക്കാരെ
കിടന്ന പായയില്‍ കാണ്മാനില്ല...
ലോക്കലില്‍ ആമ്പ്ലൈറ്റടിച്ചിരുന്ന 'ആംബ്ലൈറ്റ് സുബൈര്‍'
സ്കൂളിനുമുന്നില്‍ ഐസുവിറ്റിരുന്ന് ഐസ്‌ സുര [സുരേഷ് എന്ന് ചീത്തപേര്]
രാവുണ്ണ്യേട്ടന്റെ കൂള്‍ ബാറിലെ അവില്‍മില്ക് സ്പെഷ്യലിസ്റ്റ്
അവിലുംകഞ്ഞി രാമു [പുളിയന്‍വീടന്‍ രമേശന്‍ന്ന് വോട്ടര്‍ പട്ടിക]
എന്നിവരാണ്‌ ഗ്രാമത്തിന്റെ ഇടനെഞ്ചിലൊരു ഇടിത്തീയായി
ആ സുപ്രഭാതത്തില്‍ മാഞ്ഞുപോയത്.

സാധാരണ പത്തുമണിക്കു കിടക്കപായയില്‍ നിന്നും
നടുനിവര്‍ത്തണോ എന്നാലോചിക്കുന്ന ഈ ചെറുപ്പക്കാരെ
ഏഴുമണിക്കു മുന്നെ തന്നെ കാണാതായതാണ്‌
ഏഷ്യാനെറ്റിന്റെ ചെവിയില്‍ വാര്‍ത്ത എത്തിച്ചത്.

നാടായ നാടും വീടായ വീടും പിന്നെ ഗടികളുടെ സ്തിരം താവളങ്ങളായ
മലമുകളിലെ വെള്ളമടിപ്പാറമട കുളക്കരയിലെ കഴുങ്ങിന്‍ തോപ്പ്
അടുത്ത നൂണ്‍ഷോ തിയ്യേറ്റര്‍ പുഴക്കരയിലെ കള്ളുഷാപ്പ്
തുടങ്ങി എല്ലായിടത്തും പോലീസും ജമ്പനും തുമ്പനും വരെ എത്തീ...
പക്ഷെ ഒരു തുംബോ തുരുമ്പോ എന്തിന്‌,
ഷര്‍ട്ടിന്റെ കമ്പിയിലുടക്കി കീറിയ ഒരു കഷ്ണമോ പോലും കിട്ടിയില്ലാ...
കേരളാപോലീസിന്റെ പോലീസിന്റെ കാര്യക്ഷമതയില്ലായ്മ!

ഒരല്‍പം വൈകിയാണ്‌ അടുത്ത വാര്‍ത്ത പരന്നത്.
ഗടികളുടെ കൂടെ,
കണ്ണാടിക്കുന്നത്ത് ചാണ്ടിക്കുഞ്ഞിന്റെകുഞ്ഞിന്റെ മകന്‍തോമാസ്സുകുട്ടിയുടെ,
കടലവില്ക്കുന്ന ഒരു ഉന്തുവണ്ടിയുംമിസ്സായിട്ടുണ്ട്.

ഈ വാര്‍ത്ത് കാട്ടു തീ പോലെ പരന്നതോടെ
ഗ്രാമത്തിന്റെ മനസ്സിലെ കാറും കോളും പാതി കെട്ടടങ്ങീ...
ഗടികള്‍ മിസ്സായതല്ല... മുങ്ങിയതാണ്.
അങ്ങനെ അവര്‍ക്ക് ' മുങ്ങല്‍ വിദഗ്‌ദര്‍ ' എന്നും അര്‍ഥം പറയാവുന്ന
' ഊളകള്‍സ് ' എന്ന എന്നൊരു സ്ഥാനപ്പേരുംകൂടെ നല്കി
ഗ്രാമം അത് പതുക്കെ മറന്ന് അവരൊഴിച്ചിട്ട ഗാപ്പിലേക്ക്
ഒരു കൊടുംകാറ്റിന്റെ വേഗതയില്‍ കടന്നുവന്ന
പുതിയ ടീംസിനെ സ്വാഗതം ചെയ്തൂ...

