കര്‍ക്കടക കഞ്ഞി ടൈം സ്ക്വയറിലും !

ഒബാമയും കേരളവും തമ്മിലുള്ള അടുപ്പം
ഒരു മലയാളി ബ്ലോഗ്ഗറുടെ കെട്ട്യോള്‍ ജോലിചെയ്യുന്ന
ഹോസ്പിറ്റലില്‍ പുള്ളി ചെന്നത് മാത്രമല്ല.
ആ അടുപ്പം കൂടിക്കൊണ്ട് വരുകയാണ്.

കേരളത്തിലെ കര്‍ക്കിടകക്കെടുതി കണ്ട്
മനസ്സു വിഷമിച്ച ഒബാമ ഇന്നലെ ആരും അറിയാതെ
ചാലക്കുടീലെ ഡിവൈന്‍ സെന്ററില്‍ ചെന്ന്
മുട്ടിപ്പായില്‍ പ്രാര്‍ത്ഥിച്ചുവത്രെ,
"കേരളത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍
അമേരിക്കയിലും മഴ പെയ്യിക്കണേ, ആമേന്‍"
ഒരു കുരിശും വരച്ചൂ!

അല്‍ഭുതമെന്നു പറയട്ടേ, ഇന്നു ന്യൂയോര്‍ക്കിലും
ന്യൂ ജേഴ്സിയിലും കര്‍ക്കിടകം തുടങ്ങീ.
നല്ല മഴ....
എങ്ങും രാമായാണ വായനയുടെ
ഇമ്പമുള്ള സ്വരം മാത്രം മുഴങ്ങി കേള്‍ക്കുന്നൂ.

മറ്റന്നാ ടൈംസ്ക്വയറില്‍
കര്‍ക്കിടക കഞ്ഞി വിതരണം ഉണ്ടെന്നും
വേണ്ടവര്‍ ഒരു തൂക്കു പാത്രവുമായി്‌ എത്തണമെന്നും
ഇന്നത്തെ "ആം ന്യൂയോര്‍ക്ക് " പ്ത്രത്തിന്റെ
മൂന്നം പേജില്‍ പരസ്സ്യങ്ങള്‍ക്കിടയില്‍ കണ്ടൂ.

ഇന്നലെ മടങ്ങിവരുന്നതിന്നിടയ്ക്ക്
ഒബാമ, പിണറായി വിജയനുമായി നടത്തിയ
ഉഭയ കക്ഷി ചര്‍ച്ചയില്‍ ഇനി കേരളത്തിലെ
പൂച്ച മാന്തിക്കര ഗ്രാമത്തിലെ ആരെങ്കിലും
തട്ടിപ്പോയാല്‍ പുള്ളീയുടെ ആത്മ ശാന്തിക്കായി
ബന്ധു മിത്രാതികള്‍ക്ക് ഹഡ്സണ്‍ പുഴയില്‍
ബലിയിടാനുള്ള എല്ലാ സൌകര്യവും
ചെയ്തു കൊടുക്കും എന്നു ഒബാമ പ്രഖ്യപിച്ചതും
"ആം ന്യൂയോര്‍ക്കില്‍" ഉണ്ടായിരുന്നു.

തിരുനാവായയില്‍ ഭാരതപ്പുഴയില്‍
മൈക്കല്‍ ജാക്സണ് ബലിയിടാനെത്തിയ
സുഹൃത്തുക്കളെ ഇന്ദുചൂടന്റെ ടീം തടയുമെന്ന
ഒരു പേടിയുണ്ടായിരുന്നുവെങ്കിലും പ്രകാശ്കാരാട്ടും
പിണറായിവിജയനും നാരായണപ്പ്ണിക്കരും വെള്ളാപ്പള്ളിയും
ഉള്‍പ്പെടെയുള്ളവരിടപെട്ട് ആ പ്രശ്നം ഇല്ലാതാക്കി
ബലിയിടാനെത്തിയവര്‍ക്ക് എല്ല സൌകര്യങ്ങളും
ചെയ്തു കൊടുത്തതിനോടുള്ള നന്ദി രേഖപ്പെടുത്താനും
ആ സമയം ഒബാമ മറന്നില്ലാത്രെ.

