പ്രിയപ്പെട്ട ഗുണ്ടയണ്ണാ....

എത്രയും പ്രിയപ്പെട്ട ഗൂണ്ടയണ്ണന്,

സുഖം തന്നെയല്ലേ... കെട്ട്യോക്കും കുട്ട്യ്യോക്കും ഒക്കെ സുഖമാണെന്ന് കരുതുന്നു. ഈ ഓണത്തിന്ന് ഞാനൊരു ഷിവാസ് റൈഗല്‍ കൊടുത്തു വിട്ടിട്ടുണ്ട്. അണ്ണന് കിട്ടിക്കാണുമെന്ന് കരുതുന്നു. പിന്നെ അണ്ണന്‍ പറഞ്ഞ ഓട്ടോമറ്റിക് കത്തി ഞാന്‍ വരുമ്പോ കൊണ്ടുവരാം. ഈ തെണ്ടികളെയൊന്നും വിശ്വസിക്കന്‍ പറ്റില്ല.. ആരും അണ്ണനെപ്പോലെ ഡീസന്റല്ല...അടിച്ചു മാറ്റിക്കളയുംന്നെ...

പിന്നെ നമ്മടെ ലോക്കല്‍ കുത്തുകേസൊക്കെ അണ്ണന്‍ ജയിച്ചല്ലേ.. സന്തോഷം. നമ്മടെ പോക്കണംകോട് സി ഐയെ സമ്മതിക്കണം. പുള്ളിയൊന്നും ബ്ലോഗ്ഗിടാത്തതെന്താന്നാ വല്ല്യ കഥാബ്ലോഗ്ഗന്‍മാരുടെ ചോദ്യം. എന്തോരം കുത്താ ആള്‍ ചുമ്മാ കഥകളിറക്കി വണ്ടിടെ ടയറൂരിത്തെറിപ്പിച്ചു അണ്ണനെ രക്ഷിച്ചെടുത്തത്. ശ്ശൊ രോമഞ്ചം. എന്നാലും പുള്ളിക്കിതുവരെ ഒരു അവാര്‍ഡൊന്നും സര്‍ക്കരു കൊടുക്കത്തതെന്താ? നമ്മടെ "വടക്കന്‍ വീരഗാഥയുടെ" കഥ പറഞ്ഞുകൊടുത്തതും പുള്ളിയാന്നാ എംടി സാര്‍ പറഞ്ഞത്. ക്ലൈമാക്സിലെ കുത്ത്, വെറും, വീഴ്ചയില്‍ കുത്ത് വിളക്കു കയറിയാതിക്കിയത് പുള്ളിയാത്രെ. പിന്നെ എംടി സാറിന്റെ ഇറങ്ങാന്‍ പോവുന്ന "പഴശ്ശിരാജ"യില്‍ അണ്ണന്റെ ദോസ്ത് അഭിനയിക്കുന്നുണ്ടല്ലോ അല്ലേ... പുള്ളി ഒരു വല്ല്യ അഭിനയ പ്രതിഭയാണ്. അണ്ണന്റെ ഫ്രെണ്ടല്ലേ, അണ്ണനും സിനിമേലൊക്കെ ഒരു കയ് നോക്കിക്കൂടെ?

പിന്നെ വേറെന്താ അണ്ണാവിശേഷം ? നമ്മടെ പിള്ളാരൊക്കെ സെറ്റപ്പല്ലേ? പിന്നെ നമ്മടെ സര്‍ക്കാര്‍ ഗൂണ്ടാ വേട്ട തുടങ്ങിയെന്ന് പറഞ്ഞത് ആണുങ്ങളേ ഉദ്ദേശിച്ചല്ല്ലല്ലോ? ഏതാണ്ട് ശോഭാ ജോണിനെയും പിന്നെ ഒന്നു രണ്ടലമ്പു പെണ്ണുങ്ങളെയും പിടിച്ച് ലോക്കപ്പിലിട്ട് ദീപികയ്ക്കും ഏഷ്യാനെറ്റിനും എക്സ്ക്ലൂസീവും കൊടുത്ത് പോലീസണ്ണന്‍മാരു ഹാപ്പിയായിട്ടു നടക്കുന്നില്ലേ? ഇനി ആ പെണ്ണുങ്ങളോട് പഞ്ചാരേം അലമ്പും ചോദിക്കുന്നത് മൊബൈലിലെടുത്ത് യൂറ്റ്യൂബില്‍ വരുന്നതെന്നണാവോ?പണ്ട് രേഷ്മയെ ചോദ്യം ചെയ്തത് ഹോട്ടായിരുന്നല്ലോ അണ്ണാ...

പിന്നെ നമ്മടെ മാവേലി അതുവഴി വരുന്നുണ്ട്. ആളെമാറി തട്ടാനൊന്നും പോണ്ട... കഴിഞ്ഞപ്രാവശ്യം ചെറായീവെച്ച് ആളുമാറിയത് ഒതുക്കിയത് എന്തോരം കഥയുണ്ടാക്കിയിട്ടാ... അതൊരു കാലം. എന്തായാലും ഈ ഓണം അണ്ണന്‍ ഐശ്വര്യമായി കൊണ്ടാടും എന്നെനിക്കറിയാം. ആ പിന്നെ അണ്ണാ, ഈ ചീളു കേസുകെട്ടുകളില്ലേ നക്കാപ്പിച്ചയ്ക്ക് കൊല ഏറ്റെടുക്കുന്ന ടീംസ്, ലവന്‍മാര്‍ ഒരു യൂണിയന്‍ ഉണ്ടാക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഉന്നതതലചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവരെ പോലീസ് വാര്‍ത്താചാനലിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നും ഇനി കാണിച്ചാതന്നെ, കാമറകാണുമ്പോ പടിപ്പിച്ച ഡയലോഗ്ഗ് മറന്നുപോയാ അതു പറഞ്ഞു കൊടുക്കാനാരേലും അസിസ്റ്റന്റിനെ വെക്കാനനുവദിക്കണം എന്നും പറഞ്ഞ് ആദ്യ സമരം സെക്രടേറിയേറിയേറ്റിനു മുന്നില്‍ നടത്താനും തീരുമാനമായിട്ടണ്ട്.

