രാജാവ് : ആരവിടെ ഈഈഈ മുഖ്യ ഉപദേഷ്ടാവിനെ തുറങ്കലിലടക്കൂ...
മന്ത്രിമാര്‍ പരസ്പരം നോക്കീ...
രാജാവ് വീണ്ടും: അടയ്ക്കാനാ പറഞ്ഞത്...
മന്ത്രിമാര്‍ എണീറ്റൂ...
രാജാവിനു ആവേശം കൂടി...
വീണ്ടും ഗ്ഗര്ജീ: അടയ്ക്കൂ...
പക്ഷെ രാജാവിന്റെ പ്രതീക്ഷ തെറ്റീ ...
മന്ത്രിമാര്‍ ഉപദേഷ്ടാവിന്റെ പുറകില്‍ അണി നിരന്നൂ..
അങ്ങനെ ഉപദേശിയും മന്ത്രിമാരും ഒരു ജാഥയായി രാജ്യം ചുറ്റാന്‍ തുടങ്ങീ...
രാജാവിനു കമ്പ്ലീറ്റ് കലിപ്പായി...
ജാഥയില്‍ പങ്കെടുക്കൂല്ലാന്നു സധൈര്യം പ്രഖ്യാപിച്ചു
രാജ വേഷമായ കയ്യില്ലാത്ത ബനിയനും കള്ളിമുണ്ടും ഉടുത്ത്
ചക്രവര്‍ത്തിയെ വിവരമറിയിക്കാനായി
കരമാര്‍ഗ്ഗം വായുമാര്‍ഗ്ഗം വീണ്ടും കരമാര്‍ഗ്ഗം മുഗള്‍ കൊട്ടാരത്തിലെത്തി.
പണ്ടാരോ ഉപ്ദേശിക്കെതിരെ അയച്ച ഒരു താളിയോല
എഴുതാനുപയോഗിച്ച എഴുതാണിയും കയ്യില്‍ കരുതീ...ഒരു ബലത്തിന്ന്...
അവസാനം ചക്രവര്‍ത്തി സഭയില്‍വച്ചു
ആ എഴുതാണികൊണ്ടു രാജാവിന്റെ തലക്കിട്ടൊരു കൊട്ടു കൊറ്റുത്തു.
വേദന സഹിക്കതെ മുണ്ടും മടക്കിക്കുത്തി പള്ളി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നൂ.
ടീവീക്കാര് ആ നടത്തവും സ്ലോമോഷനാക്കി
മ്യൂസിക്കും മിക്സ് ചെയ്ത് വാര്ത്തയിറക്കീ.
അവസാനം ഗതികിട്ടാതെ തിരിച്ചുവന്നു.
കൊട്ടാരത്തില്‍ ഒരെലിയും മൂന്നു ഈച്ചകളും പതിനഞ്ചു കാമറക്കാരും.
കൂടെ നടന്ന സ്തുത്പാടകര്പോലും അപ്പുറത്ത് നടക്കുന്ന ജാഥയില്‍...
രാജാവ് പല്ലിറുമ്മീ, രാജാവാക്കിയ കാമറകള്‍ പോലും ചിരിച്ചുപോയീ.
ദേഷ്യം മൂത്തരാജാവ് അട്ടത്തുകിടന്ന ലാവലിന്റെ കഷ്ണമെടുത്ത്
75.5 ഡിഗ്രി തെക്കുപടിഞ്ഞാറുതിരിഞ്ഞ് 55ഡിഗ്രി ആങ്കിളില്‍ 9.8മീ/സെകന്റില്‍ ഒരേറ്...
എയര്‍ട്രാഫിക് കുറവായതുകാരണം ലതു നേരെവന്ന് കുളത്തില്‍ ...
ബ്ലും!
22 comments:
ലവലിന് വന്നു വീണ കുളം കലങ്ങിയതില്‍ ശിവദാസന്‍ മീനിനെയും കാര്ത്തികേയന് മീനിനെയും പിടിക്കാനൊരു മല്‍സരം സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവര്ക്കും സ്വാഗതം...
ആവൂ.... അവിടെയുണ്ടോ? അമേരിക്കയില്‍ നിന്ന് റ്റാ.. റ്റാ. പറഞ്ഞ് പോയിട്ട്... “ഹാങ് ഓവര്‍” ഇപ്പോഴാണോ മാറിയത്? :)
ചൂണ്ടയിടുവാന്‍ ഒരു ന്യൂജേഴ്സി ലൈസന്‍സ് കയ്യിലുണ്ട് :) ഇവിടെ നിന്നും ഒരു ചൂണ്ടയിട്ടാലോ?
welcome back!
;)
kulathil idaan kallilaa...kallu thappatte ...
:P
രാജാവാക്കിയ കാമറകള്‍ ചിരിച്ച് ചിരിച്ച് ഒരു വഴി ആയിട്ടുണ്ട്..
"കൊണ്ടുനടന്നതും നീയേ ചാപ്പാ....."
പോസ്റ്റ് കലക്കി... :)
കൊള്ളാം അളിയാ ഇതിനെയാണ് ചിരിച്ചുകൊണ്ട് ചിന്തിപിക്കുക എന്ന് പറയുന്നതു :) പാവം ശശി !!
:)
chennu veenittu kettathu blum ennalla....sshhhhhhh ennaanu..
