ശക്തമായ പ്രത്യാക്രമണം!


വെളിച്ചം മങ്ങീ..
രാത്രി പതുക്കെ പതുക്കെ ഇരുട്ടു പരത്തീ...
കൂരാ കൂരിരുട്ട്.
എങ്ങോ ബൈക്കിനു പുറകേ കുരച്ചുകൊണ്ടോടുന്ന നായയെ
കണ്ട് കരയുന്ന ബൈക്ക് സഞ്ചാരിയുടെ ഓരിയിടല്‍ മാത്രം.
ഐ പി എല്‍ കണ്ടുകൊണ്ടിരുന്ന ഞാന്‍ പതുക്കെ എണീറ്റു. ടി വി ഓഫാക്കി.
നേരെ ചെന്നു പണ്ട് അമേരിക്കയിലെ തണുപ്പിനെ
അതിജീവിക്കന്‍ മേടിച്ച ആ കറുത്ത കോട്ടെടുത്തിട്ടു. കറുത്ത ഗ്ലാസ്സ് എടുത്തിട്ടു.
തലമുഴുവനും മറക്കുന്ന ആ മങ്കി കാപ് എടുത്തിട്ടൂ.
ഷൂ എടുത്തിട്ടൂ, ലെയ്സ് കെട്ടി.
മുഖം മറയ്ക്കാനായി കറുത്ത ഒരു ഷാളുകൊണ്ട് ചുറ്റി പുറകില്‍ ഒരു കെട്ടു കെട്ടീ.
തണുപ്പിനെ തോല്‍പ്പിക്കനുപകരിച്ചിരുന്ന് ഗ്ലൌസ് എടുത്തു ധരിച്ചൂ.
മൊത്തത്തില്‍ ഒരു ഇരുട്ടടിക്കുപോവുന്ന ലുക്ക് ആയി.
ലൈറ്റുകള്‍ എല്ലാം അണച്ച് ഇരുട്ടു പരത്തീ.
വാതില്‍ തുറന്നു പുറത്തിറങ്ങീ.
സാഗ്ഗര്‍ ഏലിയാസ് ജാക്കിയില്‍ ലാലെട്ടന്റെ
ഇന്‍ട്രൊഡക്ഷന്‍ സീന്‍ പോലെ ഒരു രണ്ടു സ്റ്റെപ്പ് പുറകിലേക്കു നടന്നൂ.
വാതിലടച്ചൂ.
നേരെ പുറത്തേ കോണി ലക്ഷ്യമാക്കി നടന്നൂ.
ഇപ്പോള്‍ ഓരോ സ്റ്റെപ്പു വെക്കുന്നതിന്റെയും ക്ലോസപ്പ് ഷോട്ട്.
ഡി ടീ എസ്സില്‍ ഡിനോസറിന്റെ കാലാടി ശബ്ദങ്ങളും.
കോണിക്കൂടിന്നടിയില്‍ ഉണ്ടായിരുന്ന ഇലക്ട്രിസിറ്റി മീറ്ററടങ്ങുന്ന സ്വിച്ച്
ബോര്‍ഡിലേക്കൊന്നു നോക്കീ. ഫ്യൂസ് വലിച്ചൂരി കറണ്ടു കളഞ്ഞൂ.
എന്റെ കണ്ണില്‍ പ്രതികാരത്തിന്റെ തീച്ചൂളകള്‍ ദൃശ്യമായീ.
ആകാശത്ത് കൊള്ളിയാന്‍ മിന്നീ...
ആരെയും കാണിക്കതെ ഒളിച്ചുവച്ചിരുന്ന ആ HIT [പാറ്റയ്ക്കടിക്കുന്നത് , ലതു തന്നെ]
കയ്യിലെടുത്തൂ എടുത്തു.
അതിന്റെ കുഴല്‍ തിരിച്ചു ഒരു തോക്കു പോലെയാക്കി.
സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് ആ HIT ഇന്റെ കുഴല്‍
നേരെ ആ കടന്നല്‍ കൂട്ടത്തിലേക്ക് തിരിച്ചു ബട്ടണ്‍ അമര്‍ത്തി...
ഒരു നാലാഞ്ച് നിമിഷം അതുപോലെ തന്നെ നിന്നൂ.
അതിന്നു ചുറ്റും ഒരു HIT മഴ തന്നെ തീര്‍ത്തൂ.
എന്നെ കുത്തിനോവിച്ചവരും അതിന്നു നിയമം ലംഘിച്ചു
ഗൂഡാലോചന നടത്തിയവരൂമായ സകല
കടന്നല്‍ തെമ്മടികളും ചത്ത് മലച്ചുകിടക്കൂന്നൂ.
സന്തോഷം അണപൊട്ടിയൊഴുകീ.
തിരിച്ചു റുമില്‍ വന്നു.
പ്രതികാരം ചെയ്ത സന്തോഷത്തില്‍
ഐസ്ക്യൂബുകള്‍ ഗ്ലാസ്സില്‍ വീണൂ.
ബ്ലും!

