ഭഗവാനേ ലാലേട്ടനോടെന്തിനീ ചതി ???

പ്രിയപ്പെട്ട വിന്‍സേ,

അളിയാ നിനക്കു സുഖം തന്നെയെന്നു കരുതുന്നൂ.
പെരുവണ്ണാപുരത്ത് എല്ലാര്‍ക്കും സുഖം.
വിജയനങ്കിളിനു സങ്കടം കാരണവും
അച്ചു അങ്കിളീനു സന്തോഷം കാരണവും
ചില വിഷമങ്ങളുള്ളത് നമുക്കൊഴിച്ചുനിര്‍ത്താം.
എല്ലാം പീബി കഴിയുമ്പോ എല്ലാം മാറിക്കോളും.

പിന്നെ നിന്നോടു പറയാനുള്ള മറ്റൊരു കാര്യം
നീ പോവുന്നതിന്നു മുന്നേ നമ്മള്‍ റിക്കോര്‍ഡ്
ഇട്ടൂ ഷൂട്ടുചെയ്തു വച്ചിരുന്ന പ്രശാന്ത് മാമ്പുള്ളിയുടെ
സംവിധാന സംരംഭം "ഭഗവാന്‍" റിലീസായീ.

റിലീസിന്ന് തലേന്ന് വരെ പ്രശാന്ത് മാമ്പുള്ളീന്നായിരുന്നു
അവന്റെ പേരെങ്കില്‍ റിലീസ് ചെയ്ത്
ആദ്യത്തെ ഷോ കഴിഞ്ഞപ്പോ അതു
'പെലിയാടി മാമ്പുള്ളീന്ന് 'മാറ്റീന്നാണ് കരക്കാര്‌ പറയണത്.

ഒരു വിധം ഒപ്പിക്കാവുന്ന സിനിമയ്ക്കൊക്കെ നല്ലതു പറയുന്ന
നമ്മൂടെ ലാലേട്ടന്റെ ഓര്‍കുട്ട് ഫാന്‍സില്‍ പോലും
മാമ്പുള്ളീടേ തന്തയ്ക്കുംതള്ളയ്ക്കും എന്തിന് അമ്മാമന്‍മാര്‍ക്കിട്ടു
പോലും മാര്‍ക്കിട്ടുകഴിഞ്ഞു.

തമ്മനം ഷാജിച്ചേട്ടനുശേഷം ഇപ്പൊ സീനിലുള്ള
പടക്കം ബഷീറിന്റെ ടീമിന് മാമ്പുള്ളിയെ പഞ്ഞിക്കിടാനുള്ള
മൂന്ന് കൊട്ടേഷന്‍ കിട്ടിയതായാണ് വിവരം.
ഇനി അടുത്ത അഞ്ച് വര്‍ഷത്തേക്ക് പുള്ളി
സംവിധാനം ചെയ്യുന്നത് പോയിട്ട്, സിനിമ കാണുന്നതു
പോലും വിലക്കാന്‍ ഹൈക്കോര്‍ട്ടില്‍
ഓര്‍കുട്ടിലെ ഉണ്ണീയേട്ടന്‍ പൊതുതാല്പര്യ ഹര്‍ജ്ജി ഫയല്‍ചെയ്തിട്ടുണ്ട്.
പൊതുവേ മമ്മൂക്കാന്റെ ആരാധകനായ ബ്ലോഗര്‍ ബെര്‍ലി
തന്റെ ബ്ലോഗിനെപഴുപ്പിക്കാനായി ' ഭഗവാനെതിരെ '
ഒടുക്കത്തെ തമാശകള്‍ കൊണ്ടൊരു ബ്ലോഗിടാനും
തീരുമാനിച്ച്തായാണ് ശത്രു പാളയത്തില്‍നിന്നുള്ള വിവരം.
ഇനി അതും സ്വന്തം എഴുതിയതുപോലെ വല്ലവനും മെയിലില്‍
അറ്റച്ച്മെന്റായി അയക്കുന്നത് വായിക്കാനാവും നമുടെ ഗതി.

