ആ ചെറിയ സ്ക്രൂഡറൈവര്‍...

ഒരു പുലരി...
നമ്മടെ റോഡ്റോളറിനൊരു സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍...
കദറിട്ട ഡറൈവര്‍ സ്റ്റാര്‍ടാക്കീട്ട് വണ്ടി നീങ്ങുന്നില്ല...

കേട്ട പാതി ഹൈക്കമാന്റ് പുതിയ ഡ്രൈവറെ തേടി പത്രപരസ്യം നല്‍കീ..

കദറിട്ട എല്ലാ ചെറുപ്പക്കാരോടും അവനവനുണ്ടാക്കിയ തല്ലിന്റേം നേതൃത്തം നല്കിയ കല്ലേറുല്‍സവത്തിന്റേം പോലീസിനോടു ഇരന്നു മേടിച്ച തല്ലിന്റേം പൊട്ടിച്ച് ബസ് ചില്ലിന്റേം കണക്കെടുത്ത് ഒരു 'ബയോഡാറ്റ' ഉണ്ടാക്കി ജോലിക്കപേക്ഷിക്കാന്‍ കല്പ്പിച്ചൂ...

പക്ഷെ അതിലൊരു പ്രശ്നം .
സങ്കതി ഇംഗ്ഗ്ലീഷിലുണ്ടാക്കണം.

അങ്ങനെ വന്നപ്പോ ആകെക്കൂടെ 50 ബയോഡാറ്റ മാത്രമേ കദറിട്ടതായൊള്ളൂ.
അതില്‍നിന്നും വായിച്ചപ്പോ ഏതാണ്ട് അര്‍ഥം മനസ്സിലാക്കിയ 15 പേരെ നേരെ വിളിപ്പിച്ചൂ...
റോഡ്റോളറിന്റെ ജന്മാവകാശിയും ഗാന്ധി പരമ്പരയിലെ കണ്ണാടിവച്ച കുഞ്ഞിതൊപ്പിക്കാരനും ആയ സുസ്മേരവദനനുമായി അഭിമുഖ സംഭാഷണത്തിന്ന്.

ആ പതിനഞ്ചില്‍നിന്നും ലാപ്ടോപു കണ്ടുപിടിച്ചതും 'തല' യുമായി നേരിട്ടു ബന്ധമുള്ളതുമായ ഒരു കഞ്ഞി മുക്കിയ കുഞ്ഞിക്കദറിനെ നമ്മടെ റോഡ്റോളറിന്റെ പുതിയ ഡ്രൈവറായി വാഴിച്ചു.
അവനെ ചാനലുകള്‍ വാനോളം പുകഴ്തീ...

'യുവരക്തത്തിന്റെ പുതിയ സാരഥി നീണാള്‍ വാഴാട്ടെ.. ആമേന്‍...'

അദ്ദേഹം വന്നു.
സംഭവം സ്റ്റാറ്ട്ടാക്കി..
ഇല്ല സ്റ്റാറ്ട്ടാവുന്നില്ല...

ഇപ്പോശരിയാക്കിത്തരാന്നു പറഞ്ഞ് താമരശ്ശേരി ചുരമിറങ്ങിയ വിദ്വാന്‍ നോക്കുമ്പോ
ആ ചെറീയേ സ്ക്രൂഡ്രറൈവര്‍ കാണുന്നില്ല !!!

തിരഞ്ഞെത്തീപ്പൊ അത് താഴത്തങ്ങാടീലെ ഒരു ഉമ്മന്‍ കാണ്‍ട്രാക്ടറുടെ അരയില്‍.
മുണ്ട് മുറുക്കി കുത്തീ കോണ്‍ട്രാക്ടര്‍ പ്രഖ്യാപിച്ചൂ.

"ഇമ്മാതിരി ഉമ്മാക്കിക്കൊന്നും ഉമ്മന്‍ സ്ക്രൂഡ്രവര്‍ അങ്ങ് തരൂല്ലാ... 'തല' തെറിപ്പിച്ച ഡ്രൈവറെ തിരിച്ച് നിയമിച്ചാല്‍ അതങ്ങു തരും . അല്ലേല്‍ ഒരല്പ്പം പാടു പെടും!"

ഹൈക്കമ്മാണ്ടിനു " ഈ "- മയിലു പാഞ്ഞൂ.
കുഞ്ഞുഗാന്ധീടെ അമ്മഗാന്ധി വിവരം അറിഞ്ഞൂ, ഇടപെട്ടൂ.
വീണ്ടും പഴയ ഡ്രൈവറെ തിരിച്ചു നിയമിച്ചൂ...
ഉമ്മന്‍ കോണ്‍ട്രാക്ടര്‍ സ്ക്രൂഡ്രൈവര്‍ കൊടുത്തൂ...
എല്ലാം വളരെ പെട്ടന്നയിരുന്നൂ...

