"സാരേ ജഹാംസെ അച്ഛാ..ഹിന്ദുസ്ഥാന്‍ ഹമാരാ...
കള്ളക്കണക്കെഴുതിയ ഒരു രാമലിംഗ രാജുവോ
മലേഗാവില്‍ ബോമ്പുവച്ച ഒരു പ്രന്‍ഗ്യാ സിങ്ങോ അല്ലാ
ഇന്നും ഇന്ത്യയിലേക്കുള്ള ലോകത്തിന്റെ ജാലകങ്ങള്‍...
അത് നിങ്ങളെപ്പോലെയുള്ളവരാണ്...
മാരിവില്ലിന്റെ നിറമുള്ള സ്വപ്നങ്ങള്‍ കാണുന്ന,
ആകാശത്തിനു മീതെ പറക്കാന്‍ കൊതിക്കുന്ന,
ഉണര്‍വ്വും ഉന്മേഷവുമുള്ള,
ശാരീരിക മാനസികോര്‍ജ്ജങ്ങളെ
ലോകനന്‍മയ്ക്കുവേണ്ടി ഉപയോഗിക്കുന്ന,
ചന്ദ്രനെ കൈക്കുമ്പിളിലൊതുക്കിയ,
ചൂടും ചൂരുമുള്ള രകതമൊഴുകുന്ന,
ഇന്ത്യയെന്ന വികാരം നെഞ്ചിലേറ്റിയ,
തീവ്രവാദികള്‍ക്കെതിരെ ജീവന്‍ പണയംവെച്ചു പോരാടുന്ന,
ഒന്നിനുമുന്നിലും തലകുനിക്കാത്ത
നിങ്ങളാണ് ഇന്നും ഇന്ത്യയുടെ തുറന്നിട്ട ജാലകങ്ങള്‍...
ലോകം ഇന്ത്യയെകാണുന്നത് നിങ്ങളിലൂടെയാണ്...
നിങ്ങളാണ് ഇന്ത്യയുടെ ശക്തി...
ഉണരുക പ്രവര്‍ത്തിക്കുക പ്രതികരിക്കുക
ഇനിയുമൊരുനല്ല നാളെയെ സ്വപ്നം കാണുക...
ഈ പുലരിപോലെ ഇനിയും
ഇനിയുമൊരുനല്ല നാളെയെ സ്വപ്നം കാണുക...
ഈ പുലരിപോലെ ഇനിയും
പുലരികളെ ചിരിക്കാനനുവദിക്കുക...
ഭാരത് മാതാ കീ ജയ്... "
ഈ റിപ്പബ്ലിക് ദിനത്തില്‍
മഹാത്മാ ഗാന്ധിയെ സാക്ഷി നിര്‍ത്തി
ഇന്ത്യയ്ക്കുവേണ്ടി, ലോകത്തിന്നു വേണ്ടി,
മറ്റു സഹജീവികള്‍ക്കുവേണ്ടി
എന്നെക്കോണ്ടാവുന്നത് ചെയ്യണം
എന്ന പ്രതിഞ്ഞ എടുത്ത്
കുളത്തിലേക്ക് ഇന്നും കല്ലിട്ടൂ...
അതിന്റെ ശബ്ദം എന്റെ കാതുകളില്‍
പുതിയ ഊര്‍ജ്ജമായി മുഴങ്ങുന്നൂ, ഇപ്പോഴും...
ബ്ലും ...
17 comments:
എന്റെ റിപ്പബ്ലിക് ദിന ആശംസകള്‍
പ്രസക്തമായ കാഴ്ചപ്പാട്
രണ്ടാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സാമ്രാജ്യം നീട്ടിയ ഭരണ കസേരയുടെ തിളക്കത്തില്‍ ബ്രിട്ടണനുകൂലമായി നിന്ന ഗാന്ധി-നെഹ്രു-പാട്ടീല്‍ ത്രയങ്ങളെ ഈ സമയം നാം ഇന്ത്യക്കാര്‍ മറക്കില്ല. എന്നാല്‍ 3 ഐ.എന്‍.എ. ജവാന്മാരെ ദല്ലിയില്‍ തൂക്കിലേറ്റാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചതാണ് അവര്‍ക്ക് ഇന്ത്യ വിട്ട് ഓടേണ്ടി വന്നതെന്ന സത്യം ഈ സമയത്തെങ്കിലും ഓര്‍മിക്കാതിരിക്കരുത്.