ഇപ്പൊ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന ലാലേട്ടന്റെ
ആര്‍മി ഫാന്‍സ് ഈ മാമ്പുള്ളി മോനെ
പ്രഭാകരന്റെ കൂട്ടാളിയായി കണ്ട് വെടിവെച്ചു കൊല്ലാന്‍
ഓഡറീടാനായി നമ്മുടെ പ്രതിരോധമന്ത്രി
അന്തോണിച്ചനോട് അഭ്യര്‍ത്ഥിച്ചൂന്നാണ്
പാക്ക് ചാരസംഘടന റിപ്പോര്‍ട്ട് ചെയ്തത്.

ഒരാളും ലാപ്ടോപ്പും ഈ മെയിലും വെച്ച് തീവ്രവാദികളെ നേരിടുന്ന
പുതിയ തന്ത്രം പഠിക്കാനായി ബാലരമയില്‍നിന്നും ഇറങ്ങിയ
ഇന്‍സ്പെക്ടര്‍ ഗരുഡുപോലും ഈ സംഭവം കണ്ട് മതി മറന്നു ചിരിച്ചുത്രെ.
ഗൌരവം വിട്ടു ചിരിച്ചുപോയ ഗരുഡിനെ തല്‍സ്ഥാനത്തുനിന്നും
നീക്കം ചെയ്തതായി ബാലരമയുടെ പത്രാധിപര്‍ പിന്നീട് അറിയിക്കയുണ്ടായീ.
മുഖ്യമന്ത്രി അച്ചു അങ്കിള്‍ തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കൂറിച്ചുള്ള
പ്രതികരണം ചോദിച്ചപ്പോ ചിരിച്ചതും മറ്റൊന്നും കൊണ്ടല്ല,
തലേന്നിറങ്ങിയ ഈ സിനിമാകഥ
അരോ പറഞ്ഞ്തോര്‍മ്മിച്ചാണെന്നും പറയപ്പെടുന്നുണ്ട്.

ഈ വിശേഷണങ്ങളെല്ലാം ഒന്നും മിസ്സാക്കതെ
പെട്ടന്ന് നേടിയേടുത്തതു കാരണം വിനയേട്ടന്റെ
മാക്ട തറവാട്ടിലേക്ക് മാമ്പുള്ളീയേയും ക്ഷണിച്ചു
എന്ന് കട്ടാകടയില്‍ വിളിച്ചുചേര്‍ത്ത എ.ഐ.ടി.യു.സി യുടെ
പത്രസമ്മേളനത്തില്‍ അറിയിച്ചൂ

പക്ഷേ എനിക്കതിലൊന്നുമല്ല്ലെന്റെ പൊന്നേ സങ്കടം.
നമ്മളൊക്കെ എന്തോരം കഷ്ടപ്പെട്ടും അടിയുണ്ടാക്കിയും
വഴക്കടിക്കേം ചെയ്തിട്ടാ അണ്ണന്റെ ഓരോരോ സിനിമയ്ക്ക് ,
ഈ സിംഗിള്‍ ഡാന്‍സ് മമ്മൂട്ടി ഫാന്‍സിന്റെ
അസൂയയ്കും കഷണ്ടിക്കും മുന്നില്‍
ഗ്രൌണ്ട് സ്പ്പോര്‍ട്ടുണ്ടായിക്കിട്ടുന്നത്.
നമ്മളൊക്കെ എന്തോരം വലിച്ചുപിടിച്ചിട്ടാ ആ കുട വയറ്‌ -
ഈ പതിനാറ്‌ പേക്ക് ചെസ് ബോര്‍ഡുപോലുള്ള
വയറുമായി നടക്കുന്ന സൂര്യയുടെ മുന്നിലൊക്കെ-
ഒന്നു വലിഞ്ഞു നില്‍ക്കുന്നത്.
നമ്മളൊക്കെ എന്തോരം ബ്ലോഗെഴുതിയിട്ടാ ഈ ബൂലോഗരെ
ലാലേട്ടന്റെ ഒരു സിനിമകാണിക്കുന്നത്.
ഇങ്ങനെ കഷ്ടപെടുന്ന നമ്മുടെ മുന്നില്‍ വെറും
ഒരു റെക്കോര്‍ഡിന് വേണ്ടി മാത്രം ഇമ്മാതിരി മാമ്പുള്ളി മോന്റെ
സംവിധാനപരീക്ഷണത്തിന് അണ്ണന്‍ എന്തിനു തലവെച്ചൂ എന്നതാണ്
ഒരു വല്ല്യ ചോദ്യചിഹ്നമായി ഐസും തിന്ന് നില്‍ക്കുന്നത്.

