ഒരു ഭീകര റിങ്ങ്ടോണ്‍...

നത്തുനാരായണന്റെ കല്ല്യാണം.

ബാങ്ക്ലൂരിന്ന് കല്ല്യാണ ദിവസം രാവിലെയാണ്‌ കല്ലിടാനെത്താന്‍പറ്റിയത്.

പെണ്ണിന്റെ വീട്ടിലാണ് കാര്യങ്ങള്‍, മുഹൂര്‍ത്തം ഇത്തിരി നേരത്തെയാണ്.

ടീംസെല്ലാരും ഉണ്ട്...

ഒരു വൃത്തികെട്ടശബ്ദം.. ഒരു മാതിരി പാറപ്പുറം ചിരട്ട ഗോമ്പിനേഷന്‍

നമ്മുടേ തൊരപ്പന്‍ സാറിടപെട്ടൂ

എന്താ സൌണ്ട്?

ഓ, അത് സെന്റിയുടെ റിങ്ങ്ടോണാ..

എന്ത് വൃത്തികെട്ട ടോണാടാ... ഇമ്മാതിരി റിങ്ങ്ടോണും കൊണ്ട് ആള്‍കാരുടെ ഇടയിലേക്കിറങ്ങാന്‍ നിനക്കൊന്നും ഒരു ചളിപ്പുമില്ലേ സെന്റീ ?

തൊരപ്പനവറുകള്‍ വീലായി..ബാക്കിയുള്ളോരു ചിരിതുടങ്ങീ, ഞാനൊഴികെ.

ചിരി പ്രോത്സാഹനമാക്കി തൊരപ്പന്‍സാര്‍ ഫുള്‍ഫോമിലായി, പാവം സെന്റിയെ കടിച്ചു കുടഞ്ഞുകളയാം എന്ന ഭാവം... കിട്ടിയ ചാന്‍സ് മാക്സിമം മുതലാക്കാനായി വീണ്ടും തൊരപ്പന്‍

എന്തോ ഭീകരജീവിയുടെ അമറലുപോലെണ്ടല്ലോ ... ഇതൊക്കെ ഏത് കോത്താഴത്ത്നിന്നും ഒപ്പിക്കുന്നെടേയ്?

ഇത്രയായപ്പോഴേക്കും മിസ്റ്റര്‍ സെന്റിയും ചിരി തുടങ്ങീ

എന്തോന്നിത്ര ചിരിക്കാന്‍?

എടാ തൊരപ്പാ, ഇന്നലെ രാത്രി നീ ഞങ്ങളെ ഉറക്കം കളഞ്ഞ് വലിച്ച കൂര്‍ക്കം വലികളാടാ റിക്കാര്‍ഡു ചെയ്തു ഈ റിങ്ങ്ടോണാക്കിയത്. ഇന്നലെ നീ ഉറക്കം കളഞ്ഞതിന്റെ പ്രതിഷേദസൂചകമായി നമ്മുടെ മൊത്തം ടീമും ഇന്ന് ഈ റിങ്ങ്ടോണാ.

തൊരപ്പന്‍ നിന്ന നില്‍പ്പില്‍ അനിക്സ്പ്രേ..

പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍

ബ്ലും!

22 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഈ സംഭവം കുറച്ചുമുന്നെ മറ്റൊരു കുളത്തില്‍ ഞാനിട്ടിരുന്നൂ. ആ കുളം ഇത്രയ്ക്ക് ജനമധ്യത്തിലല്ലായിരുന്നൂ. അതോണ്ട് വീണ്ടും പോസ്റ്റുന്നൂ...

കല്ലിട്ടപ്പോ തെറിച്ചത് : തൊരപ്പന്‍ ശാന്തീപ്, സെന്റി ജയന്‍.... ;) ആരോടും പറയണ്ടാ...

വികടശിരോമണി said...

കൂർക്കം വലി റിങ്ങ് ടോൺ അപ്പൊ എല്ലാരുടേയും നമ്പരാണല്ലേ:)
കുളത്തിൽ കല്ലിട്ട് കല്ലിട്ട് അതു നികത്താനാണോ ഭാവം?

lakshmy said...

ഈ ബ്ലും കൊള്ളാം

Tomkid! said...

