ജ്യോത്സ്യന്‍എന്റെ ഒരു സുഹൃത്ത്.
കല്ല്യാണവശ്യത്തിന്ന് ജ്യോത്സ്യനെ കണ്ടു.
ഇനി രണ്ടു കൊല്ലം കഷ്ടകാലമെന്ന് ജ്യോത്സ്യന്‍.
ഇപ്പൊഴൊന്നും നടക്കില്ലാന്ന് ചുരുക്കം.
പരിഹാരമുണ്ടോന്നു മറുചോദ്യം.
735 ദിവസം ഈശ്വരനെ മാത്രം
മനസ്സില്‍ ധ്യാനിച്ച്
ആഹാരം കഴിച്ചു കഴിയുമ്പോ
കഷ്ടകാലം തനിയേ മാറിക്കോള്ളുംന്നു ജ്യോത്സ്യന്‍.

ഇത്തിരിനേരം അവിടെ ഈച്ചയെ അടിച്ചു നിന്നശേഷം
പുള്ളി നേരെ വിട്ടു അടുത്ത ജ്യോത്സനെ കണ്ടു.
രണ്ടാമത്തെ ജ്യോത്സ്യന്‍ ജാതകം നോക്കിയിട്ട് പറഞ്ഞൂ
ഇനി മൂന്ന് മാസം കഷ്ടകാലം.
അതു കഴിഞ്ഞാ എല്ലാം ശരിയാവും.

പുള്ളി ഹാപ്പീ.
അവന്‍ അടുത്ത സുഹൃത്തിനെ വിളിച്ചു.
ലവനും കഷ്ടകാലനാണ്.

ടാ...
എന്താ?
നിന്റെ കഷ്ടകാലം മാറ്റാനൊരു വഴിയുണ്ട്.
എന്തു വഴി ?
ജ്യോത്സ്യനെ മാറ്റിയാമതീ...

ബ്ലും!
സുഹൃത്തിന്റെ കഷ്ടകാലം എടുത്തു ബ്ലോഗിലിട്ടൂ.

8 comments:

അനൂപ്‌ കോതനല്ലൂര്‍ said...

പാവം ഇങ്ങേരോട് ഒന്നും പറയാൻ പറ്റില്ലാല്ലോ

വശംവദൻ said...

"ലവനും കഷ്ടകാലനാണ്"

:)

വാഴക്കോടന്‍ ‍// vazhakodan said...

:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കിടക്കട്ടെ ജാതകവും കൂടി കുളത്തിലേക്ക്..
(((((ബ്ലും))))

raveesh said...

ഞാനെന്റെ ജാതകം പണ്ടേ ബ്ലും ആക്കി !!

ramanika said...

ആദ്യത്തെ ജോത്സ്യന്റെ കഷ്ട്ടക്കാലം
എന്തായാലും ജോത്സ്യന്റെ ഹുമര്‍ സെന്‍സ് ഇഷ്ട്ടപെട്ടു
ഇനി രണ്ടു കൊല്ലം(!) കഷ്ടകാലമെന്ന്
പരിഹാരമുണ്ടോന്നു മറുചോദ്യം.
735(!) ദിവസം ഈശ്വരനെ മാത്രം
മനസ്സില്‍ ധ്യാനിച്ച്
ആഹാരം കഴിച്ചു കഴിയുമ്പോ
കഷ്ടകാലം തനിയേ മാറിക്കോള്ളുംന്നു ജ്യോത്സ്യന്‍.

Areekkodan | അരീക്കോടന്‍ said...

ബ്ലും...കുളത്തില്‍ കാലിട്ട കുരുത്തം കെട്ടവന്‍ കല്ല് തെന്നി വീണതാ...നീന്തല്‍ അറിയാത്തതിനാല്‍ വേഗം ആരെങ്കിലും പിടിച്ചു കയറ്റിക്കോളൂ...

അഭി said...

:)