പക്ഷേ പോലീസിന്നും പിന്നെ തോമസ്സുകുട്ടിയെന്ന തോമയ്ക്കും
അതൊരു ത്രികോണത്തിന്റെ നീളം കൂടിയ വശത്തിന്റെ നീളം കാണന്‍
പൈതഗോറസ് സിദ്ധാന്തം ഉപയോഗിച്ച്
വഴി എഴുതിചെയ്യേണ്ട കണക്കുപോലെ
ഉത്തരം കിട്ടാത്ത ചോദ്യമായി !
ഇവരെങ്ങോട്ടുമുങ്ങിയെന്നതാണ് കേരളാപോലീസിനെയും
ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനെയും കുഴക്കിയതെങ്കില്‍
തലേന്നുവരെ തോളില്കയ്യിട്ടു നടന്ന കളിച്ചങ്ങതിമാര്‍
തന്നെ ഒഴിവാക്കി എങ്ങോട്ട്പോയി എന്നതാണ്‌
തോമായെ കുഴക്കിയ ചോദ്യം.

അങ്ങനെ ഉന്തുവണ്ടിയും പോയി ' അണ്ടി ലോസ്റ്റായ അണ്ണാനെ '
പോലെ കുളകടവില്‍ വിഷണ്ണനായിരുന്ന തോമായെത്തേടി
അവരു മുങ്ങിയതിന്റെ മൂന്നംപക്കം ഒരു ടെലഗ്രാമെത്തീ.

പ്രിയപ്പെട്ട തൊമ്മാ...
ക്ഷമിക്കണം. എല്ലം വളരെ പ്ലാന്‍ട് ആയിരുന്നു.
പിന്നെ നിന്നോടുപറഞ്ഞാല്‍ കാര്യങ്ങള്‍ നിന്റെ നാലാമത്തെ ലൈന്‍
സുന്ദരിച്ചേച്ചീടെ മോള്‍ കുട്ടിക്കൂറ കല്ല്യാണി വഴി നാട്ടില്‍
പാട്ടാവുംന്ന് കരുതിയാണ് നിന്നില്‍നിന്നും ഞങ്ങള്‍ സങ്കതി മറച്ചുവച്ചത്.

നിനക്കറിയാല്ലോ, ഇനിയും നാട്ടില്‍ നിന്നാല്‍ സിസ്സറിനോ
ചെത്തുക്ള്ളിനോ പോലും ആരും കാശുകാംതരാത്ത അവസ്തയാണ്.
ബിസിനസ്സാണെങ്കില്‍ വളരെ മോശം.
എല്ലാരും സാമ്പത്തിക മാന്ദ്യം പറഞ്ഞ് എച്ചിത്തരം കാണിക്കുകയാണ്.