പിന്നെ അച്ചുമാമന്റെ ഒരു പ്രതിമ ഇവിടെ വാക്സ് മ്യൂസിയത്തില്‍
വെക്കാന്‍വേണ്ടി ഓഡര്‍ ചെയ്യാനും അതിങ്ങോട്ടു
പോസ്റ്റോഫീസ് വഴി ഒരു പാര്‍സലയക്കനുമുള്ള
എല്ലാ ഒരുക്കങ്ങളും പുള്ളി ചെയ്തിട്ടുണ്ടത്രെ.
അതയക്കുമ്പോ അതിന്ന് കിറ്റക്സ് ബനിയനും ലുങ്കിയും
തന്നെ ധരിപ്പിക്കണമെന്നും ചട്ടംകെട്ടിയിട്ടാണ്‌
പുള്ളി കേരളം വിട്ടതെന്നാണ്‍ "ആം ന്യൂയോര്‍ക്കിലെ"
സ്വ.ലേ: റിപ്പോര്‍ട്ട് ചെയ്തത്.

സമാധാനമായീ...
ഇനി കണാരം പറമ്പില്‍ തെങ്ങിന്‍ മുകളില്‍ കണ്ണന്‍കുട്ടി മകന്‍
ഷാപ്പിന്റകത്ത് കോരന്‍കുട്ടി ഫ്രം പൂച്ചമാന്തിക്കര
പട്ടച്ചാരായമടിച്ച് തട്ടിപ്പോയാല്‍ ആത്മശാന്തിക്കായി
കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും പിന്നെ
ഗേള്‍ഫ്രണ്ട് ബസ്റ്റാന്റ് നാരായണിക്കും
അമേരിക്കയില്‍ വന്ന് ഹഡ്സണിലേക്ക് ബലിയിടാം...

ബ്ലും!

ഓഫ്: മൈക്കള്‍ ജാക്സണ് കപ്ലീറ്റ് ആത്മശാതിയായോ ആവോ ...

15 comments:

ശ്രീ said...

ഹ ഹ

cALviN::കാല്‍‌വിന്‍ said...

kidu :)

aathma"Santhi" aayathu ninakkalle ;)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കുളത്തിലിട്ടാ മതിയായിരുന്നു....
*
*
*
ബലിയേ.... ഈ ആത്മശാന്തിക്ക്..

അരുണ്‍ കായംകുളം said...

ഹ ഹ ഹ ഹ
:)

രസികന്‍ said...

ഹി ഹി .. അടി അടി... :)

Faizal Kondotty said...

:)

the man to walk with said...

:)

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

എന്റെ വീടിനടുത്ത് ഒരു അമ്മായി മൈക്ക് വച്ച് രാമയണം വായിക്കുന്നുണ്ട്. കിടന്നുറങ്ങാന്‍ മേല.. ആ തള്ളയെ കൂടെ അങ്ങോട്ടു കെട്ടിയെടുക്കാന്‍ പറ മിസ്റ്റര്‍ ഒബാമയോട്

ശ്രദ്ധേയന്‍ said...

ഹ ഹ ഹ :) :)

Areekkodan | അരീക്കോടന്‍ said...

ഒബാമയെ നമ്മുടെ ചാലിയാര്‍ ഒന്നു കാണിക്കാമായിരുന്നില്ലേ കു.ക.കു.കേ...

Tomkid! said...

ഒബാമ, ഡിവൈന്‍ സെന്റര്‍, പിണറായി വിജയന്‍, പൂച്ച മാന്തിക്കര, ഇന്ദുചൂടന്‍, ബസ്റ്റാന്റ് നാരായണി....

പഹയാ വല്ലാത്ത കോമ്പിനേഷന്‍ തന്നെ.

നരിക്കുന്നൻ said...

കിടിലൻ കല്ല്.. പക്ഷേ കല്ല് കൊണ്ടാണോ ബലിയിട്ടേ..

കുഞ്ഞായി said...

:))

siva // ശിവ said...

ഹ ഹ... നല്ല തമാശ....

raadha said...

ആം ന്യൂയോര്‍ക്കിന്റെ ഒരു കോപ്പി ഇങ്ങോട്ടും ഒന്ന് പോസ്റ്റൂ.... :)
ചിരിച്ചു മരിക്കട്ടെ.