ബാങ്കളൂരീന്നു ഫ്ലൈറ്റ് റിവേഴ്സ് എടുത്ത്
ലെഫ്റ്റ് ഇന്ഡികേറ്ററിട്ട് വലത്തേക്കു തിരിഞ്ഞപ്പോഴെ
ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു...
അമേരിക്കാ അമേരിക്കാ എന്നു ആരോ പറഞ്ഞതു
കേട്ട് ചാടി ക്കേറിയ നമ്മുടെ സ്വന്തം ടീംസിനെ നിങ്ങക്കാര്‍ക്കും
പരിചയപ്പെടുത്തീലല്ലോ... അതിവിടെ അലക്കാന്നു കരുതീ...
അദ്വൈത പുലി...
സ്ക്വയര്‍ഫീറ്റ് ശിവ: സംഭവം ആളെ വിളിച്ചാ വയറാ ചാടി വരാ ആദ്യം തന്നെ.
വിഷ്വല്‍ ബെയ്സില്‍ പുലി പ്രോഗ്രാമ്മറണെങ്കിലും ബാങ്കളൂരില്‍
ആളുടേ പ്രധാന വിനോദം സ്ഥല കച്ചോടമാണ്.
ബാങ്കളൂരിന്റെ മുക്കിലും മൂലയിലും വരെ ഒരു സ്ക്വയര്‍ഫീറ്റിന്ന്
എത്ര രൂപയാന്നു ചോദിച്ചാ കണ്ണും പൂട്ടി കറക്റ്റ് ഉത്തരം പറയുന്ന
ഒരാളേ ഈ ലോകത്തുള്ളൂ. അതു നമ്മുടെ ശിവ ആണ്.
സ്ക്വയര്‍ഫീറ്റ് ശിവ!
അങ്ങനേ ഇരിക്കുമ്പോ പുള്ളി ഇവ്ടെ അമേരിക്കയില്‍
ഒരു സ്ക്വയര്‍ഫീറ്റിന്നു വില ഒരു ക്ലയന്റുമായിട്ടുള്ള
ഒരനൌദ്യോഗിക സംഭാഷണത്തില്‍ ആരാഞ്ഞുന്നാണു കര ന്യൂസ്.
ദ്വൈത പുലി...
എഫ് എം വൈഷ്ണവന്‍: ഒരാളോടു ചോദിച്ചതോ പറഞ്ഞതോ ,
ലെന്തിനു അടുത്ത ബില്‍ഡിങ്ങില്‍ നടക്കുന്ന കാര്യങ്ങള്‍ വരെ കണ്ടു പിടിച്ച്
ഫോര്‍ പീപ്പീള്‍സിനോട് പറഞ്ഞില്ലെങ്കില്‍
ഉറക്കം വരാത്ത ഒരു ശുദ്ധ മനസ്കന്‍.
ഒരു ഇന്ത്യന്‍ ഷോപ്പില്‍ പോയി ഒരു ഫോണ്‍ മേടിച്ചതിന്നു ശേഷം
ആ കടയിലുള്ള ചേട്ടനു ആള് സ്വൈര്യം കൊടുത്തിട്ടില്ലാ.
ആ ഫോണാണെങ്കില്‍ കമ്പ്ലൈന്റില്ലാതെ ഇതുവരെ വര്‍ക്ക് ചെയ്തിട്ടും ഇല്ല.
ആണുങ്ങളുടെ മാനം കളയാനായിട്ടൊരു ജന്മം!
ത്രിതീയപുലി...
ആറടി പത്തിഞ്ച് വാസു: ഒരു ആറടി പൊക്കം ഒത്ത ശരീരം.
കണ്ടാല്‍ ഇവ്ടുത്തെ കറുമ്പന്‍മാര്‍ വരെ മാറിപ്പോവും.
പക്ഷെ ആള്‍ക്കാണ് ഞങ്ങടെ കൂടെ ഉള്ളവരില്‍ ഏറ്റവും പേടി.
ട്രെയിന്‍ ഇറങ്ങി ഒറ്റയ്ക്കു റോഡ് വരെ നടക്കന്‍ പേടി,
ഓഫീസീന്ന് ഒറ്റയ്ക്കു പുറത്തു പോവാന്‍ പേടി,
എന്നുവേണ്ട ഒറ്റയ്ക്കു യൂറിനലില്‍ വരെ പുള്ളി പോവ്വൂല്ല.
ദൈവം ഒരു ആറടി പത്തിഞ്ച് വെയിസ്റ്റാക്കീ!
ചതുര്‍ പുലി...
ബുള്‍ഷിറ്റ് നന്ദു: ഒരു ദിവസം പുലി എല്ലര്‍ക്കും കൂടെ
ഒരു ഫോട്ടോ മെയില്‍ അയച്ചു.
ആളില്ലാത്ത ശവപ്പറമ്പുപോലായ വാള്‍സ്റ്റ്റീറ്റില്‍ എന്തിനോ വേണ്ടി
തിളക്കുന്ന സാമ്പാറുപോലെയുള്ള ഒരു കാളക്കൂറ്റന്റെ പ്രതിമ.
