അങ്ങാടികള്‍ ഭാഗം വെച്ചപ്പോള്‍ അറിയാതെ സംഭവിച്ചുപോയത് !

വിഷുദിനം.
കണീം പിന്നെ അടീം കണ്ടു.
അടിക്കു കാരണം ബഹു വിശേഷം തന്നെ.
ആകെക്കൂടെ ഒരങ്ങാടി.
പക്ഷേ മുരളീധരന്‍ ഇപ്പോഴുള്ള പാര്‍ട്ടിയടക്കം
നാല് പ്രബല പാര്‍ട്ടികള്‍!
അങ്ങനെ ഞങ്ങടെ അങ്ങാടിക്കുവേണ്ടി പിടിവലി .

അപ്പോഴാണ് നമ്മുടെ പോലീസിന്റെ മണ്ടയ്കൊരു
തുഗ്ഗ്ലക്ക് ബുദ്ധി ബള്‍ബായി തെളിഞ്ഞത്.
ഉള്ളത്കൊണ്ടോണം പോലെ.
ഉള്ളതങ്ങു വീതിച്ചെടുക്കാം.
അങ്ങാടീടെ വടക്കുഭാഗം മുരളിക്ക്.
തെക്ക് ഭാഗം വലതിന്.
പടിഞ്ഞാറ് ഇടതിന്.
കിഴക്കില്‍ താമര.
'സ' സന്തോഷം.


കിട്ട്യതോണ്ടുണ്ടൊരു ശീലം അല്ലെങ്കിലേ മലയളിക്കില്ലാ.
അതിന്റെടേല്‍ ഒരു തെരഞ്ഞെടുപ്പും.
ഭാഗം വെപ്പുകഴിഞ്ഞപ്പൊഴേ പ്ലാന്‍ തയ്യാറായി.
ജനാധിപത്യപരമായരീതിയില്‍ മറ്റുള്ളവന്റെ ഭാഗത്തേക്കെങ്ങിനെ
വണ്ടിയോടിച്ചു കയറ്റി അടിയുണ്ടാക്കാം,
പിന്നെ ഏതല്ലാം ആള്‍ക്കാര്ക്കിട്ടൂ ഞോണ്ടണം
ആര്‍ക്കൊക്കെ ഇട്ടൂ പണിയണം
അതിന്നിടയില്‍ വിരോധമുള്ള ഏതോക്കെ
പോലീസേമ്മന്മാര്‍ക്കിട്ടു കല്ലെറിയണം.
എല്ലഭാഗത്തും പ്ലാന്‍ റെഡി.


അവസാനം കൊട്ടിക്കലാശത്തില്‍
ഞോണ്ടിക്കളി, കൊടിവെച്ചടി, കല്ലേറ്
എല്ലാം വളരെ ഭംഗ്ഗിയായി നടന്നൂ.
കൊടുക്കേണ്ടവനും കിട്ടേണ്ടവനും കിട്ടീ.
ബാക്കിയുള്ളോന്റെ സമാധാനം പോയീ.


ഈ ഐഡിയ കേരളത്തില്‍ മൊത്തം നടപ്പാക്കി,
എല്ലയിടത്തും അടിയുണ്ടാക്കിയ ആ പോലീസ്
ബുദ്ധിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.


അപ്പനപ്പൂപ്പന്റെ പറമ്പുഭാഗം വെച്ചാല്‍വരെ
അന്യന്റെ പറമ്പില്‍ കൊണ്ടുപോയി വേലികെട്ടുന്ന മലയാളിത്തം മറന്ന് അതേടീംസിന്ന്
അങ്ങാടി ഭാഗംവെച്ചു കൊടുത്ത് ജാഥ നടത്തിക്കോളാന്‍ കല്‍പ്പിച്ചത്
ഒന്നൊന്നര ബുദ്ധിതന്നെ.
സമ്മതിക്കണം!!!

പണ്ടത്തെ പോലെ അങ്ങാടി എല്ലാവര്‍ക്കുമായിക്കൊടുത്താല്‍
എന്നത്തെയുംപോലെ ഇതൊരു ഉല്‍സവം പോലെ തീര്‍ന്നേനെ.
ഇതിപ്പോ എവിടെയാണ് അരാണ് എന്ന് എല്ലാവര്‍ക്കുമറിയവുന്നതോണ്ട്
അടിയുണ്ടാക്കനും എറിയാനും സൌകര്യമായി.


അതോണ്ട് ഇതുവരെ തിരഞ്ഞെടുപ്പിന്റെ പ്രചാരണാവസാനത്തില്‍
ഉണ്ടാവാഞ്ഞ അടി ഇപ്പോ എല്ലായിടത്തും പൊട്ടീ.
അങ്ങനെ ഒരുപുതിയ കീഴ്വഴക്കംകൂടി.
ഇതിന്റെ പ്രതികാരം അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിലും
പിന്നങ്ങനെ അടിതടവുകള്‍ എല്ലാ തിരഞ്ഞെടുപ്പു പ്രചാരണത്തിലും
ഉണ്ടാവുമെന്ന് തന്നെ പതീക്ഷിക്കാം.
ഇനി തിരഞ്ഞെടുപ്പിന് ഇതുപോലെ പുതിയ വല്ല ബുദ്ധിയുമുണ്ടാവോ... എന്തോ!


അടിക്കിടയില്‍ ആരോ ഉപേക്ഷിച്ച ആ ചെരുപ്പെടുത്ത് കുളത്തിലേക്കെറിഞ്ഞു.
ഇപ്പോ എറിയുമ്പോ മിനിമം ചെരുപ്പുകൊണ്ടേറിയണം.
എറിഞ്ഞവനും കൊണ്ടവനും പേരും പെരുമയും!

ആ ചെരുപ്പും കുളത്തിലേക്ക് ....

ബ്ലും!

6 comments:

ശ്രീഹരി::Sreehari said...

ഹ ഹ ഹ.... കിടിലന്‍ നിരീക്ഷണം... :)

പിരിക്കുട്ടി said...

ഡാ കുരുത്തംകെട്ട ചെക്കാ
ഇവിടെ സമയം ഇല്ല തിരക്കിലാ
അതാ വിഷു ആശംസിച്ചേ
നന്നായിട്ടുണ്ട് ഈ കല്ലിടല്‍
കേട്ടോ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇപ്പൊ ഫാഷന്‍ ചെരുപ്പേറാല്യോ?

ഇങ്ങന്യാച്ചാല്‍ അടുത്ത തവണ ഇതിലും നല്ല അടി നടത്താം.

ന്നാ കെടക്കട്ടെ എന്റേം ഒരു ചെരുപ്പ് കുളത്തില്‍.. (((((((((ബ്ലും))))))))))

നാട്ടുകാരന്‍ said...

കൂടുതല്‍ കളിച്ചാല്‍ ഞാനും ഏറിയും !

smitha adharsh said...

എന്തായാലും,സംഭവം തീര്‍ന്നു കിട്ടിയല്ലോ...
മറു വശം പെട്ടി തുറക്കുമ്പോ അറിയാലോ അല്ലെ?

lakshmy said...

ഇപ്പോ എറിയുമ്പോ മിനിമം ചെരുപ്പുകൊണ്ടേറിയണം.
എറിഞ്ഞവനും കൊണ്ടവനും പേരും പെരുമയും!

ഹ ഹ. അതു ‘ബ്ലും’ കലക്കി