“ജയ് ഹിന്ദ്”
ഇത്തിരി കനത്തിലാണല്ലൊ ഇപ്രാവശ്യത്തെ കല്ല്! റിപ്പബ്ലിക് ദിനാശംസകള്‍ - ജയ് ഹിന്ദ്.
റിപ്പബ്ലിക് ദിന ആശംസകള്‍
WEll done my boy Well done.... :)
രാഷ്ട്രപിതാവ് സ്വപ്നം കണ്ട സമത്വസുന്തരമായ ഇന്ത്യ പുലരുമെന്ന് തന്നെ പ്രതീഷിക്കാം.
റിപ്പബ്ലിക് ദിനാശംസകള്‍.
റിപ്പബ്ബ്ലിക് ദിന ആശംസകള്‍ ..
റിപ്പബ്ലിക് ദിന ആശംസകള്‍
Read this: http://abidiba.blogspot.com/2009/01/blog-post_26.html#links
റിപ്പബ്ലിക് ദിന ആശംസകള്‍...
ജയ് ഹിന്ദ്...
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആര്‍ഷഭാരതസംസ്കാരത്തിന്റെ വക്താക്കളായിത്തിരാന്‍ നമുക്കോരോരുത്തര്‍ക്കുമാവട്ടെ എന്നാശംസിക്കുന്നു. അഹിംസയില്‍ അതിഷ്ടിതമായ പുതിയൊരിന്ത്യ കെട്ടിപ്പെടുക്കാന്‍ നമുക്കൊന്നായി യത്നിക്കാം.
ഇതുകൂടി വായിക്കൂ... നിത്യദര്‍ശനങ്ങള്‍
ഒന്നൊന്നര കല്ലായിട്ടോ അത്...
റിപബ്ലിക് ദിനാശംസകള്‍...
മൂല്യങ്ങളില്‍ വിശ്വസിച്ചുള്ള രാഷ്ട്രീയ ചുവടുകള്‍ക്കും അഴിമതി നീക്കം ചെയ്തുള്ള ഒരു നേതൃസമൂഹത്തിനും വേണ്ടി ഞാനും ഇടുന്നു ഒരു കല്ല്.
- പെണ്‍കൊടി...
ഉണരുക പ്രവര്‍ത്തിക്കുക പ്രതികരിക്കുക
ഇനിയുമൊരുനല്ല നാളെയെ സ്വപ്നം കാണുക...
ഈ പുലരിപോലെ ഇനിയും
പുലരികളെ ചിരിക്കാനനുവദിക്കുക...
ഭാരത് മാതാ കീ ജയ്... "
"സാരേ ജഹാംസെ അച്ഛാ..ഹിന്ദുസ്ഥാന്‍ ഹമാരാ... “
നല്ല പോസ്റ്റ്. കല്ലിടുന്നില്ല.
ആശംസകള്‍.
:O
അടിമയാക്കപെട്ടവന്റെ ആത്മ ദുഃഖം മനസിലാക്കുവാന്‍ നാല് വ്യാഴവട്ടക്കാലം വേണ്ടി വന്നു ഗാന്ധിക്ക്. ഉയര്‍ത്തിക്കാട്ടാന്‍ ആരെയും കിട്ടാതിരുന്നപ്പോള്‍ കിട്ടിയ ഒരു തുരുപ്പ് ചീട്ടു. ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ ഗാന്ധി യോഗ്യന്‍ ആണെന്ന് ഇനിയും വിശ്വസിക്കുന്നില്ല. ചരിത്രത്തിന്റെ എഴുതപ്പെടാത്ത താളുകളില്‍ യഥാര്ത്ഥ നായകന്മാര്‍ ഇപ്പോളും നിദ്രയില്‍ തന്നെ.
അതുകൊണ്ട് അനിയാ.. സ്വയം വിശ്വസിക്കുക ഭാരത്തിന്റെ ജാലകം നിങ്ങള്‍ ആണെന്ന്..
great post !!
വന്ദേ മാതരം !!
Post a Comment