തള്ളേ ഒന്ന് ക്ഷമി...

പ്രിയപ്പെട്ട അമ്മയ്ക്ക്,

അമ്മയെക്കേറി കൂതറേന്നു വിളിച്ചതും,
അപ്പനെക്കേറി ഔസേപ്പച്ചാന്നു വിളിച്ചതും
പുന്നര പെങ്ങളെ പുലയാട്ടുപറഞ്ഞതും
അമ്മേടെ മുഖത്തുനോക്കി കൊഞ്ഞനം കുത്തിയതും,
ആള്‍ക്കാരെ വിളിച്ചുകൂട്ടി തെറി പറഞ്ഞതും,
ചാണ്ടിമാമനെക്കേറി ചണ്ടീന്നു നീട്ടിവിളിച്ച്
പുറകേന്ന് കല്ലേടുത്തെറിഞ്ഞതും
ഷാനുമോനുമായി തല്ലുണ്ടാക്കിയതും
തുപ്പി തോല്‍പ്പിക്കാന്‍ നോക്കിയതും
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലവും
മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ
എന്ന ആവലാതി കാരണവും
ചുഴലിക്കാറ്റടിച്ച് വാഴ നശിച്ചുപോവുമോ
എന്ന ഭീതികാരണവും ആയിരുന്നു.

ഇതെല്ലാം ക്ഷമിച്ച് എന്നെ വീണ്ടും വീട്ടില്‍ കേറ്റുമെന്നും
അറ്റ്ലീസ്റ്റ് മൂന്നുരൂപയുടെ ടോക്കണ്‍ മേടിച്ച് ചോറിനു വീണ്ടും
ക്യൂ നില്‍ക്കാന്‍ സമ്മതിക്കുമെന്നും
മാത്രം കരുതുന്നൂ...
എന്ന്,
വീണ്ടും കദറിടാന്‍ മോഹമുള്ള
സ്വന്തം മോന്‍ മുരൂ...

അമ്മേം മന്ത്രിപ്പണിക്ക് കദറു കുപ്പായം തൈപ്പിച്ച്
തേച്ചുവച്ച മാമന്‍മാരുംകൂടി
ആ കത്തെടുത്ത് നീട്ടിയൊരേറ്..
കറക്റ്റ് കുളത്തില്‍ !
ബ്ലും !

10 comments:

ശ്രീ said...

ഇതിപ്പോ എത്ര തവണയാണെന്ന് വച്ചാ... :)

കണ്ണനുണ്ണി said...

പുകഞ്ഞ കൊള്ളി എന്തായാലും പുറത്ത്

cALviN::കാല്‍‌വിന്‍ said...

ആരായാലും ഒന്നു പൊട്ടിച്ചിട്ടേ തള്ള ക്ഷമിക്കൂ :)

ഭായി said...

ഇനി നീയിതാവര്‍ത്തിക്കുമോ മോനെ മൂരൂ..?!

ഇല്യ!..പക്ഷെ ചുഴലിക്കാറ്റടിച്ച് വാഴ നശിക്കുന്നത് പോയിട്ട് ചിഴലിക്കാറ്റടിച്ചാല്‍ ഒരിലപോലുമനങരുത്.
എന്നാല്‍ നോക്കാം ന്തേ..?

കിഷോര്‍ലാല്‍ പറക്കാട്ട് said...

acchan chavanekkal munne veettil kayarippatanam..
achan poyal pinne pattikku polum vilayundakilla..

appo pinne entha cheyya arabikkadali poyi nere padinjarottu oru chattam
BLUM!!!

Anonymous said...

acchan chavanekkal munne veettil kayarippatanam..
achan poyal pinne pattikku polum vilayundakilla. U said it kishore.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

:)
ഈ താരത്തെ ഒക്കെ തിരിച്ചെടുക്കണം എന്ന് പോസ്റ്റ്‌ ഇടുന്ന ചില ബ്ലോഗുകളും ഉണ്ടിവിടെ...

മാറുന്ന മലയാളി said...

അസുഖവിവരം അന്വേഷിക്കാന്‍ വിളിക്കുന്നവരെ ചാക്കിടുന്ന അഛനും കേമന്‍ തന്നെ.........

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഏയ്, ഇപ്പോ ഒക്കെ ഗോമ്പ്രമൈസ് ആയീല്ലേ..

സ്വീകരിക്കാന്‍ തയ്യാറെടുപ്പ് നടക്കുകയല്ലേ വീട്ടില്‍?

:)

junaith said...

ആകെ ഒരു ചുരളിക്കാറ്റ്