ബിസിനസ്സ് മൈന്റില്‍ ചിന്തിച്ച നമ്മുടെ ഐസ്‌ സുര
ഈ സാമ്പത്തിക മാന്ദ്യം മറികടക്കന്‍ ഒരു കിടിലന്‍
ബിസിനസ്സ് ഓപ്പര്‍ച്ച്യൂണിറ്റി പറഞ്ഞു.
ലളിത് മോടി ഐ പി എല്‍ ദക്ഷിണാഫ്രിക്കയിലേക്ക്
മാറ്റിയത് നിനക്കറിയാല്ലോ.
അപ്പോ ഇന്ത്യേന്നും കേരളത്തില്‍നിന്നും കളികാണാന്‍
ആള്‍ക്കാര്‍ ദക്ഷിണാഫ്രിക്കയിലെത്തും.
ദക്ഷിണാഫ്രിക്കയിലെത്ത്യാലും ആ ടീംസൊന്നും ശീലങ്ങള്‍ മറക്കില്ലല്ലോ.
ചൊട്ടയിലെ ശീലം ചുടലവരെ എന്നല്ലെ നമ്മുടേ മലയാളം ടീച്ചര്‍
പൂച്ച രജനി പഠിപ്പിച്ചത്..
അങ്ങനെ വരുമ്പോ അവര്‍ക്ക് കുടിക്കാന്‍
നല്ല അവിലും വെള്ളം ഉണ്ടാക്കാന്‍ , വേണ്ട ആമ്പ്ലൈറ്റടിക്കന്‍,
ലെന്തിന്‌ നല്ല പാലൈസ് വിക്കാന്‍
ദക്ഷിണാഫ്രിക്കയില്‍ ആരെങ്കിലുമുണ്ടോ?
ഞങ്ങള്‍ ഉറക്കെ ചിന്തിച്ചൂ... ഇല്ലാ ആരുമില്ലാ...
ആയതുകാരണം ഞങ്ങള്‍ നിന്റെ ഉന്തുവണ്ടിയും പാക്ക് ചെയ്ത്
നേരെ ദക്ഷിണാഫ്രിക്കയിലേക്ക് പോന്നു.

ഈ ഐപിഎല്‍ കഴിയുമ്ബോള്‍ സ്റ്റേഡിയത്തിനും പുറത്തും അകത്തും
അവിലുംവെള്ളോം ആമ്പ്ലൈറ്റും പാലൈസും വിറ്റ്
കോടീശ്വരന്‍മാരാവാം എന്ന പ്രതീക്ഷയോടെ...

- നിന്റെ സ്വന്തം ചങ്ങാതിമാര്‍.
NP: പിന്നെ ഇവിടെ കടല വില്ക്കാനും ഞങ്ങളാരെയും കണ്ടില്ലാ...
അതോണ്ട്‌ നിന്നോട് ഞങ്ങള്ക്ക് പറയാനുള്ളത്
"തോമസ്സുട്ടീ ദക്ഷിണാഫ്രിക്കയിലേക്ക് വിട്ടോടാ..."

വായിച്ചു മുഴുവനാവും മുമ്പ് തോമസ്സുട്ടി എണീറ്റോടി..
ദക്ഷിണാഫ്രിക്കയിലേക്കൊരു ഓട്ടം.
ആ ടെലഗ്രം ചുരുട്ടീ കുളത്തിലേക്ക് ആഞ്ഞൊരു ഏറും വെച്ചൂ.
അത് കുളത്തിലേക്ക്...
ബ്ലും!

8 comments:

പെണ്‍കൊടി said...

ഠോ...!!!!!!! ആദ്യം ആചാര വെടി...

അതെയ്...
ഇന്നത്തെ സ്വപ്നങ്ങള്‍ മുത്തശ്ശി ഹോട്ടലില്‍ ബാക്കിയാക്കിയതിന്റെ കടിയാണോ???
ഹീ ഹീ..
എന്തായാലും ഭാരതത്തിന്റെ സ്വന്തം ഐപിഎല്‍ ദക്ഷിണാഫ്രിക്കയില്‍ കൊണ്ടു പോയി വെച്ചത്തില്‍ എനിക്കുമുണ്ട് പരാതി.. ബാങ്കളൂരില്‍ മത്സരം വന്നല്‍ അതിനുള്ള ഫ്രീ ടിക്കറ്റ് വരെ ഒപ്പിക്കാനുള്ള പരിപാടി ഞാന്‍ ആസൂത്രണം ചെയ്തിരുന്നു.

-പെണ്‍കൊടി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ന്നാ പിന്നെ വിട്ടോടാ...

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ .. ഹിതു കലക്കി മോനെ ...
:D

ബഷീർ said...

അതാ നല്ലത്

ഏ.ആര്‍. നജീം said...

ha haa..

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇത് വല്ലാത്തൊരു ബ്ലും തന്നെ :)

Jayasree Lakshmy Kumar said...

:)))))))))))

Calvin H said...

ഒരു ഡിഫറന്റ് സറ്റയര്‍ :)