സ്റ്റാന്‍റേര്‍ഡ് 'ഇക്കിളി' നോവലുകള്‍.
മുട്ടോളം മടക്കിയ മുഴുക്കയ്യന്‍ ഷര്‍ട്ട്, പാന്‍സ്, മുഖത്തൊരു കണ്ണട,പാതി പാറിയ തല മുടി, കടലാസുതുണ്ടുകള്‍ കൊണ്ടു നിറഞ്ഞ പോക്കറ്റിലൊരു പേന.കണ്ടാലൊരു അഭിനവ സര്‍ക്കാറുദ്യോഗസ്ഥന്‍. വായിക്കുന്നത് മാതൃഭൂമി വാരിക. മുനീറെന്തു പറഞ്ഞൂ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എന്നുള്ളതാണ് അഭിനവ വിഷയം. പിന്നെ ഒരിത്തിരി റ്ജീനേം, മേമ്പൊടിക്ക്.

അടുത്തലക്കം ഇനി ഇതിനേക്കുറിച്ച് മറ്റുള്ളോരെന്തു പറയുംന്നുള്ള ഒരു കഥ തുടരലും . അങ്ങനെ ഈ അഭിനവ വിഷയം ഒരു അഭിനവ നോവലാക്കി വായനക്കാരനിട്ട് ഒരു നാലുലക്കം തട്ടും. പക്ഷേ എഴുതുന്നത് ഇത്തിരി കട്ടികൂടിയ ഭാഷയിലാന്നു മാത്രം.
നമ്മുടെ അദ്രൈമാനിക്കാക്കും രാമേട്ടനും അതു വായിച്ചാ മുഴുവനും മനസ്സിലാവൂല്ല. അതാ...

ഈ സംഭവം തന്നെയല്ലേ മലയാളമനോരമ ആഴ്ചപതിപ്പുകാരും ചെയ്തോണ്ടിരുന്നത്! അവളും അവനുംകൂടി ഒരു മുറിയില്‍ പോയി കതകടച്ചു. തുടരും, മൂന്ന് കുത്തും. ഇനി അടുത്തലക്കം വരണം, ബാക്കി കഥയറിയാന്‍. പക്ഷേ അത് വായിച്ചാ അദ്രൈമാനിക്കാക്കും രാമേട്ടനും മുഴുവനും മനസ്സിലാവും.

ഒന്നു രാഷ്ട്രീയം മറ്റേത് ജീവിതം. രണ്ടും മസാലക്കൂട്ടു തന്നെ. പദപ്രയോഗത്തിലിത്തിരി കഠിനം മാതൃഭൂമിയാന്നുമാത്രം. അതോണ്ട് അത് അഭിനവന്‍മാര്‍ക്കും മാരികള്‍ക്കും ഉള്ളതും മനോരമ സദാരണക്കരനുള്ളതും.

ഒരു മാതൃഭൂമി ആഴ്ചപതിപ്പ് കുളത്തിലേക്ക്...
ബ്ലും

11 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മാതൃഭൂമി ആഴ്ചപതിപ്പു വായയനക്കാരായ ബുധിജീവികള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നൂ ...

അച്ചായന് said...

അല്പം സത്യമുള്ള ഒരു അർദ്ധ സത്യം

കാപ്പിലാന്‍ said...

:)

Tomkid! said...

ഞാന്‍ ചുമ്മാ ഓടിച്ചൊന്ന് നോക്കും....

പക്ഷെ മലയാളം വാരികയിലെ ലാസ്റ്റ് പേജ്..“ജീവിതം എന്നെ എന്ത് പഠിപ്പിച്ചു“ എന്നുള്ളത് സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. പക്ഷെ ഈയടുത്തായി ആ പംക്തി മാറ്റി.

suchand scs said...

ഇങ്ങനെ പോയാൽ കുളം നികന്നു പോകും..

ബ്ലും )))))..അള്ളോ ഞമ്മളെ കുളത്തിൽ തള്ളിയിട്ടേ... :)

മലബാറി said...

ഹ ഹ ഹ..... വളരെ സത്യം.
ഒരിക്കൽ ഇതിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട്‌ 'വീടു വിട്ട്‌ പോകുന്ന ഉണ്ണികൾ' എന്നായിരുന്നു. വിഷയം മലയാള സിനിമയിലെ വീടും നാടും വിട്ടു പോയ ചെറുപ്പക്കാരായ കഥാപാത്രങ്ങൾ.
എന്റമ്മേ എന്തൊക്കെയാണ്‌ എഴുതി വച്ചിരിക്കുന്നത്‌. അതു വായിച്ചപ്പോൾ മനസ്സിലായി ഇതൊക്കെ ജാടപ്പരിപാടികളാണെന്ന്.

തൃശൂര്‍കാരന്‍..... said...

:-)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ബോബനും മോളീം, മായാവിയുമൊക്കെ വായിച്ചാലേ മ്മ്ക്ക് മനസ്സിലാവാറുള്ളു..

:)

മാറുന്ന മലയാളി said...

അത് തന്നെ ഇത്.........
ഇത് തന്നെ അതും.....വായിക്കുന്നവര്‍ക്ക് രസിക്കണ്ടേ.....

ഷൈജു കോട്ടാത്തല said...

കല്ല്‌ വീണു വീണു കുളം കലങ്ങല്ലേ...
കുളിയ്ക്കാന്‍ വരുമ്പോള്‍ ചേറു പറ്റാന്‍ ഇടവരല്ലേ....

ഭൂതത്താന്‍ said...

;)