“തൊരപ്പന്‍ നിന്ന നില്‍പ്പില്‍ അനിക്സ്പ്രേ..“ ആവിയായി പോയി എന്നാണോ എദ്ദേശിച്ചേ?
കുളത്തിലെ ഫോട്ടോ മാറുന്നു, ടെമ്പ്ലേറ്റ് മാറുന്നു!!! ബാക്ക് ഗ്രൌണ്ടില്‍ എന്തൊക്കെയോ നടക്കുന്നു

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

വികടാ... അതവിടേം നടന്നരുന്നോ? എന്റമ്മോ.. ഈ കൂര്‍ക്കം വലിക്കരെക്കൊണ്ട് തോറ്റൂ... നികത്തന്‍ പറ്റോ?

ലക്ഷ്മിയേച്ചീ കല്ലൊന്നും ഇല്ലെ കയ്യില്‍ ഒന്നിട്ടിട്ട്പോവാന്‍?

തൊമ്മാ... അനിക്സ്പ്രേ ന്നുവച്ചാ പണ്ടൊരു പാല്‍പൊടിയുണ്ടായിരുന്നു..അനിക്സ്പ്രേ... അതിന്റെ പരസ്യവാചകമായിരുന്നു ഇത്.. പൊടിപോലുമില്ലാ കണ്ടുപിടിക്കാന്..
പിന്നെ ബാക്ക്ഗ്രൌണ്ട്.. കുളം പുതുക്കി പണിതതാടേയ്... പഞ്ചായത്തില്‍ നിന്നും ഫണ്ട് കിട്ടീ...

കാന്താരിക്കുട്ടി said...

എന്റമ്മോ !! ഈ റിംഗ് റ്റോണ്‍ എങ്ങനെ സഹിക്കണൂ കു.ക.ഒ.കു ..എന്തായാലും നല്ല ഐഡിയാ ട്ടോ
ബ്ലും !!!! ഇഷ്ടമായി

Rare Rose said...

ഹായ്..!!.ഇതു കൊള്ളാല്ലോ സംഭവം..ഒരു കുളവും അതിലിട്ടു തകര്‍ക്കാന്‍ കുറേ കല്ലുകളും...ഇന്നാണു ഇവിടത്തെ കല്ലുകളൊക്കെ പെറുക്കിക്കൂട്ടിയത്..ഇനിയിപ്പോള്‍ ഓരോന്നായി ബ്ലും ന്നു‍ ഞാനുമിടട്ടെ...:)
ഡാര്‍ക്കുള സാറും റിങ്ങ് ടോണും രസിപ്പിച്ചു ട്ടോ..ഇനിയും പോരട്ടെ അടുത്ത ബ്ലും..:)

BS Madai said...

ഈ പോസ്റ്റിനു എന്റെ വക രണ്ടു ലോഡ് കല്ല്‌..!! കല്ലിന്റെ ക്ഷാമം കൊണ്ടു ബ്ലും ഇല്ലാതാവണ്ട...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അപ്പോ തൊരപ്പന്‍...?

ബ്ലും...

konchals said...

ബ്ലൂം.....
നാളത്തെ എന്റെ റിംങ് ടോണ്‍ ഇതു തന്നെ...

ഇതൊക്കെ കേള്‍പ്പിച്ചു കൊടുത്താ‍ലും കൂര്‍ക്കംവലിക്കുന്നവര്‍ അതു നിറുത്തില്ലാലൊ...

നരിക്കുന്നൻ said...

ഹഹഹഹ
ഇതു കലക്കി.
ആ റിംഗ് ടോണൊന്നയച്ച് തരുമോ..?

................ബ്ലും!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ചില റിംഗ്‌ ടോണുകള്‍ കേള്‍ക്കുമ്പോള്‍ .. കൂര്‍ക്കം വലിയെത്ര ഭേതമെന്ന് തോന്നും.. ബ്ലും..

ചാളിപ്പാടൻ| chalippadan said...

ബ്ലും.
കല്ലു വീണു കുളം തേട്ടിയൊ ആവോ?
ഇന്നാളു എയർപോട്ടിൽ ആരെയോ കാത്തു നിൽക്കുമ്പോൾ ഒരു കുഞ്ഞിന്റെ അലറി കരച്ചിൽ. എല്ലാ കണ്ണുകളും അതിന്റെ ഉറവിടം അന്വേഷിച്ചെത്തിയതു ഒരു മാന്യ ദേഹത്തിലും. ആളുടെ റിങ്ങ്ടോണാണു. മാൻഷെയറിന്റെ മുന്നിൽ വെച്ചിട്ടുള്ള പ്രതിമ പോലെ സൂട്ടും കോട്ടും ഇട്ടു നിൽക്കുന്ന ആൾ ഒരു നിമിഷം കൊണ്ട് അനിക്സ്പ്രേ!!