Raajavinte karyam pappadavadaa!!
യക്ഷിയുടെ തലയില്‍ ആണി അടിച്ച്ചതുപോലെയാണ് ഇപ്പോള്‍ ......
ആരെങ്കിലും അതൂരിയാല് അപ്പോള്‍ത്തന്നെ വീണ്ടും പൂര്‍വ്വ രൂപം പ്രാപിക്കും !
കുരുത്തംകെട്ടവന് പിന്നേം ആ പഴയ കുരുത്തകേടു തുടങ്ങിയോ??? എന്തായാലും ലാവ്ലിന്റെ കഷ്ണമെടുത്ത് ഒരു ഒന്നൊന്നര ഏറാ പാസ്സാക്കിയത്...
എനിക്കുവയ്യ... നിങ്ങളെല്ലാം എന്നെ ഓര്ക്കുന്നുണ്ടല്ലെ.. കണ്ണു നിറഞ്ഞു കുളത്തില്‍ വെള്ളപ്പൊക്കം. രാഷ്ട്രീയം മറന്നു ഇതിലെ തമാശ തപ്പിയെടുത്തു ചിരിച്ച നിങ്ങളൊക്കെയാണ് യഥാര്‍ത്ത് ദോസ്തുക്കള്... മനോജ്ജേട്ട, അപരിചിതെ, ശ്രീഹരീ, ചുള്ളാ, 'വെറും' ശ്രീ ഉപ്പയി മാപ്പിളെ, തോപ്പാ, തല്ലുകൊള്ളീ.... ഡാങ്ക്സ്... ബാക്കിയുള്ളോരെം വീണ്ടും കാണുംന്ന് പ്രതീക്ഷിക്കുന്നൂ.... നോക്കിയിരിപ്പാ കുളക്കടവില്‍...
നിന്റെ കുളത്തില്‍ വീണ്ടും വെള്ളം നിറഞ്ഞോ? വെള്ളം മുഴുവല്‍ വറ്റീന്നാ ഞാന്‍ വിജാരിച്ചേ.
ന്നാപ്പിന്നെ ആ കുളം കല്ലിട്ട് തീര്‍ത്തിട്ട് ഇനി ബാക്കി കാര്യം.
((((((((((ബ്ലും))))))))))
കുളക്കടവില്‍ ഇരുന്നിരുന്ന് ചുമ്മാ ബോര് അടിക്കണ്ടാ... ഇടയ്ക്കിടെ ഓരോ കല്ലിടാം... ഇത്രേം ഗാപ് ഇല്ലാതെ... :) എന്തായാലും ഇതു കൊള്ളാം...ഇനീം പോരട്ടെ ഇങ്ങനെ ഓരോന്നായിട്ട്...!
ഹ..ഹ..ഹ...കൊള്ളാം
ഒന്നുടെ..
ഹ..ഹ..ഹ...കൊള്ളാം
മതിയായില്ല..
ഹ..ഹ..ഹ...കൊള്ളാം
ഇനി വയ്യ..തന്നത്താനങ്ങായിക്കോ..ബ്ലും!
അപ്പോ... ബ്ലും!
ബ്ലും ബ്ലും ബ്ലും.....
ദേ ഒന്ന് സൂക്ഷിച്ചോ... ഇനി ശശി സഖാക്കളും ലാവലിന്‍ സഖാക്കളും എല്ലാരും കൂടി ചേര്‍ന്ന് ചറപറാ എറിയായിരിക്കും.
എന്നാ കിടക്കട്ടെ എന്റേം ഒരു ബ്ലും!
എന്റെ വകയും ഒരു “ബ്ലൂം”
പാര്‍ട്ടി പറഞ്ഞത് മാത്രം ചെയ്യുന്ന ആളെ എന്ത് വിളിക്കണം
ആശയം പണയം വെച്ചവനെന്നോ അതോ പാര്‍ട്ടിക്കായി സര്‍വ്വം സമര്പ്പിക്കുന്നവനെന്നോ..?!
കുരുത്തം കെട്ടവന്റെ തന്നെ ആദ്യ കമന്റില്‍ നിന്നാ സംഗതി പിടികിട്ടിയത്..അങ്ങനെ ഒരു കമന്റ് ഇട്ടതു നന്നായി..
നാട്ടില്‍ തിരിച്ചെത്തിയോ?
പക്ഷേ ലാവലിൻ കഷ്ണമെറിഞ്ഞ കുളത്തില്‍ മുഖ്യ ഉപദേശ്ടാവ് ബക്കറ്റുമായി വെള്ളം മുക്കാനിറങ്ങിയപ്പോൾ കിട്ടിയത് ബക്കറ്റ് നിറയേ കല്ല്.
ആ കല്ലൊക്കെ കൊണ്ടു പോയി ശംഖ്മുഖത്തേ കുളത്തിലേക്ക് ബ്ലും.......>>>>>>
എവിടെയും ശശി തന്നെ...
ഇപ്പൊഴാട്ടോ ഇത് വായിച്ചത്.. കാരണം വേറൊന്നുമല്ല... എന്റെ മുന്നിലെ സ്ക്രീനില്‍ ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ അപ്പൊ തന്നെ തരും അബ്ദുള്ള ജോലി.. കുപ്പിയിലെ ഭൂതമല്ലേ ഞാന്‍ !!!!!!!!!!!!!!!!!!
Post a Comment