ഇതറിഞ്ഞ് 'അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ലാന്ന് ' ആരോ പറഞ്ഞൂ

പക്ഷേ ആ ബയോഡാറ്റകള്‍...
കഷ്ടപ്പെട്ട് ബുധിമുട്ടി ഉണ്ടാക്കിയ ആ ഇംഗ്ളീഷ് ബയോഡാറ്റകള്‍...
വെറും 'ബയോ' 'ഡാറ്റകള്‍' ആക്കി അവയെ പാപ മോചനത്തിനായി ഗംഗാ നദിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പത്തടിമുകളില്‍നിന്നും വെള്ളത്തിലേക്കിട്ടൂ ...

ബ്ലും!

12 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ യൂത്ത് കോണ്ഗ്രസ്സിന്റെ
പ്രസിഡണ്ടാക്കുന്നതും ഭവാന്‍...

രണ്ടുനാളുദിനം കൊണ്ടൊരുത്തനെ
തിരിച്ചു താഴെയിറക്കുന്നതും ഭവാന്‍...
-----മഹാകവി 'കു ക ഒ കു കെ'

നരിക്കുന്നൻ said...

മുൻ യൂത്ത് പ്രസിഡന്റെന്ന് പറയിക്കാനെങ്കിലും ‘ബയോ’ ‘ഡാറ്റ’കൾ തയ്യാറാക്കി വെക്കാൻ ലിവരൊക്കെ പഠിച്ചു. ദൽഹിയിൽ നിന്നും കേരളത്തിലെ കുളത്തിലേക്കെറിഞ്ഞ ആ കല്ല് എന്തെരോ ഒരു ഒച്ചയുണ്ടാക്കീലാന്നൊരു സംശയം.
അതെങ്ങനാ, പൊന്നാനിയിലും കോഴിക്കോട്ടും ചെറിയ സ്ക്രൂഡ്രൈവർ തിരഞ്ഞ് നടക്കുവല്ലേ നമ്മടെ...

അപ്പോ കെടക്കട്ടെ
....>ബ്ലും<....

smitha adharsh said...

ഇപ്പൊ ശരിയാക്കുമായിരിക്കും..
മൊത്തം രാഷ്ട്രീയമാണല്ലോ
നടക്കട്ടെ...നടക്കട്ടെ..

ശ്രീ said...

തന്നെ തന്നെ

Mr. സംഭവം (ചുള്ളൻ) said...

enthaano aavo.. onnum manaislaayilla :O blum !!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇതെന്തു മാഷെ ... ഒരേതു പിടീം കിട്ടീലല്ലോ ... അവാര്‍ഡ് കഥ ആണോ ... മോഡേണ്‍ അല്ലെങ്ങില്‍ പോസ്റ്റ് മോഡേണ്‍ , മോസ്റ്റ് മോഡേണ്‍ ... എന്തോന്ന് ബ്ലും ബ്ലും ബ്ലും ...

Calvin H said...

അതാണ്....
എനിക്കതല്ല ബൂര്‍ഷ്വാപത്രത്തില്‍ വന്ന ന്യൂസ് ആണ്.
രണ്ടാഴ്ച മുന്‍പേ ABCDye പാര്‍ട്ടിയില്‍ നിന്നും "പുറത്താക്കി".. എന്നായിരുന്നെങ്കില്‍
ഈ ന്യൂസ് വന്നപ്പോള്‍ EFGH ne യൂത്തില്‍ നിന്നും "നീക്കി"

ശ്ശ്യോ.....

പാവപ്പെട്ടവൻ said...

നന്നായിട്ടുണ്ടു
അഭിനന്ദനങ്ങള്‍

കൂട്ടുകാരന്‍ | Friend said...

നോട്ടീസ് വിതരണം കുറെയൊക്കെ പൂര്‍ത്തിയായി. ഇനിയിപ്പോ വീടിന്റെ അടുത്ത് കൂടി പോകുന്നവര്‍ക്കും വീട്ടില്‍ വിരുന്നിനു വന്നവര്‍ക്കും ഓരോ നോട്ടീസ് കൊടുക്കണ്ടേ ഇല്ലെങ്കില്‍ അവരെന്തു വിചാരിക്കും ??? അപ്പൊ സമയം കളയാതെ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ ഇവിടെ ക്ലിക്കി എന്തെങ്കിലും അഭിപ്രായങ്ങള്‍ ഒക്കെ പറഞ്ഞെ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആ സ്ക്രൂഡ്രൈവറേ,,
ഒറ്റയേറ്..
ബ്ലും.

കൃഷ്‌ണ.തൃഷ്‌ണ said...

നന്നായിട്ടുണ്ട് സിംബോളിക് സറ്റയര്‍.
ഒരു അക്ഷരത്തെറ്റു ശ്രദ്ധിക്കുമല്ലോ, ഗംഗാനദിയില്‍ നിര്‍മാര്‍ജ്ജനം എന്നല്ല, നിമജ്ജനം എന്നാണു വേണ്ടത്.

കുറുമ്പന്‍ said...

ഇതുവരെ വന്ന്ട്ടൊന്ന് കമന്റാതെ പോയ മോശല്ലെ...
ഇത് കല‍ക്കീണ്ട്ഡ ഗെഡീ...