ആ പോട്ട് പുല്ല്.
ഇതുപോലുള്ള എന്തോരം ബസ്സുകള്‍ വാമനപുരത്തേക്കൂടേ ഓടിയതാ...
എന്നിട്ടോന്നും നമ്മള്‍ തകര്‍ന്നിട്ടില്ലാ.

ഇനി ബ്ലസ്സിച്ചായന്റെ ഭ്രമരം ഇറങ്ങട്ടേ.
അന്നു കാണാം.
അല്ലേലും ലാലേട്ടന്റെ കൂടേ തിരുവല്ലാക്കരനച്ചായനങ്ങു കൂട്യാ
പിന്നെ ഒന്നും നോക്ക്കാനില്ല.
ഹിറ്റുതന്നേ, സൂപ്പര്‍ മെഗാഹിറ്റ്.

അന്നെങ്ങാനും ആരേലും
ഇടഞ്ഞു നില്ക്കുന്ന കൊമ്പന്റെ കൃഷ്ണമണിക്കിട്ടു
തോട്ടികെട്ടി കളിക്കാന്‍ വന്നാ,
അതേത് ഫോര്‍വേര്‍ഡു ബ്ലോഗച്ചായനാലും ശരി,
കണിമംഗലത്തെ ആറാം തമ്പുരാനാണെ,
ചെകുത്തന്റെ ഡ്രൈവര്‍ ‍ആടുതോമയാണേ,
കളരി പരമ്പര ദൈവങ്ങളാണേ,
പാലാരിവട്ടം ശശിയാണേ ...
പിടിച്ചു നമ്മള്‍ കുളത്തിലിട്ടിരിക്കും.

ബ്ലും!

31 comments:

Calvin H said...

എന്നാലും ലാലേട്ടൻ ഇതെന്തു ഭാവിച്ചാ? കൊൽക്കൊട്ട നൈറ്റ് റൈഡേഴ്സിനെപ്പോലെയാണല്ലോ പുതിയ പടങ്ങൾ എല്ലാം!!!

പിന്നെ ഒരു സമാധാനം മമ്മൂട്ടിയുടെ പടങ്ങൾ ഒമ്പതു നിലയിൽ പൊട്ടുന്നുണ്ട് എന്നതാണ് :)

ഉറുമ്പ്‌ /ANT said...

ബ്ലും.

അരുണ്‍ കരിമുട്ടം said...

ഇതാണോ കഴുത്തില്‍ ചാടി പിടിച്ച് കൊല്ലുന്നത്?

കാപ്പിലാന്‍ said...

kalakki :)

വാഴക്കോടന്‍ ‍// vazhakodan said...

ഈ ലാലേട്ടന്റെ ഓരോ തമാശകളെ! കായി പോകുന്ന പാവം ഫാന്‍സ് കാരെയെന്കിലും ഓര്‍ക്കരുതോ? കഷ്ടം!

Sabu Kottotty said...

നന്നായി...
കുരുത്തം കെട്ടവനേ....
ഇങ്ങോട്ട്‌ ഇനി വരുമ്പോ കല്ലെടുത്തെറിയരുത്‌ കേട്ടോ....

മുക്കുവന്‍ said...

ബ്ലും.

പാവപ്പെട്ടവൻ said...

അളിയാ നിനക്കു സുഖം തന്നെയെന്നു കരുതുന്നൂ

വിന്‍സ് said...
This comment has been removed by the author.
വിന്‍സ് said...

