ചെറായിയും മിസ്സായീ...

അങ്ങനെ ഒരു കാറ്റടിച്ചപ്പോ പറന്നിവിടെ വീണ്ടും എത്തീന്നു പറയണേല്‍ കുളത്തില്‍ കല്ലു നിറയണം. ഇത് വന്നത് തികഞ്ഞ പ്രതിഷേധം കാരണം. സത്യം...

ആസ്ത്രേലിയയില്‍ ഇന്ത്യക്കാരനു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കാനും, സിക്കുമത ഗുരു ഏതാണ്ടൊരു തലേക്കെട്ടുകാരന്‍ അടിപിടിയില്‍ കൊല്ലപ്പെട്ടതിലുള്ള അമര്‍ഷം കാരണവും, ശ്രീശാന്തിനെ 20twenti വേള്‍ഡ്കപ്പിലേക്കുള്ള ടീമില്‍ എടുക്കാത്തതിലുള്ള രോഷം തീര്‍ക്കാനും, മുഖ്യമന്ത്രി രാജിവെച്ച് കാഗ്രസ്സില്‍ ചേരാത്തതിലുള്ള സങ്കടം മറക്കാനും ചെറായി ബീച്ചില്‍ ബ്ലോഗ്ഗുമീറ്റ് സയത്ത് മഴ പെയ്യുമോ എന്ന ആശങ്കയുടെ ടെന്‍ഷന്‍ തീര്‍ക്കാനും ഞാന്‍ കേരളം വിട്ടു. ഇനി രണ്ടുമാസം അമേരിക്കയിലാണര്‍മാദം.


സംഭവം ഇങ്ങനെയൊക്കെയല്ലേ പുറത്ത് പറയാന്‍ പറ്റൂ... എന്നാ സത്യം പറഞ്ഞാ കാര്യം വെറെയാ... ആരോടും പറയണ്ട, നമ്മടെ ഗാല്‍വിന്‍ ശ്രീഹരിയുടെ ഡാഡ് [തല്ലുകൊള്ളിത്തരം, വീ റ്റു ലവ്യൂ ഡാഡ്!] വിളിച്ചൊരു കാര്യം പറഞ്ഞൂ, സങ്കതി സ്വകാര്യമാണ്, എന്നാലും പറയാം. ലവനിവിടെ ഏതാണ്ടൊരു ചുറ്റിക്കളിയൊക്കെ തുടങ്ങീട്ടുണ്ടെന്ന് മൂപ്പിലാനൊരു കൂലിക്കത്തു കിട്ടീത്രെ, അതും അമേരിക്കേന്ന്....കയ്യക്ഷരം വെച്ചു നോക്കീട്ട് അതെഴുതിയത് ഒബാമയാണെന്നാണ്‌ പറഞ്ഞത്. എന്തുപറയാന്‍ കാല്‍വിനെക്കൊണ്ടു പുള്ളിക്കും പൊറുതിമുട്ടിയോന്നാ!!!! ആകെ ഇരിക്കപ്പോറുതിയില്ലാതായതോണ്ട് എന്നെ നേരിട്ടു വിളിച്ചൊന്ന്പോയി നോക്കി വിവരം പറയാന്‍ പറഞ്ഞിരിക്കുകയാണ്. അതിനായുള്ള വരവാണ്....


നമ്മടെ ഹരീഷേട്ടനെ,അതേ, കോ ഓര്‍ഡിനേറ്റര്‍ ഹരീഷേട്ടന്‍ തന്നെ... കണ്ട് കാര്യം പറഞ്ഞില്ലേല്‍ മിക്കവാറും തെറി വിളി കേള്‍ക്കേണ്ടിവരും. വല്ല്യ ബോര്‍ഡൊക്കെവച്ച്, ഇനി "ചെറായീക്കാണാന്നൊക്കെ " പോസ്റ്ററൊട്ടിച്ചതാ... അപ്പൊഴേ തോന്ന്യതാ, എന്തേലും ഒരു പാര വരുംന്ന്. ഇനി പറഞ്ഞിട്ടെന്താകാര്യം... അങ്ങനെ അതും മിസ്സായീ...

14 comments:

ㄅυмα | സുമ said...