അതിന്നു തൊട്ടടുത്ത് നമ്മുടെ കഥാപാത്രം
പാന്‍സിന്റെ പോക്കറ്റിലൊക്കെ കയ്യിട്ട് ഞെളിഞ്ഞു നില്‍ക്കുന്നൂ.
എന്നിട്ടതിന്റെ സബ്ജെക്റ്റ് ലൈന്‍ 'ബുള്‍ വിത്ത് ബുള്‍' [രണ്ട് കാളകള്‍]..
എന്നിട്ടതിലൊരു ചോദ്യവും , 'അല്ലതെന്തുപറയാന്‍?'
കിട്ട്യ ചാന്‍സില്‍ നമ്മള്‍കേറിയങ്ങു പൊളിച്ചൂ..
'ബുള്‍ ഷിറ്റ്' അഥവാ 'കാളൈ കാഷ്ടം' എന്നും പറയാം !
അതോടെ പുള്ളി ബുള്ഷിറ്റ് നന്ദുവായി.
സത്യം പറയാല്ലൊ, ഇവരെല്ലാരും വളരെ നല്ല മനുഷ്യരാ.
പര-സഹായികള്‍. ഒരു ദോഷവുമില്ലാത്ത പേരിന്നു പോലും
വേണ്ടാത്തരമില്ലത്ത നല്ല മനുഷ്യര്‍...
നമുക്കാണെങ്കില്‍ ജനിച്ചപ്പോ മുതല്‍ അലമ്പുകമ്പനിയല്ലതെ
വേറെ കമ്പനിയുണ്ടായിട്ടില്ലാ.
എന്റെ പൊന്നെ ഞാനെങ്ങനെ ബോറഡികാണ്ടിരിക്കും?
അങ്ങനെ ബോറഡിച്ചു ഒഫീസീന്നു പുറത്തെക്കു
ഹുഡ്സണ്‍ പുഴയിലേക്കു നോക്കി നില്‍ക്കുംബോഴാണ്
യു സ് എയര്‍ ഫോര്‍സിന്റെ ഒരു ഫ്ലൈറ്റ് വന്നു നേരെ
ഹഡ്സണ്‍ റിവറിലേക്ക് ലാന്റിയത്.
ബ്ലും!
17 comments:
ചിത്രം കണ്ടിട്ട് ഒരു തിമിംഗലം ചത്തു കിടക്കുന്ന പോലുണ്ട്? ലിങ്ക് നോക്കിയില്ല, വാര്‍ത്ത വായിച്ചുമില്ല!
യഥാ രാജാ, തഥാ പ്രജാ...! യഥാ kkokk, തഥാ കൂട്ടുകാര്‍!ഹഹഹ
കൂട്ടുകെട്ട് കൊള്ളാം ... ഇഷ്ടപ്പെട്ടു... ശുധന്മാര്‍ !!
ഈ പുലികളുടെ കൂടെ കഴിയുന്ന കുരുത്തം കൂടിയവനേ, സ്വന്തം കാര്യം പറയാൻ മറന്നൂല്ലേ... അവർക്കും പറയാനുണ്ടാകും ബ്ലുമ്മിനെ പറ്റി പലതും.
കൂട്ട് കെട്ടും പുലിവിവരണവും ഇഷ്ടപ്പെട്ടു. ഹുഡ്സൺ പുഴയിലേക്ക് യു എസ് എയ്യർവേഴ്സിന് പിന്നാലെ എന്റെ ഒരു ....
....ബ്ലും.......!
പാപി ചെന്നിടം പാതാളം എന്നു കേട്ടിട്ടേ ഉള്ളൂ.. കല്ലിട്ട് കല്ലിട്ട് അവസാനം ബിമാനം വരെ കുളത്തിലിടാം എന്നായോ?
18x ക്യാമറ വാങ്ങി പോക്കറ്റില്‍ ഇട്ട് നടന്നാല്‍ പോര മാഷേ. ഇത്തരം അനര്‍ഘനിമിഷങ്ങളില്‍
അതൊന്നും ക്ലിക്കണം. :)
ലിങ്കിലേക്കൊന്നും പോയില്ലാ.എന്നാലും ആ പടം കണ്ടിട്ട് അതൊരു ബീമാനം പോലെ തോന്നണൂല്ലോ..ബീമാനമാണോ കുരുത്തം കെട്ടതേ ?
കുമ്മാട്ടി കൂട്ടത്തിലെ ഈ കുരുത്തം കെട്ടവനായിരിക്കൂല്ലോ ബാക്കീള്ള പുലികളുടെ തല തൊട്ടപ്പൻ അല്ലേ..ബാക്കീള്ള പുലികൾ ഇതാണെങ്കിൽ ഹോ ! എനിക്കോർക്കാനേ വയ്യാ !ഈ പുലി എന്തായിരിക്കും ??
എന്റെ ബലമായ സംശയം കുരുത്തം കെട്ടവന്റെ ബ്ലോഗ് വയ്ച്ചു ഒരു വെല്ല്യ ബ്ലും കൊടുത്തേക്കാം ന്നു കൊണ്ടു ആ പൈലറ്റ് പ്ലനെ മനപൂഒര്വം അങ്ങോട്ടേയ്ക്ക് ഇട്ടതാണോ ന്നു!!
