വീട്ടിലോരോട്ടമല്‍സരം...

{എന്റെ സ്വന്തം അനിയത്തിക്കുട്ടിയുമായ്‌ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്നൊരു ഭാഗം...}
ഹലോ..
ഹലോ...
എന്താ പെങ്ങളേ... സുഖമല്ല്ലേ?
ആഹ് ബ്രദറോ... സുഖം തന്നെ ബ്രദറേ...
ഹവൂ.. സമാധാനമായീ...
അല്ല ബ്രദറേ നീ എന്റെ നമ്പറൊന്നും മറന്നിട്ടില്ലാ..ല്ലെ?
ആക്കല്ലേ...
ഉവ്വാ...
പിന്നെന്താ കൊട്ടാരത്തിലെ പുതിയ വിശേഷം...?
മസാലയിട്ടിട്ടു പറയണോ മസാല ഇടാണ്ട് പറയണോ?
നീ മസാലചേര്‍ത്ത് വിളമ്പ്, അതിനല്ലേ നിന്നെ വിളീച്ചേ..
എന്നാ ഇവിടെ ഇപ്പോ വമ്പിച്ച ഓട്ട മല്‍സരമാണ്.
എവിടേ?
നമ്മളെ കൊട്ടാരത്തില്‍ തന്നേ...
ആരൊക്കെ തമ്മില്‍?
നമ്മുടെ ഡിയര്‍ മാത ശ്രീയും ഡിയര്‍ പിതാശ്രീയും...
എങ്ങനേ?
മിസ്റ്റര്‍ കൊട്ടാരം ഭിക്ഷഗ്വരന്‍ സൂക്ഷിച്ചു നോക്ക്യപ്പോ പിതാശ്രീയുടെ ശരീരത്തില്‍ ഇത്തിരി കൊളസ്ട്ട്രോള്‍ കണ്ട്പിടിച്ചൂ..
അതിന്?
ആളോട് എക്സര്‍സൈസ് എടുക്കാന്‍ പറഞ്ഞൂ..
ഹം...ന്നട്ട്...
നിന്റല്ലേ അപ്പന്‍ ... ആളുപോയൊരു ത്രെഡ് മില്ല് മേടിച്ചു.. കേറി നിന്ന് ഓടാന്‍..
ഓഹോ..
മേരാപിതാശ്രീ തന്നെ...
കീ ജയ്...
ഓവറാക്കണ്ട...ബാക്കി പോരട്ടേ...
ഇപ്പോ രാവിലെതന്നെ അഫ്ഫന്‍ മഹാരാജാവും അതു കഴിഞ്ഞു അമ്മ മഹാറാണിയും മാറി മാറി ഓടുകയാണ്... പിന്നെ സമയം കിട്ടുമ്പോ ഞാനും...
ഹ ഹ ഹ. അതു കൊള്ളല്ല്ലോ...നമ്മുടെ അമ്മ മഹാറാണിയുടെ ഓട്ടവേഷം?
ഓട്ട മല്‍സരത്തിലും രജകീയ വേഷം സാരി തന്നേ...
ഹമ്മേ എനിക്കു വയ്യ!
ഇനി അതിന്റെ മേലേന്ന് മറിഞ്ഞുവീണ്‌ എന്നാ പണിയുണ്ടാക്കാന്നാ..
എനിക്കുവയ്യന്റെ പൊന്നേ...

ഇത്രേംകേട്ടപ്പോ തന്നെ ചിരിച്ചു ചിരിച്ചു ഞാന്‍ [രാജ]കുളത്തിലേക്ക് [പള്ളി]മറിഞ്ഞു വീണു...
ബ്ലും!

4 comments:

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കുളത്തീന്നു പിന്നെ ആരു വന്നു പൊക്കിയെടുത്തൂ മാഷേ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ലാരോ !

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ത്രെഡ് മില്ലെടുത്ത് പള്ളിക്കുളത്തിലിട്ടാലോ?

..:: അച്ചായന്‍ ::.. said...

ബെസ്റ്റ് അനിയത്തിയും ബെസ്റ്റ് ചേട്ടനും ...:D