കുരുത്തംകെട്ടവന്‍ പോസ്റ്റ്‌ ഇടുന്നില്ലല്ലോ പോസ്റ്റ്‌ ഇടുന്നില്ലല്ലോ ന്നും പറഞ്ഞു വെഷമിച്ച് ഇരിക്കാരുന്നു...!

ഇട്ടപ്പൊ അത് കലക്കി!

[ആര്ടെയാണ്ടൊക്കെ എവിടാണ്ടൊക്കെ കുത്തീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ]

ഞാന്‍ ഓടീീ‍ീ‍ീ‍ീ‍ീ‍ീ‍ീ :D :D :D

cALviN::കാല്‍‌വിന്‍ said...

ആരുടെയും എവിടെയും കുത്തീ‍ീ‍ീ‍ീ‍ീലാ‍ാ‍ാ....
ഓടിക്കോണം
x-(

ബ്ലും. :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എവ്ട്യാര്‍ന്നൂ കുരുത്തക്കേടും കൊണ്ട്?

മാക്രി said...

കുരുത്തംകെട്ടവര്‍ ഇവിടെയുമുണ്ടോ...?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എന്തു പറയാനാ.. ക്ലയന്റിന്റെ വല്ല്യപ്പനു വായുഗുളിക വേണം, ഇല്ലേല്‍ ഇപ്പൊ പണിതീരുംന്നും പറഞ്ഞ് ഉന്തി തള്ളി വിട്ടതാ... ഗതി കേട് ! അത്രയ്ക്കു തിരക്കാന്നേ... കുപ്പീന്നിറങ്ങ്യ ഭൂതം, ശ്ശോ, മമ്മൂട്ടി പോലെല്ലേ പണി തരുന്നേ...

cALviN::കാല്‍‌വിന്‍ said...

മമ്മൂട്ടി ആയോണ്ട് കുഴപ്പല്ല്യ.. മോഹൻലാലാണേൽ കുപ്പീന്നെറങ്ങാൻ പറ്റുമോ? ;)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആ കുപ്പിയിലൊന്നും അങ്ങ് കേറൂല്ല ലാലേട്ടന്‍...

അരുണ്‍ കായംകുളം said...

കൊള്ളാം മുങ്ങി അല്ലേ?

ചാണക്യന്‍ said...

അങ്ങനെ ലതും ബ്ലും ആയി....:):):)

ശ്രീ said...

അപ്പൊ അതും ബ്ലും!
;)

Tomkid! said...

ദേ പിന്നേം പോയി....

ആ സാരില്ല്യ, അവിടെ വല്ല ലേക്കിലോ പുഴയിലോ ഒക്കെ കല്ല് ഇട്ട് കൊണ്ടിരിക്കണം. ഇനി അഥവാ കല്ലിനു വല്ല ക്ഷാമവുമുണ്ടെങ്കില്‍ അറിയിക്കുക. നമ്മുടെ ദാമോദരേട്ടന്റെ ജേസീബീക്ക് ഒരു ലോഡ് അങ്ങ് കേറ്റി വിടാം.

അപ്പൊ എഞ്ചോയ്...

അപരിചിത said...

haha...cheraayi nadakathilla ennu appozhe enikk thoniyatha....lolz...!!

VS nae support cheythuuu blum enkilum post idum ennu karuthi aa post xpect cheythu irikaayrunnu

:(

ഗാല്‍വിന്‍ ശ്രീഹരി paeru matiyitonnum karyam illa...lolz..ellavarum ellam ariyunundu...

;)

cheraayi meet il pankedukaathe umricaayil poyi kalidunna blum nae...committee kuudi..PB(party blog il) ninnum membership 2 masathaekku vere arkenkilum koduthu..THARAMTHAZHTHAAAN thirimanichirikunnu...!!!

{{{{VS nae support cheythu oru post ituukudae :( }}}

!!!!!!!!!!!blum!!!!!!!!!!!!

Manoj മനോജ് said...

തള്ളേ... ദേ വീണ്ടും... വെറുതെയല്ല ന്യൂജേര്‍സിയില്‍ മഴ പെയ്യണത്... ജേര്‍സി സിറ്റിയില്‍ തന്നെയാണോ???

ശ്രദ്ധേയന്‍ said...

ഇന്ജെ കുരുത്തക്കേട് ലേശം കൂടുന്നുണ്ട് ട്ടോ.. :)