അമേരിക്കേ.... റ്റാറ്റാ...

അങ്ങനെ ഈ മഞ്ഞുകാലം ഓര്‍മ്മയാവുകയാണ്.
ഓടുക്കത്തെ തണുപ്പും തെര്‍മല്‍ വെയറും
ബാരക്ക് ഒബാമയും പാത് ട്രൈനും
ഇന്ത്യന്‍ സ്റ്റോറും പാക്കറ്റ് കറികളും
ഹാം ബര്‍ഗറും കല്ലിട്ട ഹഡ്സണ്‍ പുഴയും
ഒക്കെ വിട്ട് നമ്മള്‍ എസ്കേപ് പറയാണ്...

തൊമ്മനും ഹരിയും കുഞ്ഞിക്കിളിയും മനോജേട്ടനുംഒക്കെ
ഇവിടെ കല്ലിടാനെത്തിയപ്പൊ ഉള്ള കമ്പനികളാണ്...
അപ്പോ ലമേരിക്കേ വീണ്ടും കാണാം...

ഒരേ ഒരു വിഷമമം മാത്രം..
രണ്ടൂസം മുന്നെ പോവാന്‍ പറ്റിയിരുന്നേല്‍
എന്റെ ഒരു ആത്മാര്‍ഥ സുഹൃത്തിന്റെ
കല്ല്യാണനിശ്ചയം കൂടായിരുന്നു...
അതിനുകൂടാതെ ആ ഏരിയയിലേക്ക് പോവാന്‍
ഇനി ഇത്തിരി പാടു പെടും...

ശരിയെന്നാല്‍...
അമേരിക്കയിലെ ഈ പ്രാവശ്യത്തെ അവസാന കല്ല്...
ബ്ലും!

12 comments:

420 said...

ശെരീന്നാ..

Unknown said...

അപ്പോ പണിപോയല്ലെ .. ???

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അപ്പോപ്പിന്നെ ഇനി നാട്ടിലെ കുളത്തിലാവാം കല്ലിടല്‍ അല്ലേ? ശരിക്കും നല്ലൊരു കല്ലിടാന്‍ പാകത്തിനൊരു പോസ്റ്റ് പോരട്ടെ കു ക കു കെ.

ലബുദാബീലെങ്ങാനും ഇറങ്ങുന്നേല്‍ വിളിക്കെന്നേ.

Tomkid! said...

"കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഇൻ ദീസ് ഡെയ്‌സ് ഓഫ്‌ ഡീജെനെറേറ്റിങ്ങ് ഡീസെൻസി ഓഫ് മിയാമി ബീച്ച് റ്റു വാഷിങ്ടൺ വെൻ ഡിപ്ലോമസി ആന്റ് സൂപ്പർസിറ്റി ബിക്കം ഇന്റർ‌ചേഞ്ചബിൾ ഫ്രം കോമ്പ്ലിക്കേറ്റഡ് അമേരിക്ക റ്റു ബാങ്ഗളൂര്‍...!!!”

അപ്പൊ ബാങ്ക്ലൂര് വെച്ച് കാണാം.

Mr. സംഭവം (ചുള്ളൻ) said...

all the best മച്ചാ .. ഇനി അമേരിക്ക രക്ഷപെടും ... സോറി .. കഷ്ട്ടപെടും ;) നാട്ടിലെ എല്ലാരോടും എന്റെ അന്വേഷണം പറയണം.. കൂട്ടുകാരന്റെ നിശ്ചയം കൂടാന്‍ പറ്റാത്തത് വിഷയമാക്കണ്ട... അവന്‍ മനസിലാക്കിയില്ലേല്‍ പിന്നെ ആര് മനസിലാക്കാനാ :) ഉടനെ കാണാം :)

കുഞ്ഞിക്കിളി said...

കുരുത്തം കേട്ടവനെ... ഇനി ബന്ങലുരു ഇല പോയി കല്ലിട്... ഇനി അവിടെ വെള്ളം ഇല്ല.. ഹട്സന്‍ പുഴയിലെ കല്ലിടൂ എന്നോ മറ്റോ ഉണ്ടെങ്കില്‍ മെയില് ഇല അട്ടച്ച്മെന്റ്റ് ആയി അയച്ചു തരിക.. ഞങ്ങള്‍ ഇത്രയും പേരു ഇവിടെ ഇല്ലേ.. ആരേലും ഒക്കെ ഇട്ടോളം ..
ശുഭ യാത്ര ആശംസിക്കുന്നു.. വീണ്ടും വരിക... ( ഞാനും അധികം താമസം ഇല്ലാതെ ഇവിടെ നിന്നും pack up ചെയ്യും ന്നു ആശിക്കുന്നു )

Calvin H said...