ഹഹഹ...അലക്കി തേച്ചിരിക്കുകയാണല്ലോ...ഹോ‍ാ

പിന്നെ അളിയാ ഇതു പോട്ടു, അണ്ണന്റെ ഒരു ദിവസം ചുമ്മാ പോയെന്നു കരുതിയാല്‍ മതി. നമുക്കു അടുത്തതില്‍ പിടിക്കാം...ഭ്രമരത്തിലേ...പിന്നെ അതും പോയാല്‍ അതിന്റെ അടുത്തേന്റെ അടുത്തേല്‍ പിടിക്കാം. പിന്നെ അമ്മാവന്‍ മമ്മുണ്ണി മായാ ബസാറും സിങ്കപ്പൂരൊക്കെ ഇറക്കി അണ്ണനൊരു ഗോമ്പറ്റീഷന്‍ കോടുത്തോണ്ടിരിക്കുകയല്ലേ...അതു കൊണ്ട് അളിയന്‍ വിഷമിക്കാതിരി.

പിന്നെ ലാലേട്ടന്റെ ഓര്‍ക്കുട്ട് കമ്യൂണിറ്റിയില്‍ നിന്നും എന്നെ പണ്ടേ തട്ടിയതാ. എന്നാ പറയാനാ മാടമ്പി പരുന്ത് അടി നടക്കുന്നതിന്റെ ഇടയില്‍ ഒരു അഡ്മിന്റെ തന്തക്കു വിളിക്കേണ്ടി വന്നു. അതോടെ അവരെന്നെ സ്കൂട്ടാക്കി :) അതു കൊണ്ട് അവിടത്തെ കാര്യങ്ങള്‍ ഒന്നും അറിയില്ല.

ശ്രീ said...

ആ പോട്ട് പുല്ല്.
ഇതുപോലുള്ള എന്തോരം ബസ്സുകള്‍ വാമനപുരത്തേക്കൂടേ ഓടിയതാ...
എന്നിട്ടോന്നും നമ്മള്‍ തകര്‍ന്നിട്ടില്ലാ.

:)

Patchikutty said...

കലക്കി...ഇനിപ്പോ ഇതൊന്നു ലാലേട്ടനെ കൊണ്ട് ഇതൊന്നു വായിപ്പിക്കാന്‍ വല്ല മാര്‍ഗവും കണ്ടിരുന്നേല്‍... അങ്ങിനെ എങ്കിലും ഈ ച്ചിന്റെ അതിയാന്റെ തലയില്‍ കത്തട്ടെ...അല്ലെ നമ്മക്കല്ലേ നാണക്കേട്‌...പുള്ളിക്കിത് വല്ലോം അറിയണോ അല്ലെ

ramanika said...

laletta sradhikku allengil directorude peru mariyapole ............!

Calvin H said...

"എന്നാ പറയാനാ മാടമ്പി പരുന്ത് അടി നടക്കുന്നതിന്റെ ഇടയില്‍ ഒരു അഡ്മിന്റെ തന്തക്കു വിളിക്കേണ്ടി വന്നു. അതോടെ അവരെന്നെ സ്കൂട്ടാക്കി "


ഹ ഹ ഹ ഹ :)

പെണ്‍കൊടി said...

ഇപ്രാവശ്യം ഇനി ഞാന്‍ എന്ത് ഏട്ടന്റെ മുന്നില്‍ പറഞ്ഞു പിടിച്ചു നില്‍ക്കും???? ആലോചിക്കേണ്ടിയിരിക്കുന്നു.

അതെയ്..പിന്നെ.. ഒരു താക്കീത്‌ പിടിച്ചോളൂ.. വാമനപുരം ബസ് റൂട്ടിനെ ക്കുറിച്ച് മിണ്ടി പോകരുത്.. കോയമ്പതൂരില്‍ നിന്നു പ്രൊജക്റ്റ് - പിണ്ണാക്ക് എന്നൊക്കെ ഹോസ്റ്റല്- വാര്‍ഡനോട്‌ പറഞ്ഞ്‌ മലയാളം അറിയുന്നതും അറിയാത്തതുമായ 8 പേരെ കൂട്ടി പരീക്ഷയുടെ തലേന്ന്‌ പാലക്കാട്‌ വന്ന്‌ പടം ഇറങ്ങിയ ദിവസം തന്നെ കണ്ടതാണീ റൂട്ട്‌. അന്ന്‌ കയ്യിലും മുതുകത്തും കിട്ടിയ അടിക്കും കേട്ട ചീത്തക്കും യാതൊരു 'മാത്‌സു'മില്ല..