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

വരവൂരാൻ said...

എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌
അത്ര വല്യേ കുരുത്തക്കേട്‌ ഉള്ളതായി തോന്നിയില്ലാ, പക്ഷെ എവിടെയോ കുറച്ചു കുരുത്തം ഉള്ളതായി തോന്നുകയും ചെയ്തു
ആശംസകൾ

കുമാരന്‍ said...

കലക്കി മാഷേ!

പിരിക്കുട്ടി said...

കൊള്ളാം ബ്ലും ബ്ലും

Anonymous said...

റ്റിന്റുവിനു വാക്ക്‌ പാലിക്കാന്‍ പറ്റിയില്ല കുരുത്തംകെട്ടവനെ, ക്ഷമിക്കു... ഇവിടെ മുറക്ക്‌ കയറി ഇറങ്ങി റ്റെമ്പ്ലേറ്റില്‍ കണ്ണ്‌ വെച്ചങ്കിലും കമന്റ്‌ ഇട്ടില്ല... ഇച്ചിരി തിരക്കായി പോയി...

അല്ലാ..കല്ലിട്ട്‌ കല്ലിട്ട്‌ കുളം നികത്താനാണോ പ്ലാന്‍????????

പെണ്‍കൊടി said...

മാന്യ മഹാ സുഹൃത്തുക്കളേ...

ഈ പെണ്‍കൊടിക്ക് ഒന്നേ പറയാനുള്ളൂ..
നമ്മുടെയെല്ലാം പ്രിയങ്കരനായ Mr.കുരുത്തംകെട്ടവന്‍ എഴുതിയ ഈ കഥ തികച്ചും സത്യമാണ്‌.. അതിലെ ഒരു പ്രധാന ഭാഗമൊഴിച്ച്‌.. അത് മറ്റൊന്നുമല്ല.. ആ വിവാദമായ കൂര്‍ക്കം വലി റിങ്ടോണ്‍ അദ്ദേഹം ഓഫീസില്‍ ഇരുന്ന്‌ ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞുക്കൊണ്ട് കൂര്‍ക്കം വലിച്ച് ഉറങ്ങി കീബോര്‍ഡില്‍ കമിഴ്ന്ന് അടിച്ച് വീണപ്പോ ചില സ്നേഹിതര്‍ സ്നേഹപൂര്‍വ്വംറെക്കോര്‍ഡ് ചെയ്തതാണ്‌. പാവം തൊരപ്പന്‍!

ഒരു ബ്ലോഗിന്‌ വേണ്ടി സ്വന്തം സുഹൃത്തിനെ കുരുതി കൊടുത്ത കുരുത്തം കെട്ടവനേ.. പോസ്റ്റ് നന്നായിട്ടോ..

അടുത്ത പോസ്റ്റിലെങ്കിലും സത്യം മറച്ചുപിടിക്കില്ലായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.

- പെണ്‍കൊടി

Indu said...

ഈ കല്ല്‌ മറ്റേ കുളത്തില്‍ വീണപ്പൊള്‍ ഉള്ള ഓളം ഇത്രക്ക്‌ ഉണ്ദായിരുനില്ലല്ലൊ . ഇതു കൊള്ളം .

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹ ഹ ഹ... ചില കല്ലുകള്‍ക്ക് വിശദമായി മറുപടി കൊടുക്കണ്ടതു കാരണം വിശദമായ മറുപടി പിന്നെ ഇടുന്നതാണ്...

ന്തായാലും കല്ലിടാന്‍ കൂടുതല്‍ ഫ്രന്‍സിനെ കിട്ടിയതോണ്ട് ഹാപ്പിയായിട്ട് കല്ലിടാം...

smitha adharsh said...

ഇവിടെ ഇപ്പോഴാ കല്ലിടാന്‍ പറ്റിയുള്ളൂ..കമ്പ്യൂട്ടര്‍ വൈറസ് കയറി തട്ടിന്‍ പുറത്തു ആയി പോയി.അപ്പൊ,"ബ്ലും"..ആ കൂര്‍ക്കം വലി റിങ്ങ് ടോണ്‍ കലക്കി.