അലക്കുസോപ്പും തീവ്രവാദവും

സ്ഥലകാല ബോധം
സ്ഥലം: സ്കൂള്‍ പറമ്പത്തെ ഷട്ടില്‍കോര്‍ട്ടില്‍ മനോരമയുമായി ഒരു കളി ഇടവേള
സമയം: 24/10/2008 രാവിലെ 07:00


പണ്ടൊക്കെ മനോരമ വായിക്കുമ്പോ അഭിമാനായിരുന്നൂ!
എന്തഭിമാനം?
മലയളിയാന്നുള്ള അഭിമാനം.
എങ്ങനെ?
ജര്‍മ്മനീലെ വിമാനാപകടത്തിന്റേം അമേരിക്കേലെ ഭൂമികുലുക്കത്തിന്റേം വാര്‍ത്തകള്....
അതിന്‌ നമ്മളെന്തിനഭിമാനിക്കണം?
ഇതിലൊക്കെ മരിക്കുന്നതില്‍ മലയാളീസുണ്ടായിരുന്നീല്ലേ...മിനിമം പരുക്കുപറ്റ്യവരിലോ കണ്ടുനിന്നവരിലോ ഒരു മലയാളിയെ മനോരമ കണ്ടെത്തീരുന്നില്ലെ
ഇപ്പൊഴെന്തേ പറ്റിയത്?
ഇപ്പൊ ദുരഭിമാനാ..
എങ്ങനെ?
തീവ്രവാദികളെ കൊന്നപ്പോ അതിലും മലയാളീസ്...
സത്യം, കേരളത്തിലൊന്തെക്കെ പ്രശ്നങ്ങളാ...
ദത്തെടുക്കല്
‍സിനിമകാണിക്കല് കാണിക്കാണ്ടിരിക്കല്
മൂന്നാറിലെ ജെ സീ ബിക്കളി
ആര്യാടന്റെ നാവ്, കണ്ണൂരിലെ വാള്
അരിയില്ലാത്തതും വിലക്കയറ്റോം
മുല്ലപ്പെരിയാറും പൂഞ്ഞാറും
വിഎസ്സും പിണറായീം
ഉമ്മന്‍ചാണ്ടീം കരുണാകരനും
കുഞ്ഞാലിക്കുട്ടീം മുനീറും
രാജഗോപാലും കൃഷ്ണദാസും
അഴീക്കോടും നടേശനും
... അതിനൊക്കെപ്പുറമേ ഇപ്പൊ തീവ്രവാദോം...
അപ്പൊ ശ്രീഖണ്ഡന്‍ നായരെ നാളത്തെ 'നമ്മള്‍തമ്മിലെ 'വീഷയം?
"അലക്കാന്‍ സണ്‍ലൈറ്റിന്റെ സോപ്പ് വാങ്ങീട്ട് മൊബൈലില്‍ വിളിക്കാന്‍ പറഞ്ഞുപോവുന്ന വേലക്കാരികളുടെ പരസ്യം വീട്ടമ്മമാരെ സ്വാദീനിക്കുന്നൂണ്ടോ അതൊ ഇല്ലെ" എന്നുള്ളത് !!!"
അപ്പൊ കേരളത്തിന്റെ പ്രശ്നങ്ങള്‍?
ബ്ലും!

10 comments:

നരിക്കുന്നൻ said...

മലയാളി വളരുകയാണ്. ചന്ദ്രനിൽ ചായക്കച്ചവടത്തിന് പോയ മലയാളി അവസാനം കാശ്മീരിൽ വിശുദ്ധ യുദ്ധത്തിലും..

അപ്പോ ബ്ലും

ശിശു said...

വിഷയം ഗൌരവമുള്ളത്..
നര്‍മ്മം ഇരിമ്മിണിക്ക് കുറഞ്ഞില്ല്യേ ബ്ലുമ്മേ..
ഗ്രാഫ് ബ്ലുമ്മണെ ബ്ലുമ്മാന്നാണൊ?
പറ്റൂല ട്ടൊ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"അപ്പൊ കേരളത്തിന്റെ പ്രശ്നങ്ങള്‍?
?
??
???
????
......?
ബ്ലും!!!!!!!!!!!!!!!!!!!!!

പെണ്‍കൊടി said...

അയ്യൊ അങ്ങനെ ഒരു "ബ്ലും" ഇല്‍ ഒതുക്കല്ലെ കേരളത്തിന്റെ പ്രശ്നങ്ങള്‍.. ആദ്യം പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു ഡല്‍ഹി യാത്ര.. പിന്നെ വിദേശ യാത്ര.. അതു ഒന്നില്‍ കൂടുതല്‍ ആകാം.. കാരണം പ്രവാസികളില്‍ കൂടുതല്‍ മലയാളികളാണല്ലോ ...
അങ്ങനെ അങ്ങനെ..
"ബ്ലും.." "ബ്ലും.." "ബ്ലും.."....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കേരളത്തിന്റെ പ്രശ്നങ്ങള്‍ക്ക് എന്റെ വക ഒരു ബ്ലും!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബ്ലും!! അത്രെന്നെ

Jayasree Lakshmy Kumar said...

അതെ. അത്രന്നെ

മായാവി.. said...
This comment has been removed by a blog administrator.
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മായാവി,
ഇത് രാഷ്ട്രീയം പറയാനുള്ള മൈക്കല്ലാ...
അതുകൊണ്ട് താങ്കളുടെ കലല്‍ കുളത്തില്‍നിന്നും നീക്കിയിരിക്കുന്നൂ....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നരീ, ഒരു കാര്‍ടൂണ്‍ കണ്ടൂ, ചന്ദ്രനിലും തീവ്ര മലയാളികള്‍...
ശിശു, നര്‍മ്മം കുറഞ്ഞാ ശിശുക്കളീ വഴിക്ക് വരില്ലേ?
രാമേട്ടാ, ബ്ലും!
പെണ്‍കൊടീ, നിങ്ങള്‍ക്കുള്ള പോലെ ഒരേട്ടനുണ്ടെങ്കില്‍ എത്ര യാത്ര വേണേലും നടത്താം! ടിക്കറ്റിന്റെ കാര്യം അറിയണ്ടല്ലോ..
സഗീര്‍ക്കാ ആ ബ്ലും നമുക്ക്ക്കേറ്റ് പിടിക്കാം.
പ്രിയേ...ഓ പ്രിയേ.... ബ്ലും...
ലക്ഷ്മ്യേച്ചീ ഇപ്പോ അത്രന്നെ