എന്നിരുന്നാലും 'ലാലേട്ടന്‍ കീ ജയ്‌..'

ഹന്‍ല്ലലത്ത് Hanllalath said...

എല്ലാ ലാലേട്ടന്‍ ഫാന്‍സും ചാടിക്കോ
ബ്ലും....
പുറകെ മമ്മൂക്കാ ഫാന്‍സും ഉണ്ട് :)

Indu said...

Anticipatory bail aanalle .. enthayalum ini kurachu naalathekku Lalettante kaaryam kelkkandallo..

Alla .. thankal ingane parayanamenkil itu atrakku bheekamayairikkanamallo .. nna pinne onnu kanditte ullu .. ini vaa thurakkumbol pidichu nilkkamallo ... :)

p.s. Maya bazaar kandu .. Ho.ksheenam mari varunne ullu

Visala Manaskan said...

:) മെടഞ്ഞൂ ട്ടാ!

ഈ പ്രശാന്ത് മാമ്പിള്ളിയുമായി ഇവിടെ ഹിറ്റ് എഫ്.എം.ഇല്‍ ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. ഒന്നുരണ്ട് മാസം മുന്‍പ്.

അന്ന് ഗഡീഡെ ഓരോ ഡയലോഗോള് കേട്ടിട്ട് ‘എന്റെ പൊന്ന്വോ..നിന്നെ സമ്മതിച്ചുറോ!!’എന്ന് മനസ്സീ പറഞ്ഞിരുന്നു.

‘താജില്‍ തീവ്രവാദി ആക്രമണം ഉണ്ടായത് ശരിക്കും പറഞ്ഞാല്‍ എന്റെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്’ എന്നൊക്കെയാണേ കാച്ചണതേയ്. :)

അപരിചിത said...

njaan araadhana pathrathinte comment kanaan ooti vannathaaa.... :P

kandu samadhanaayi...kutae post um vaayichu...

kalakkan post...parayaathae vayya!!!

ഇനി ബ്ലസ്സിച്ചായന്റെ ഭ്രമരം ഇറങ്ങട്ടേ.
അന്നു കാണാം.
അല്ലേലും ലാലേട്ടന്റെ കൂടേ തിരുവല്ലാക്കരനച്ചായനങ്ങു കൂട്യാ
പിന്നെ ഒന്നും നോക്ക്കാനില്ല.
ഹിറ്റുതന്നേ, സൂപ്പര്‍ മെഗാഹിറ്റ്.

subhapthi viswaasam nallatha...athenkilum hit akumaakum alle?
;)


അന്നെങ്ങാനും ആരേലും
ഇടഞ്ഞു നില്ക്കുന്ന കൊമ്പന്റെ കൃഷ്ണമണിക്കിട്ടു
തോട്ടികെട്ടി കളിക്കാന്‍ വന്നാ,
അതേത് ഫോര്‍വേര്‍ഡു ബ്ലോഗച്ചായനാലും ശരി,
കണിമംഗലത്തെ ആറാം തമ്പുരാനാണെ,
ചെകുത്തന്റെ ഡ്രൈവര്‍ ‍ആടുതോമയാണേ,
കളരി പരമ്പര ദൈവങ്ങളാണേ,
പാലാരിവട്ടം ശശിയാണേ ...
പിടിച്ചു നമ്മള്‍ കുളത്തിലിട്ടിരിക്കും.

adipoli...ithenikangu istapettu...!!!

vince nae orkut communityil ninnae thatti...appo kuruthamkettavan engana avdokke thanne undo?

iniyum vince nnu ithupolae kathukal ezhuthaanulla sahacharyam BHAGAVAN tharatte ennu asamsichukond kulathilekku...oru kallu..

""""BLUM"""""

;)

Suмα | സുമ said...

:D :D :D
blum...

