മാസ്ക്!

അച്ചുമാമന്‌ വിജയേട്ടന്‍ ഒരോണസമ്മാനം കൊടുത്തുവിട്ടൂ.
ഒരു സര്‍ജിക്കല്‍ മസ്ക്, അഥവാ പന്നിപ്പനി മുഖം മൂടി.

ഒരു കുറിപ്പും:"അച്ചൂ , പന്നിപ്പനി പിടിക്കാത്തൊരോണം ആശംസിക്കുന്നൂ...
മുഖത്തിട്ടോളൂ...വയസ്സും പ്രായവുമൊക്കെ ആയതല്ലേ"

അച്ചു മറുപടിയെഴുതീ:"വിജയാ എന്റെ വായ മൂടിക്കെട്ടനുള്ള ഈ ബുദ്ധി
നിനക്കെന്തേ നേരത്തെ തോന്നാഞ്ഞത് എന്നാലോചിക്കയാണ് ഞാ....ന്‍ ..
ഹാ...പ്പീ.. ഓ...ണ്ണം"

നമ്മള്‍ ചിരിച്ചൂ : "ഓരോന്നിനും അതിന്റേതായ സമയമുണ്ടച്ചൂ..."
ഒരു മാസ്കെടുത്ത് കുളത്തിലിട്ടൂ...
ബ്ലും!

14 comments:

ramanika said...

വായില്‍ മാസ്ക് പനി പടരാതെ
ഇരിക്കണമല്ലോ !!!
happy onam!

junaith said...

ഹാ...പ്പീ...ഓ...ണം.. ഒരെണ്ണം..മുത്തൂറ്റ് പോള്‍ വക

ബ്ലുബ്ലും...

പെണ്‍കൊടി said...

ഓണാശംസകളുണ്ടേ കുരുത്തംകെട്ടവന്‌...

മലയാളം വാര്‍ത്തകള്‍ പന്നിപനി മറന്നു. ഇപ്പോള്‍ ഓം പ്രകാശും എന്ഡവറും പിന്നെ ഗുണ്ടാ മന്ത്രിക്കുള്ള ഒരു ലക്ഷം രൂപ ... അയ്യോ!!! ക്ഷമിക്കൂ.. (ഈ ജിഹ്വയുടെ ഓരോരോ കാര്യങ്ങളേയ്! ) ഗുണ്ടകളെ പിടിച്ചാല്‍ സമ്മാനമായി നല്‍കുന്ന ഒരു ലക്ഷം രൂപയും മാത്രമേയുള്ളു..

എന്തായാലും ഇത്തരം വാര്‍ത്തകളില്‍ മുങ്ങി കിടക്കുന്ന ഒരു കിടു ഓണം ആശംസിക്കുന്നു..

-പെണ്‍കൊടി.

വികടശിരോമണി said...

ഒരു മാസ്കിടാത്ത ഓണാശംസകൾ:)

കുഞ്ഞായി said...

അതേ ഇപ്പോ എല്ലാരും പന്നീനെ മറന്നൂന്നാ തോന്നുന്നേ(ആ ഒരു ലക്ഷം ആരടിച്ചെടുക്കുമെന്നാ നോട്ടം)
ഓണാശംസകള്‍!!!!

വാഴക്കോടന്‍ ‍// vazhakodan said...

:)

കണ്ണനുണ്ണി said...

ഓരോന്നിനും അതിന്റെ സമയം ഒണ്ടു ദാസാ

Sureshkumar Punjhayil said...

Snehapoorvam Onashamsakal....!!!

Tomkid! said...

മച്ചൂ, പന്നിപ്പനി പിടിക്കാത്തൊരോണം ഞാനും ആശംസിക്കുന്നൂ...

മായാവി.. said...

ഇപ്പോള്‍ ഓം പ്രകാശും എന്ഡവറും പിന്നെ ഗുണ്ടാ മന്ത്രിക്കുള്ള ഒരു ലക്ഷം രൂപ ... അയ്യോ!!! ക്ഷമിക്കൂ..ha ahhahaha kalakki

riyavins said...

sHAPPYYYY pONAMMMMMM

വശംവദൻ said...

ഓണാശംസകൾ

നരിക്കുന്നൻ said...

ഞനും ഒരു മാസ്കെടുത്ത് മൂക്കിലിട്ടു.
ബ്ലും അല്ല. ആ‍ാ‍ാ‍ാ‍ാ‍ാച്ച്ച്ചിം...

ariyathe said...

ഈ പന്നിയുടെ, ഐ മീന്‍, പന്നിപനിയുടെ ഒരു കാര്യം..
ഹാപ്പി ഓണം!