വിലക്കികള്‍ !!!


മലയാളികളൂടെ ഒരു തീ വണ്ടി...
മിക്കവാറും കൂക്കിവിളിയും ചെരിപ്പേറും ഫാന്‍സ് ബഹളങ്ങളും
ഇടയ്ക്കൊക്കെ കയ്യടിയും മേടിച്ചു കേരളത്തിലൂടെ അതങ്ങനെ
പതുക്കെ സഞ്ചരിക്കുന്ന ഒരു കാലം.
എന്നോ ഇതില്‍ കയറി ഒരു കാലിച്ചായ വിറ്റ കുറച്ചാള്‍ക്കരും
പിന്നെ അടുത്തുനിന്ന് ഇതു പോവുന്നതു മാത്രം നോക്കിനിന്ന
ചില ടീംസിനും ഒരു മോഹം.
ഇതിനുമൊരു സംഘടനയുണ്ടാക്കണം.
ലോ ലങ്ങനെ, ലവരൊരു സംഘടനയുണ്ടാക്കി.
മാക്ടാന്നു പേരും ചാര്‍ത്തി.
ബൈലോവിലിങ്ങനെ എഴുതീ...
' മാസത്തില്‍ മൂന്ന് വണ്ടി സമരം പിന്നെ നാല് വിലക്കല്‍ '.
അമരത്ത് വിനയാന്വിതനായ ഒരു ഇലക്ട്രിസിറ്റി സാറും.
അങ്ങനെ കട്ടാകടമുതല്‍ കൊട്ടാരക്കര വരെ ഓടുന്നതിന്നിടയില്‍
പലസമരങ്ങളും വിലക്കലുകളുമായി വേറെ പണിയൊന്നുമില്ലാത്ത
പാവം സംഘടനാ നേതാക്കള്‍ കാലം പോക്കികൊണ്ടിരുന്ന ആ മധുര കാലം.
[ഇവിടെ, ഒരു പാട്ടാവാം, അടിപൊളി മ്യൂസിക്കും, ഇത്തിരി അന്തിക്കള്ളും]
ഈ സൈഡിലിരുന്നവന്റെ കളികള്‍ ഒരു പാടു കൂടി തുടങ്ങീ.
യഥര്‍ത്ത യാത്രക്കാരന് അതൊരു ബുദ്ധിമുട്ടയി തുടങ്ങിയപ്പോള്‍
ആ തീവണ്ടിയിലെ യഥാര്‍ത്ഥ യാത്രക്കര്‍ ചേര്‍ന്ന്
ബദല്‍ ഒരു സംഘടനയുണ്ടാക്കീ.
ഗതി കെട്ട പുലി പുല്ലു തിന്നാന്‍ തന്നെ തീരുമാനിച്ചൂ.
[ ഇവിടെ ഒരു സംഘട്ടനമാവാം, കാതടിപ്പിക്കുന്ന് ബാക് ഗ്രൌണ്ട് മ്യൂസിക്കും ]
വിലക്കന്‍മാര്‍ വാര്‍ത്താസമ്മേളനങ്ങള്‍ വഴി യഥാര്‍ത്തികളെ
തോല്‍പ്പിക്കാനും കരി വാരിത്തേക്കനും നടത്തിയ
എല്ലാ ശ്രമങ്ങളും പാഴായി എന്നു തികച്ചു പറഞ്ഞുകൂടാ..
അന്നാണ് പലരും അറിയുന്നത് കൊട്ടരക്കരയില്‍നിന്നും നാമറിയാത്ത
ഒരു ബൈജു ഉണ്ടെന്നും അയാളും ഈ ട്രെയിനില്‍ ചായ വിറ്റിറ്റുണ്ടെന്നും.
വിലപ്പെട്ട ഒരറിവായിരുന്നു അതും!
അങ്ങനെ പഴയ സംഘടനയുടെ ഭീഷണികള്‍ക്കുമുന്നില്‍ തളരാതെ
പുതിയ സംഘടന മുളച്ചു പൊങ്ങീ.
നാട്ടാരും യാത്രക്കാരും തീവണ്ടിയുടെ പുതിയ
സംഘടനയുടെ തോളുരുമ്മി യാത്രയായീ.
വീരവാദോം ചെളിവാരിത്തേക്കലും വിലക്കലും മാത്രമറിയുന്ന
പഴയ സംഘടനയെ എല്ലരും മറന്നൂ.
[ഇവിടെയും ഒരു പാട്ടാവം , ശോകഗാനം മതി]
അങ്ങനെ 'വിലക്കി വിലക്കി സ്വയം വിലക്കീന്നു' ന്നൊരു
പഴഞ്ചൊല്ലുണ്ടാക്കിതന്നൂ മലയാള ഭാഷയ്ക്ക്.
ഇപ്പോ ഈ തീവണ്ടിയിലൊന്നു കേറിപറ്റാന്‍
ഇനിയും സമരങ്ങള്‍ നടത്തേണ്ട ഗതികേടായി അവര്‍ക്ക്.
വീണ്ടും വിനയാന്വിത സമരങ്ങള്‍ തുടങ്ങീ , കൊട്ടാരക്കരയിലും പരിസരത്തും.
പക്ഷേ ഇപ്പോള്‍ ആ പഴയ 'കാലിന്റെ മോളില്‍ കാലു കേറ്റി' വച്ചുവച്ചുള്ള
അഹങ്കാര സമരമില്ല, പകരം കൊടിയുമെടുത്തു ഓടി നടന്നുള്ള
യഥാര്‍ത്ത തൊഴിലാളി സമരങ്ങള്‍.
പണ്ട് വിലക്കിയവവന്റെ ഗതിയെന്താകുമെന്നൊരു തിരിച്ചറിവാവട്ടെ ഈ സമരങ്ങള്‍.
ഇനിയും വിലക്കതിരിക്കാന്‍.
[ഇവിട അനില്‍ പനച്ചൂരാന്റെ ഒരു കവിതയാവാം, തീം " രണ്ടുനാലു ദിനംകൊണ്ടൊരുത്തന്നെ...."]
നന്നാവാന്‍ വിചാരിച്ച അവലിരൊവന്‍ അവന്റെ
ജാഡയെടുത്ത് കുളത്തിലേക്കിട്ടൂ.
ബ്ലും!

