ട്വെന്റി20യിലെ ഹരികൃഷ്ണന്‍സ് !

താരങ്ങളുടെ അമ്മയുടെ ട്വെന്റി20...
സിനിമയുടെ ആദ്യപകുതി അടുത്തു വരുന്നു...
മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്ലുള്ള സംഘട്ടനം...
ഉദ്വേഗഭരിതമായ രംഗങ്ങള്‍...
സംഘട്ടനങ്ങളില്‍ ഇപ്പൊഴും ചില്ലുകള്‍ ചിതറുന്നൂ...
ആരെ ജയിപ്പിക്കും ആരെ തോല്‍പ്പിക്കും?
ഫാന്‍സ് അസ്സൊസിയേഷനുകള്‍ വീറും വാശിയും പ്രകടിപ്പിച്ചു...
പെട്ടന്ന് ഷോട്ട് മാറി...
ഇപ്പൊ ഒരു ഇല പൊഴിയും ശിശിരം...
ഒരു മരത്തില്‍നിന്നും ഇല വീഴുന്നു...
താഴെ രണ്ടായി പകുത്ത ഒരു കളം...
ഒരോന്നിലും ഒരോ പേരുകള്‍...
ഏതുകളത്തില്‍ ഇലവീഴുന്നുവോ അവന്‍ ജയിക്കും, ആ ഫാന്‍സ് അസോസിയേഷനും...
മാറിമറഞ്ഞ പലരംഗങ്ങളും ഓര്‍മ്മവന്നൂ...
എന്നിട്ടും എവിടെ വീഴും എന്നറിയാന്‍ മനസ്സുവെമ്പി...
ഇല പാറി ഇടതു വശത്തുള്ള കള്ളിയിലേക്കു ചായുന്നു...
പെട്ടന്ന് ഒരു കാറ്റതിനെ വലതു വശത്തേക്കു കൊണ്ടുപോയി...
മനസ്സിനെ പിടിച്ചിരുത്താന്‍ പറ്റുന്നില്ല...
പുറകിലെ സീറ്റില്‍നിന്നു ഞങ്ങള്‍ എഴുന്നേറ്റു നോക്കി...
ഇല പതുക്കെ താഴേക്കു വരുന്നു..
ഇപ്പൊ കാമറ കളത്തിന്നു മുകളില്‍നിന്നും ഇല വീഴുന്നത് വ്യക്തമായി കാണാവുന്ന തരത്തില്‍..
ഇല മിടുക്കനായിരുന്നു...
അതുപോയി കളത്തിനു വെളിയില്‍ വീണു...
കമ്പ്ലീറ്റ് പ്രതീക്ഷകളും വെള്ളത്തിലായി...
ബ്ലും...

13 comments:

പെണ്‍കൊടി said...

ഠോ!!!!!!
ഗണപതിക്ക്‌ വെച്ചതാണേ...

എന്നിട്ട്‌ ആ ഇല അനില്‍ കപൂറിന്റെ swimming pool-ഇല്‍ വീണില്ലല്ലോ ലേ... അതോ കോഴിക്കോട്ട് ഇല ഒരു കുളത്തിലും തിരുവനന്തപുരത്ത്‌ ഇല മറ്റേ കുളത്തിലുമാണോ വീണത്?? ആ.. ആര്‍ക്കറിയാം...
തീരെ നിശ്ശംല്ല്യ എനിക്ക്‌....

-പെണ്‍കൊടി

poor-me/പാവം-ഞാന്‍ said...

We used to laugh at Tamilians for their star adictions .BUT now we are over taken them ...all banners flexes ...shame upon fans clubs....good writing...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരു ട്വൊന്റി 20 കല്ല്...
ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.....ബ്ലൂം.......

നരിക്കുന്നൻ said...

ഹരികൃഷ്ണനെ പോലെ പയറ്റിയില്ലേൽ നമ്മുടെ അസോഷിയേഷൻസ് കല്ലെടുക്കുമെന്ന് തീർച്ചയില്ലാത്ത സംവിദായകരല്ലല്ലോ നമുക്കുള്ളത്. ഇത് മലയാള നടന്മാരുടെ സിനിമയായത് കൊണ്ട് മറ്റ് സംസ്താനങ്ങളിലെ നടന്മാരുടെ സ്വിമ്മിംഗ് പൂളിലേക്ക് ചാടാൻ ഇലക്ക് കഴിയുകയും ഇല്ല. അത് കൊണ്ടാണല്ലോ ഒരു കല്ല് വീഴേണ്ട കുളമാണെന്നറിയാവുന്ന ഇല പുറത്തേക്ക് തന്നെ പറന്ന് വീണത്.

.........ബ്ലും..........

Areekkodan | അരീക്കോടന്‍ said...

ഒരു സംശ്യോല്ല്യാ ....

Jayasree Lakshmy Kumar said...

കഷ്ടായി

Tomkid! said...

കാശ് പോയത് മിച്ചം...

smitha adharsh said...

അങ്ങനെ ആണോ അപ്പൊ..ഈ 20-20 റിലീസ് ആവുന്നു എന്ന് പറഞ്ഞപ്പോ,എന്തൊക്കെ സ്വപ്നം കണ്ടതാ..ദോഹാ സിനിമേല് പോയി ടിക്കറ്റ് എടുക്കണം,കൂട്ടത്തില്‍,ചുള്ളന്മാരെ വായ് നോക്കണം,അപ്പുറത്തെ കോഫി ബാറില്‍ നിന്നു (സത്യായിട്ടും വെറും കോഫി "ബാര്‍") ബര്‍ഗര്‍ വാങ്ങണം..കൂട്ടത്തില്‍,ഒരു ചോക്കോ "ബാറും"...എന്നിട്ടിപ്പോ ഈ "കുരുത്തം കേട്ടവന്‍" ഈ പോസ്റ്റ് ഇട്ടു വെറുതെ എന്റെ മനസ്സമാധാനം കളഞ്ഞു.

