കരണം നോക്കിപ്പൊട്ടിക്കേണ്ടത്...

കരണക്കുറ്റിനോക്കി നാലെണ്ണം പൊട്ടിക്കേണ്ടത്
ഇപ്പൊഴും പരസ്പരം കുറ്റം പറഞ്ഞ്
നമ്മളെ പൊട്ടന്‍മാരാക്കുന്ന
ഭരണപക്ഷത്തെയോ പ്രതിപക്ഷെത്തെയോ?
അതോ ഇവരെ ഭരണത്തിലും പ്രതിപക്ഷത്തും കയറ്റി
നാടിനെ നായനക്കന്‍ വിട്ട്
നികേഷിന്റെ വാര്‍ത്ത കേള്‍ക്കനിരിക്കുന്ന
നമ്മളെ തന്നെയാണോ ?
അതോ കണ്ടിട്ടും മിണ്ടാതെ കണ്ണടച്ച്
വീണ്ടും പാലുകുടിക്കുന്ന
നമ്മടെ മത മേധാവികളെയാണോ?

എന്തായാലും തിരുവനന്തപുരത്തേക്ക്
സ്ഫോടകവസ്തുക്കള്‍ കാണ്‍പൂരീന്നും
ഗുജറാത്തിലേക്ക് കേരളത്തീന്നും
മുടങ്ങാതെ പോവുന്നു.

പേടിക്കാതെ ജീവിക്കാന്‍ സാധിക്കില്ലാ
എന്നുള്ളൈടത്തെത്തിയിരിക്കുന്നൂ കാര്യങ്ങള്‍.

അപ്പൊഴും ടോമിന്‍ തച്ചങ്കരിയാണിവിടെ
വിഷയം.

തല്ലണ്ടമ്മാവാ നന്നാവൂല്ല.

ബ്ലും!

സാധാരണ ജനത്തിന്റെ പ്രതീക്ഷകള്‍
കുളത്തിലേക്ക് !!!!

6 comments:

mallu said...

Dear welcome to
http://mallutwitter.blogspot.com

നാട്ടുകാരന്‍ said...

അതും ഒരഭ്യാസത്തിന്റെ ഭാഗമല്ലെന്നാരു കണ്ടു?

ശ്രീ said...

:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഞാന്‍ കുളത്തിലേക്ക് ചാടുന്നു..

:(

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ബ്ലും

കുരാക്കാരന്‍...! said...

ഇതൊക്കെ ആരോട് പറയാന്‍