14 comments:

Anonymous said...

കടന്നൽ കുത്തിയതിന്റെ വേദന ഇനിയും തീർന്നില്ലേ?
:)

..:: അച്ചായന്‍ ::.. said...

ഡി ടീ എസ്സില്‍ ഡിനോസറിന്റെ കാലാടി ശബ്ദങ്ങളും.

മുട്ടിടിച്ച ശബ്ദം ആണോ മാഷെ ആ കേട്ടെ :D

മാറുന്ന മലയാളി said...

വെള്ളമടിക്കാന്‍ ഓരോരോ കാരണങ്ങള്‍ ഉണ്ടാക്കുന്നത് കണ്ടില്ലേ? ..........:)

Anonymous said...

:)

lakshmy said...

:)))

ആര്യന്‍ said...

nice revenge!

പൊട്ട സ്ലേറ്റ്‌ said...

എഴുത്തു കലക്കി.

KPAC ലളിത പറഞ്ഞ പോലെ കുത്ത് കൊണ്ടാലും വെള്ളമടി, കുതിയവനെ കൊന്നാലും വെള്ളമടി.

ശ്രീഹരി::Sreehari said...

ദുഷ്ട്.. ഭൂമിയുടെ അവകാശികളെ ആണല്ലോ തീര്‍ത്ത് കളഞ്ഞത് ..
ലതു പോട്ടേ... സ്വയം പ്രതിരോധം അത്യാവശ്യം....

സര്വൈവല്‍ ഒഫ് ദ ഫിറ്റസ്റ്റ് എന്നാണല്ലോ..
അതോണ്ട് ഇടക്കിടെ രണ്ട് പെഗ്ഗടിചു ഫിറ്റ് ആയിക്കോളൂ ;)

...പകല്‍കിനാവന്‍...daYdreamEr... said...

:) :) ബ്ലും!ബ്ലും!

Manoj മനോജ് said...

എന്തായാലും തണുപ്പത്ത് അമേരിക്കയിലേയ്ക്ക് വരാന്‍ പറ്റിയത് നന്നായി. അത് കൊണ്ട് ധൈര്യപൂര്‍വ്വം പ്രതികാരം നടത്തുവാന്‍ കഴിഞ്ഞില്ലേ :)

പിന്നെ ഗ്ലാസ്സില്‍ വിണപോലെ അത് അടിച്ച ശേഷം അടുത്തുള്ള ബക്കറ്റിലെങ്ങാനും ബ്ലും എന്ന് പറഞ്ഞ് വീണോ? :)

മുക്കുവന്‍ said...

thats why hudson river was kinda yelloish last week :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കടന്നല്‍ ശരിക്കും പണി പറ്റിച്ചു അല്ലേ?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കടന്നൽ കൂട്ടിൽ കല്ലിടരുത്

പി.സി. പ്രദീപ്‌ said...

ഹ ഹ ഹ ഇതു കലക്കി. എല്ലാത്തിനേയും ബ്ലും ആക്കി അല്ലെ:)