സുരാജ്-എംടി-ഹരിഹരന്‍!

മമ്മൂട്ടി നായകാനയ പഴശ്ശിരാജയ്ക്കു ശേഷവും , 2012ല്‍ ഇറക്കാന്‍ നിശ്ചയിച്ച മാര്‍ത്താണ്ഡ വര്‍മ്മയ്ക്കു മുന്പും സുരാജ് വെഞ്ഞാറന്‍മൂടും എംടീം ഹരിഹരനും കൂടെ ഒരു പ്രൊജക്റ്റ് ഉണ്ടാക്കിയാലോന്നൊരാലോചന. ഗോകുലം ഗോപാലേട്ടനെ തോല്‍പ്പിക്കാന്‍ ഇതു പ്രൊഡ്യൂസ് ചെയ്യാന്‍ സാക്ഷാല്‍ വെള്ളാപള്ളി സാറിനെ വിളിച്ചാലോന്നും ഉണ്ട്.

എന്തായാലും സംഭവം കേരളക്കരെയെ കോള്‍മയിര്‍ കൊള്ളിച്ച് കോടാനു കോടി മലയാളികളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ള കഥയാണ്. മധ്യതിരുവിതാം കൂര്‍ ഭരിച്ചിരുന്ന ആ മഹാരാജാവിന്റെ കഥ. 'ചെത്ത്കളള് ഫിലിം'സിന്റെ ബാനറിലെടുത്തേക്കാവുന്ന സിനിമയുടെ പേര്
"പാലാരിവട്ടം ശശി!!!"
ആദ്യ ക്ലാപ്പ്...

12 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പാണന്‍മാര്‍ പാടിപ്പുകഴ്തിയ അതേ മഹാരാജാവിന്റെ വീരയോധാവിന്റെ കഥ!

ഉറുമ്പ്‌ /ANT said...

ഗുണ്ടുകാട് സാബുവിന്റെ കഥ ഷാജികൈലാസിനെവച്ച് ചെയ്യുന്നത് “പാലാരിവട്ടം ശശി” ക്കു മുൻപ് ഇറക്കും.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അതിമോഹമാണ് മോനെ ദിനേശാ, അതിമോഹം!

SAJAN SADASIVAN said...

:)

nanda said...

എടേ....അങ്ങീനെ വന്നാൽ അതു ഹിറ്റാകും ....കുരുത്തം കെട്ടവന്റെ ബ്ലോഗ്ഗു പോലെ....

ശ്രീ said...

പാലാരിവട്ടം ശശിയായി സുരാജിനേക്കാള്‍ സലീം കുമാറല്ലേ നല്ലത്?
;)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഉവ്വ... അതും ഹിറ്റാവുംന്നെ, പക്ഷെ ആ ഉപമ... ഹും!
സലീം കുമാറിനു ബുധിയുണ്ടെങ്കിലും കാണാനൊരു ഗ്ലാമറില്ലല്ലോ...

G.manu said...

:)

അപ്പൂട്ടന്‍ said...

ഇത്‌ ഒരു കദനകഥയാണ്‌, വീരകഥയല്ല. ക്യൂ നിന്ന് തളർന്ന ഒരു പാവം ശശിയുടെ കരൾ അലിയിക്കുന്ന (അലിഞ്ഞ്‌ അലിഞ്ഞ്‌ ദ്രവിച്ച്‌ ഇല്ലാതായ) കഥ. മീശ പിരിക്കാനുള്ള തന്റെ മൗലികാവകാശത്തിനുവേണ്ടി 'വിദേശി'കളോട്‌ പൊരുതി മരിച്ചുവീണ ഒരു ധീരയോദ്ധാവിന്റെ കഥ.
മലയാളസിനിമാ ചരിത്രത്തിൽ ഇടം പിടിക്കാനിടയുള്ള (സീറ്റുകിട്ടിയില്ലെങ്കിൽ നിന്നായാലും ഒപ്പിക്കും) ചരിത്രസിനിമ.

ചാല്കി പുല്‍കി..... ട്ടോ said...
This comment has been removed by the author.
ചാല്കി പുല്‍കി..... ട്ടോ said...
This comment has been removed by the author.
ചള്കി പുള്കി..... ട്ടോ said...

വേണ്ടാ വേണ്ടാ.....
വെറുതേ എന്തിനാ ഓരോ ആശകള്‍ കൊടുക്കുന്നേ.......പിന്നെ....
എന്തിരായാലും കമന്റടിച്ചു ....എന്നാ പിന്നെ ഇതും കൂടി.....;)
പോസ്റ്റര്‍ :
"ചെത്ത്‌ കള്ള് ഫിലംസ് പ്രേസെന്റസ്.....തള്ളേ സുരാജ് വെന്ഹാരമൂദ്... ഇന്‍ ആന്‍ഡ്‌ ആസ് "

"പലാരിവട്ടം ശശി ...!!"..
....ട്ടോ ട്ടോ ട്ടോ......!!..ഇതു ആചാര വെടി മാത്രം ...ബാക്കി സ്ക്രീനില്‍......!!