മഴ പെയ്തിരുന്നു

ഇന്നെലെ രാത്രി മഴപെയ്തിരുന്നൂ...
ഉരുകിത്തീര്‍ന്നിട്ടും തീരാത്ത ചൂടിനെ
തണുപ്പിക്കാന്‍ പെയ്ത മഴ....

ഓര്‍മ്മകള്‍ ആ മഴത്തുള്ളികളില്‍ ഇറ്റുവീണു.

വായിക്കാനെടുത്ത ഒരു പുസ്തകുവും നെഞ്ചില്‍വെച്ച്
മുകളിലെ മുറിയിലെ കട്ടിലില്‍
ഓടില്‍നിന്നിറ്റിവീഴുന്ന മഴത്തുള്ളികളെ നോക്കി
വെറുതേയിരുന്ന ആ ദിവസം...
എപ്പൊഴോ അമ്മ മേശയില്‍ കൊണ്ടുവച്ച
കട്ടന്‍കാപ്പിക്ക് അപ്പോഴും ചൂടുണ്ടായിരുന്നു.

ഇന്നും കൂടെ നടക്കുന്ന തണുപ്പുള്ള ഒരു ചൂട്......
___________________________________

ഇന്നലത്തെ രാത്രിമഴകഴിഞ്ഞപ്പോ ഇന്നിനൊരു ഭംഗിതോന്നി.
അപ്പോ കുറച്ചു ചിത്രങ്ങളെടുത്ത് നിങ്ങളേംകാണിക്കാന്ന് തോന്നി. 

ഒരു വേനല്‍മഴ കഴിഞ്ഞപ്പോള്‍...


വേനല്‍ മഴയിലൊരു ബ്ലാക്&വൈറ്റ് ബ്ലും!

10 comments:

പട്ടേപ്പാടം റാംജി said...

രണ്ടാമത്തെ ചിത്രം എന്താ ഒരു ബ്ലും പോലെ.

junaith said...

ഇരിക്കട്ടെ എന്റെ വകയും ഒരു ബ്ലാക്&വൈറ്റ് ബ്ലും

അരുണ്‍ കായംകുളം said...

:)

Radhika Nair said...

:))

Typist | എഴുത്തുകാരി said...

ഇവിടെ മഴ പെയ്യുന്നില്ല. മാനം ഇരുളും, കാറ്റടിക്കും, ഇപ്പോ പെയ്യുമെന്നു തോന്നും. പക്ഷേ പെയ്യുന്നില്ല. രണ്ടുമൂന്നുദിവസമായി പറ്റിക്കുന്നു.

Rare Rose said...

മഴ ഓര്‍മ്മകള്‍ കൊണ്ടൊരു ബ്ലും അല്ലേ..
ഇവിടെ മഴ അത്ര വേഗമൊന്നും കനിയുന്ന ലക്ഷണമില്ല.:(

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

:)

ശ്രീ said...

മഴയുടെ ഓര്‍മ്മകള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?

പകല്‍കിനാവന്‍ | daYdreaMer said...

Nice Clicks man!~

Jishad Cronic™ said...

കൊള്ളാം ... ആശംസകൾ