7 comments:

തുമ്പൻ said...

കൊള്ളാം.

ആർപീയാർ | RPR said...

ബ്ലും !!

സംഗതി കൊള്ളാം.

മഥുര കാലം ആണോ “മധുര കാലം” അല്ലേ ?
യഥര്‍ത്ത അല്ല “യഥാർത്ഥ” അല്ലേ ?

ആശംസകൾ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആർപീയാറേ തിരുത്തി കുത്തിയിരിക്കുന്നൂ... നന്ദീ

smitha adharsh said...

എന്റേം വക ഒരു കല്ല്‌...'ബ്ലും'
ഹിറ്റ് അടിച്ചു എത്ര കൊലപാതകം നടത്തി?
കടന്നല്‍ കുത്തിയതും,ട്രെഡ് മില്‍ വാങ്ങിയതും അറിഞ്ഞു.ആ ഓട്ടം ഇപ്പൊ നിന്നോളും.ഇവിടെ ഞങ്ങളും കുറെ മാറിമാറി ഓടിയതാ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

:)

(((((((((ബ്ലും))))))))))
ഞാന്‍ മുങ്ങി...

കൂട്ടുകാരന്‍ | Friend said...

പുതിയ തീവണ്ടി ബോഗികളിലെല്ലാം "വിനയം" എന്ന് കൊത്തി വയ്ക്കണമെന്നും , അതും കൊട്ടാരക്കര വഴി മാത്രമേ ആകാവൂന്നും, തങ്ങളാണ് ഈ തീവണ്ടി കണ്ടു പിടിച്ചതെന്നും തങ്ങളുടെ തൊഴിലാളികല്‍ക്കെ തീവണ്ടി പണി അറിയൂ എന്നും വിചാരിച്ചാല്‍... പിന്നെ കുളത്തില്‍ കല്ലിടുകയെ നിവര്തിയുള്ളൂ.... ബ്ലും ......... പക്ഷെ... അല്‍ഭുത ദ്വീപിലേക്ക് പോയ തീവണ്ടി ഇതുവരെ തിരിച്ചു വന്നില്ലെന്നും... ഇനി തീവണ്ടികളില്‍ വിനയ നാമം ഉണ്ടെങ്കില്‍ ആ തീവണ്ടി പാളം തെറ്റുമെന്നും.... ഒരു അപഖ്യാതി കേരളത്തില്‍ ജന സംസാരം ഉണ്ട് ...അപ്പൊ ഒരു കല്ലും കൂടി.. ബ്ലും.

ariyathe said...

ഈ ബ്ലും സംഗതി കൊള്ളാട്ടോ.. [=