"回去 ഒബാമാ"

ന്നു വച്ചാ വല്ലോം മനസ്സിലായോ?

ഇന്ത്യേം പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നംതീര്‍ക്കാന്‍
ചൈനവരുംന്ന് ഓബാമ പറഞ്ഞപ്പോള്‍
അതു തന്നെയാണ് താക്കറെ ഒഴിച്ചുള്ള ഇന്ത്യേം പറഞ്ഞത്.

പിന്നല്ലാ...
ചുമ്മാ പഴശ്ശിരാജേം കുങ്കനും കൂടെ ദേഹമനക്കാന്‍ വേണ്ടി
നിന്ന നില്പ്പില്‍ ഒന്ന് മേലേക്ക് ചാടി വെട്ടിയാ
തീരുന്ന കേസേ ഉള്ളു ആ പാക്കിസ്ത്ഥന്റെ കാര്യം.

മര്യാദയ്ക്ക് പറയാനറിയുന്ന ഹിന്ദീം
പിന്നെ കുറച്ചറിയുന്ന ഇംഗ്ലീഷും
വെച്ചു തീര്‍ക്കാവുന്ന ചില്ലറപ്രശ്നങ്ങള്‍
തീര്‍ക്കാനിനി ചൈനീസും പഠിക്കനേയ്...

ചന്തുവിനെ തോല്‍പ്പിക്കാനിനി ചൈനീസും!
അതിനുവെച്ച വെള്ളത്തിലിടാന്‍ വെച്ച
പരിപ്പ് എടുത്ത് കുളത്തിലേക്കെറിഞ്ഞു.

ബ്ലും!

കുളത്തില്‍ ഓളം തള്ളിയത്:
ന്നുവച്ചാ
'ഗോ ബാക്ക് ഒബാമാ'ന്ന്.

ചന്തുവിനു ട്യൂഷനുണ്ട് മക്കളേ... ട്യുഷനുണ്ട്...

7 comments:

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

((ബ്ലും))!!
തേങ്ങാ എറിഞ്ഞതാ... പക്ഷെ കുളത്തില് വീണു..

ഇതെല്ലാം താക്കറെ സാറിനെ ഏല്‍പ്പിച്ചാമതിയായിരുന്നു.. അല്ല അങ്ങേര്ര്ക്കു ചൈനയും ഇന്‍ഡ്യയും ഒരു പോലാ..

Anil cheleri kumaran said...

ചുമ്മാ പഴശ്ശിരാജേം കുങ്കനും കൂടെ ദേഹമനക്കാന്‍ വേണ്ടി
നിന്ന നില്പ്പില്‍ ഒന്ന് മേലേക്ക് ചാടി വെട്ടിയാ
തീരുന്ന കേസേ ഉള്ളു ആ പാക്കിസ്ത്ഥന്റെ കാര്യം.

alla pinne..

Umesh Pilicode said...

കുളക്കടവില്‍ ആദ്യമായിട്ടാ
ഇന്ത്യാക്കരോന്നു ആഞ്ഞു തുപ്പിയാല്‍ പിന്നെന്തു
പാക്കിസ്ഥാന്‍ .........!!!!!!!!!
ഏതായാലും ആശംസകള്‍........

മുക്കുവന്‍ said...

തുമ്മാന്‍ അങ്ങ് ചെല്ല്... കാക്ക കണ്ടറിയും, കൊക്ക് കൊണ്ടറിയും...:)

ശ്രീ said...

ഓ... അത് ശരി
:)

കണ്ണനുണ്ണി said...

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആ പരിപ്പ് കുളത്തില്‍ കിടക്കട്ടെ..
ബ്ലും..