ഒരു കാര്യംകൂടെ അണ്ണ, ഈ ഒരു ലക്ഷത്തിന്റെ ഇടപാട് വന്‍ ചീപ്പായിപ്പോയി. അണ്ണനെപ്പോലുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് ഗുണ്ടകള്‍ക്ക് ഒരു പതിനഞ്ച് ലക്ഷത്തിന്റെ താങ്ങുവിലയെങ്കിലും കേരളാസര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതായിരുന്നൂ...

എന്നാ പിന്നെ നീട്ടുന്നില്ല അണ്ണാ. എന്റെ സ്നേഹം നിറഞ്ഞ ...ഹാപ്പീ ഓണം. എന്റെ മുഖമൊന്നും മറന്നേക്കരുതേ... പിന്നെ എനിക്കെതിരേ കൊട്ടേഷന്‍ ആരേലും തന്നാ, പ്ലീസ് അണ്ണാ.. കാലുപിടിക്കാം എടുക്കരുത്... കേരളത്തില്‍ അണ്ണന്‍ വിചാരിച്ചാലേ ഇനി ജീവിക്കാന്‍ പറ്റൂ അണ്ണാ.. അണ്ണനാണ് കടവുള്‍... അണ്ണന്‍ നീണാള്‍ വാഴട്ടേ...

8 comments:

riyavins said...

...ഹാപ്പീ ഓണം..........

junaith said...

ഒരു ഗുണ്ടോണാശംസകള്‍് മച്ചാ

Anonymous said...

ഗുണ്ടകളുടെ സ്വന്തം നാട്ടിലെ പ്രിയ സുഹൃത്തിനു ഹൃദയം നിറഞ്ഞ ഓണാശംശകൾ...
എസ്‌.കുമാർ

Areekkodan | അരീക്കോടന്‍ said...

എല്ലാവര്‍ക്കും ഓണാശംസകള്‍

പൊട്ട സ്ലേറ്റ്‌ said...

Sathyam !. aa Last Paragraph..

Happy Onam.

പെണ്‍കൊടി said...

എന്റെ പൊന്നാശാനെ.. ഇപ്പൊ പേടിക്കണം.. ആളു മാറി തട്ടാന്‍ ചാന്‍സ് കൂടുതലാ.. എല്ലാരേം കണ്ടാല്‍ ഒരു പോലല്ലേ.. ഒരേ പോലത്തെ പച്ച മാസ്കും ധരിച്ച്.. പന്നിപ്പനിയാണ്‌ പോലും... മാവേലി പോലും അങ്ങനെ വരുന്നെന്നാ കേട്ടത്...

പിന്നെ ഈ 'ലുക്ക് ഔട്ട് നോട്ടീസൊന്നും' ഗുണ്ട അണ്ണന്‌ പുത്തരിയാകില്ലെന്നറിയാം. അണ്ണന്‍ രക്ഷപ്പെടണം എന്നൊരു വാക്ക്‌ പറഞ്ഞാല്‍ അണ്ണന്‍ രക്ഷപ്പെട്ടതിനു ശേഷം മാത്രം വിമാനത്താവളങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി കൊടുക്കുകയും പിന്നെ പെറ്റ തള്ളക്ക് പോലും തിരിച്ചറിയാനാകാത്ത തരത്തില്‍ ഒരു ഫോട്ടോ മേല്‍പറഞ്ഞ നോട്ടീസില്‍ കൊടുക്കുകയും ചെയ്യാന്‍ കെല്‍പുള്ള ഏമാന്‍മാരുള്ള നാടല്ലെ നമ്മടെ സ്വന്തം നാട്‌.. അയ്യോ തെറ്റി.. ദൈവത്തിന്റെ സ്വന്തം നാട്‌..

എന്തായാലും നല്ല ഓണം ആശംസിക്കുന്നു.
- പെണ്‍കൊടി

Tomkid! said...

കൂടെ ഒരു ഷിവാസ് റീഗല്‍ എനിക്കും കൂടെ കൊടുത്ത് വിടാമായിരുന്നു. ആ സാരമില്ല പോട്ടെ, അടുത്ത പ്രാവശ്യം എന്റെ കാര്യം മറക്കരുത്.

വൈകിയ ഓണാശംസകള്‍ മച്ചാനേ...

വിന്‍സ് said...

ഹഹഹ...കൊള്ളാം നല്ല സാര്‍ക്കാസം.

പിന്നെ ഓണം ഒക്കെ നന്നായി ആഘോഷിച്ചു എന്നു കരുതുന്നു. .മറ്റേ ലിങ്കില്‍ പോയി നോക്കിയിരുന്നു. എന്തരൊ എന്തോ.