Anonymous said...

ennu uRangunnathinu munne ethinu commentiTananam enn oru vaashiyaayirunnu.... hi hi hi.... vince inte blog il ninte link kandapozhe manassilaayi.... ranTum companiyaayenn... eni enthokkeyaanaavO nadakkam Pokunnathu....

Vince um undu kure communiyukaLumunT... entammOooooooOOOOOOOOOOOOOOOOOOO.... :'(

sahOdaramaare....mohanlaalinte karayan paranjal nammal thammil adiyaakum....

pinne.. randum kanakkayathu kaaranam... parasparam kooduthal cheethyaakkaruthu ennu mathrame parayaanullu... he he he he he....

ninte shailiyil pOst kalakki mashe... ennalum mohanlal........

Ajith Pantheeradi said...

നന്നായി അഭിനയിക്കാനറിയാവുന്ന നടന്മാരാണ് ലാലും മമ്മൂട്ടിയും. പക്ഷെ ഇപ്പോള്‍ അവര്‍ കിട്ടുന്ന പടത്തിലെല്ലാം കയറി അഭിനയിക്കുന്നത് “സ്വരം നന്നായിരിക്കുമ്പോള്‍ കഴിയുന്നത്ര കാശുണ്ടാക്കുക” എന്ന പ്രിന്‍സിപ്പ്‌ള്‍ വച്ചാണെന്നു തോന്നുന്നു. രണ്ടാക്കും ഇനി അധികം കാലമൊന്നുമില്ലല്ലോ, 50-തിലെത്തീലേ

Ajith Pantheeradi said...

ഓ , ഒരു കാര്യം വിട്ടു പോയി...

ബ്ലും.........

കല്യാണിക്കുട്ടി said...

blum...............
hahaha.paavam laalettan.sagar eliyaas kazhinjatheyullooo.appol aduthathu.bhagavaan.ithokke floppaayaal enthaa?blessy direct cheyyunna film rakshappedumaayirikkum..........mammootty um ee reeethiyil thanne aanu munpottu ennathaanu eka aaswaasam...............
:-)

ശ്രീവല്ലഭന്‍. said...

ഹാ ഹാ. വിഷമം മനസ്സിലാവും. എന്റെ പുതിയ പോസ്റ്റ്‌ അഗ്രിയില്‍ വന്നോ എന്ന് നോക്കിയപ്പോള്‍ കുരുത്തം കെട്ടവന്റെ പോസ്റ്റ്‌ കണ്ടു . ഇവിടെ വായിക്കാം
ലാലേട്ടാ ലാലേട്ടാ.....

പാവപ്പെട്ടവൻ said...

കുളത്തില്‍ കല്ലിട്ട കുരുത്തം കെട്ടവന്‍ .....ബ്ലും.

വികടശിരോമണി said...

ബ്ലുംബ്ലബ്ലുംബ്ലും!
ഇങ്ങനെയെത്ര പൊട്ടലുകണ്ടതാ...

Tomkid! said...

പടം കണ്ടാല്‍ ആരും ഭഗവാനേ...എന്നു വിളിച്ചു പോവും....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാല്‍‌വിനടക്കമുള്ള ലാല്‍ ഫാന്‍സേ , മമ്മുട്ടി പടം പൊട്ടുകയോ പൊട്ടാതിരിക്കുകയോ ചെയ്യട്ടെ. അത് ലാലിന്റെ കഴിവോ കഴിവുകേടൊ അല്ല. ഞാന്‍ നന്നായില്ലേലും നീ നന്നാവാതിരുന്നാ മതീന്നുള്ള മനോഭാവം മാറ്റെടോ. ഏതു കുരുത്തം കെട്ട സിനിമ ഇറങ്ങ്യാലും ഫാന്‍സെന്ന ഒറ്റക്കാരണത്താല്‍ പുള്ളുവന്‍ പാട്ടു പാടാതെ...

:)

raadha said...

ഠോ ഠോ എന്നല്ലേ 'ഭഗവന്‍' പൊട്ടിയത്‌? അതോ ബ്ലും എന്നോ?
വിമര്‍ശനം കലക്കി ട്ടോ. :)
ആരാധകന്റെ നോവ്‌ മനസ്സിലായി.

ശ്രീ said...

:0