ശുഭയാത്രാ ഗീതങ്ങള്‍ പാടുന്നു... :)
അപ്പൊ പിന്നെ തിരിച്ചു വന്നു ബംഗാലൂരുവില്‍ വെച്ചു കാണാം...
പിന്നെ ബംഗാലൂരില്‍ പോയി പബിലൊന്നും കേറി കല്ലിടാന്‍ നിക്കണ്ട.. പഴേ കാലം ഒന്നുമല്ല. കുളം കലക്കിക്കളയും :)

ഹാപ്പി ജേര്‍ണീ...

Manoj മനോജ് said...

അമേരിക്കയിലെ അവസാന കല്ലിട്ടപ്പോള്‍ ബ്ലും കേള്‍ക്കാന്‍ കുറേ സമയമ്മേടുത്തിരിക്കുമല്ലേ? കഴിഞ്ഞ ദിവസം പെയ്ത സ്നോയും തണുത്തുറഞ്ഞ നദിയും വെട്ടിപ്പൊളിക്കാന്‍ കുറച്ച് പാട് പെട്ടിട്ടുണ്ടാകും.. എന്തായാലും വന്നത് ബെസ്റ്റ് ടൈമിലാ.. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഉണ്ടായ കൊടും തണുപ്പ് അനുഭവിച്ച് മടങ്ങുന്നു...

ഒബാമയുടെ സത്യപ്രതിജ്ഞ, ഒരു ജെറ്റ് വെറുതെ വെള്ളത്തില്‍ ലാന്റ് ചെയ്തു, ആളുകള്‍ക്ക് പിങ്ക് സ്ലിപ്പ് വെറുതെ കീറിക്കൊടുക്കുന്നു, ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് വിറങ്ങലിച്ച് നില്‍ക്കുന്നു... ഓര്‍ത്തുവെയ്ക്കുവാന്‍ ധാരാളം അനുഭവങ്ങളുമായി മടക്കം...

എന്തായ്യാലും ഇനി തണുത്തുറയാത്ത കുളങ്ങളില്‍ കല്ലെറിഞ്ഞ് ബ്ലും ബ്ലും ബ്ലും കേട്ടിരിക്കാല്ലോ :)

Anonymous said...

ഹോ... അവസാനം കുരുത്തം കെട്ടവന്റെ പ്രാര്‍ഥന ദൈവം കേട്ടു.... അല്ലേ ???....

ഈ x NJ കാരനോട്‌ ഒരു നന്ദിയും എനിക്കു പറയാനുണ്ട്‌....

Welcome Back...
Tin2
:D

Kvartha Test said...

അപ്പോള്‍ ഇനി നാട്ടില്‍ കല്ലിടാമല്ലോ :-) കുറെ നാള്‍ ഹഡ്സന്‍ നദിയില്‍ കല്ലിട്ടാല്‍ പിന്നെ നാട്ടിലെ കുളങ്ങള്‍ തന്നെയാണ് ഒരു സുഖം.
നാട്ടിലെ (ബ്ലോഗ്) കുളങ്ങളില്‍ മലിനജലമാണ്, ദേഹത്ത് തെറിക്കാതെ കല്ലിടണേ,, കേട്ടോ! :-)
തിരുവനന്തപുരത്ത് പാര്‍വതിപുത്തനാര്‍ ഉണ്ട്, അത് പണ്ട് നിര്‍മ്മിച്ചപ്പോള്‍ പുത്തന്‍ ആറ് ആയിരുന്നു, ഇപ്പോള്‍ അഴുക്കുചാലും!

പെണ്‍കൊടി said...

ആ.. ഇങ്ങനെ ഓരോരുത്തരെ കല്യാണ നിശ്ചയത്തിനു കൂടാം എന്നൊക്കെ പറഞ്ഞ്‌ പറ്റിച്ചോളു...
ഇനി പുതിയ നാടന്‍ കല്ലുകള്‍ പ്രതീക്ഷിക്കുന്നു...

-പെണ്‍കൊടി...

Anonymous said...

America il ninnu vittu... India il ethiyille kuruththam kettavane????.. ninne vallarum raanchiyOOOOOOO?????

Kallidaathentha??????
:O