BS Madai said...

ആരാ, എന്താ ഈ ട്വെന്റി20?! ഞാന്‍ ഈ നാട്ടുകാ‍രനല്ല - മുങ്ങി - ബ്ലും.......

Anonymous said...

കുരുത്തംകെട്ടവനേ....എനിക്കു ഇയാള്‍ ഒന്നു ട്യുഷന്‍ എടുത്തേ പറ്റു.. കാരണം, എനിക്കു ഒന്നും മനസിലാകുന്നില്ല.... എന്താ ഈ സാധനങ്ങള്‍ ഒക്കെ കുളത്തില്‍ തന്നെ വന്നു വീഴുന്നത്‌???? എന്റെ അനിയത്തികുട്ടി , ഇയാളുടെ പോസ്റ്റുകള്‍ ഒക്കെ വായിച്ചിട്ട്‌, ഇയാളു വലിയ സംഭവങ്ങളാണ്‌ എഴുതി വെച്ചിരിക്കുന്നതെന്ന് പറഞ്ഞ്‌, കുറേ വിശദീകരിച്ച്‌ തന്നു...ഇരുന്നും നിന്നും തലകുത്തി നിന്നും ഞാന്‍ ഇതു വായിച്ചു... ലോജിക്‌ അങ്ങൊട്ട്‌ ശരിയാകുന്നില്ല... കുറ്റം പറഞ്ഞതല്ല കേട്ടോ???.. ചിലപോള്‍ എനിക്കു കഴുതയുടെ ബുദ്ധിശക്തിയും അരണയുടെ ഓര്‍മ്മശക്തിയും ആയതു കൊണ്ടാവാം.....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ബ്ലും... ഗണപതിക്കിട്ടതാണ്` പെണ്‍കൊടീ... ആ ഞാന്‍ കണ്ടിട്ടേ ഇല്ലാ...
പാവം ഞാന്‍, പാവം മലയാളീസ് ന്നാണോ? ഏയ് ഫാന്‍ക്ലബ്ബൊക്കെ നല്ലതന്ന്യാ.... എന്നാലല്ലെ ഒരു ഓളം വരൂ....
രാമേട്ടാ.. ഒരു ഇരുപതെ ഇരുപത് പൂജ്യം പതിനെട്ട്... എന്താന്നാ.. ഫാക്ടംഫോസ്...
നരീ.... നിങ്ങളായി നിങ്ങ്ടെ പാടായി.. അടിയണെങ്കില്‍ ഇവിടതന്നെ കൂടണം... കാണാന്‍ ഞങ്ങള്‍ റെഡി...
അരീക്കോടന്‍... സംശ്യം ആര്‍ക്കോണ്ടോ?
ലക്ഷ്മ്യേച്ചേ.. എന്താ ചെയ്യാല്ലെ.. സിനിമ കണ്ടിട്ട് എന്നെ തല്ലാന്‍ വരരുതേ...
തൊമ്മാ... തിരിച്ചു വന്നിട്ടൊന്നു കണ്ട് നോക്കൂ... ടൊറന്റൊക്കെ വന്നാല്‍ ഒന്നു പറയണം...
സ്മിതേ... ഒന്നും നഷ്ടപ്പെടാനില്ലാ... ബാറും വായ്നോട്ടവും എല്ലാം നടക്കട്ടേ... ഇതു ചുമ്മാ ഒരോളം തള്ളിച്ചതല്ലേ...
മാടായി... ആരാ എന്താ? ആര്????? ആഹാ...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

തിന്റു അനിയത്തിക്കുട്ടിയോട് പറ വല്ല്യ വല്ല്യ കാര്യങ്ങൊളൊന്നും എഴുതീട്ടില്ലാന്ന്... പിന്നെ കൂട്ടിവായിച്ചാ പലതും തോന്നണംന്നുണ്ടാരുന്നു എഴുതുമ്പോ... അപ്പൊ സ്ഥിരായിട്ട് പേപ്പറൊക്കെ വായിച്ചുവളരുണോര്‍ക്കണെങ്കി എന്തേലും കൂട്ടിവായിക്കാം... അല്ല്ലാത്തോര്‍ക്ക് ചുമ്മാ തമാശയ്ക്കും വായിക്കാം കല്ലിടാം... അല്ലാണ്ടെ ഒരു ബ്ലോഗ്ഗ് വായിക്കന്‍വേണ്ടി.. ഇനി പത്രം വായനതുടങ്ങാനൊന്നും നിക്കണ്ട ട്ടോ...
പിന്നെ തലകുത്തിനിന്നൊന്നും വായിക്കണ്ട... ചുമ്മാ വായിച്ചുവിട്ടേക്കൂ.. എക്സാമിന്‍ നമ്മളിങ്ങനെ വായിക്കാറില്ല പിന്നല്ലെ ഒരു ബ്ലോഗ്ഗ്... മനസ്സിലാവാത്തഭാഗം പറഞ്ഞുതരാനനിയത്തിക്കുട്ടീണ്ടല്ലോ... ഇനി എന്തുവേണം!.. അനിയത്ത്യോടന്വേഷണം പറയൂ...

പിരിക്കുട്ടി said...

ബ്ലും ബ്ലും
20-20ബ്ലും ബ്ലും
ബ്ലും ബ്ലും