ആശംസകൾ
“...ദൈവം ഒരു ആറടി പത്തിഞ്ച് വെയിസ്റ്റാക്കീ!“
ഇത് ശരിക്കും ഇഷ്ടപ്പെട്ടു.
അപ്പോ ((( ബ്ലും...))) (ബീമാനം കൊളത്തില്‍ വീണതാട്ടോ)
ദൈവം ഒരു ആറടി പത്തിഞ്ച് വെയിസ്റ്റാക്കീ!
:)
നിങ്ങള്‍ക്കും പോയി ആ വിമാനത്തിന്‍റെ കൂടെ പോസ് ചെയ്തൂടെ....
അല്ലാ ഇവിടെ അവസാനം കേട്ട ആ ബ്ലും റിവറിലേക്ക് ചാടിയതാണോ....?
ഇതിലെ താരങ്ങളും ബ്ലോഗ് എഴുതാറുണ്ടോ? അത് വായിച്ചു നോക്കണം. നമ്മടെ കുരുത്തം കെട്ടോനും ഏതാ ടൈപ്പ് എന്ന്‍ അറിയണമല്ലോ. അവരുടെ ബ്ലോഗിന്റെ url അടുത്ത പോസ്റ്റില്‍ കൊടുക്കണേ..... അപ്പോഴറിയാം ദൈവം എത്ര അടി വെയ്സ്റ്റാക്കീന്ന്. (ഇത്രയൊക്കെ അടിച്ചിട്ടും കുരുത്തം കെട്ടോന്‍ തന്നെ ആണല്ലോ)
കുളത്തില്‍ കല്ലിടലിങ്ങും ബ്ലോഗ്ഗിങും! ബാങ്ക്ലൂര്ന്ന് 75.5 ഡിഗ്രി തെക്കുപടിഞ്ഞാറുതിരിഞ്ഞ് 55ഡിഗ്രി ആങ്കിളില്‍ 9.8മീ/സെകന്റില്‍ ഒരുകല്ലെറിഞ്ഞാല്‍ അത് നേരെ ചെന്ന് ഞങ്ങടെ പഞ്ചായത്ത് കുളത്തില്‍ വീഴും. ബ്ലും! ശ്രദ്ധിക്കണം ആങ്കിള്‍ മാറിയാല്‍ കഴുങ്ങിന്‍ പാലിയില്‍ ചീട്ട് കളിക്കുന്ന ടീംസിന്റെ തലയില്‍ വീഴാന്‍ സാദ്യതയുണ്ട്!
ഇതു കണ്ട് ആകര്ഷിയ്ക്കപ്പെട്ടാണു ഞാന് ഈ കമ്പനിയില് വന്നു ചേര്ന്നത് .എന്നാപിന്നെ ഒരു കമന്റു കമന്റീട്ടു പുവാംന്നു കരുതി.
ഗൂഡ് വിഷെസ് അനിയാ ഗുഡ് വിഷസ്.
വന്നു കണ്ട സ്ഥിതിയ്ക്കു വല്ലപ്പോഴും വരാംട്ടോ!
എന്റെ ബ്ലും ആറടി പത്തിഞ്ചു വസൂനു തന്നെ :)
[ഹഡ്സൺ പുഴയിലേക്കു വീണ യു.എസ് വിമാനത്തിന്റെ ചിത്രങ്ങൾ നെറ്റിൽ പരതിയപ്പോൾ ഇത്രയൊന്നും കണ്ടില്ലായിരുന്നു. ലിങ്കിനു നന്ദി]
നല്ല കമ്പനി തന്നെ... പുലിക്കൂട്ടം.
:)
kollaam kootukkarekkurichulla blums....
pinne njangal deshyam varumbol friedsinidayil vilikkunna peraanu"di bull shit baby"
njaan oru kallum koodi idunnuu...
(((blum)))
അയ്യൊ! മെയിന്‍ കഥാപാത്രം മിസ്സിംഗ് മിസ്സിംഗ് !!
ചുമ്മ bore അടിച്ചു ചുമ്മാ പുറത്തു നോക്കി നിന്നപോള്‍ ഇങ്ങനെ...ഇങ്ങൊട്ടെക്കു വന്നിട്ടു ചുമ്മാതേ പോലും ഒരു പുഴയിലും നോക്കി നില്‍ക്കല്ലേ ...
:D
ഞാന് തിരിച്ച് ആരോഗ്യം വീണ്ടെടുത്തു കൊണ്ട് എത്തിയിരിക്കുന്നു.. അതെയ്.. കുറച്ച് കഴിഞ്ഞാല്‍ നമ്മളും ഓരോ പോസ്റ്റും കല്ലും ഒക്കെ ഇടും.. മഹാ അദ്വൈത പുലി എന്നൊക്കെ പറഞ്ഞ്... അപ്പൊ "ഡേയ്.. നാറ്റിക്കല്ലെ" എന്നൊന്നും പറഞ്ഞു വരരുത്...
- പെണ്‍കൊടി..
Post a Comment