കിസ്സ് & പിസ്സ്

"വിണ്ണേ താണ്ടി വരുവായാ" ...
 സെകന്റ് ഹാഫ് ...
 കാര്യങ്ങളൊരു കരയ്ക്കടുത്തുകൊണ്ടിരിക്കുകയാണ്.
 ചിമ്പു ത്രിഷയെ ലോ, ലമേരിക്കയില്‍ വെച്ച് വീണ്ടാമതും കണ്ടുമുട്ടി.
 സെന്റി ഡയലോഗുകളൊക്കെ കഴിഞ്ഞു
 പ്രേമം പൂത്തുലഞ്ഞു കായ്ച് പഴുത്ത് വീഴാറായ ഒരവസ്ഥ!
 അപ്പൊപൊഴിഞ്ഞു വീണൂ കിടിലന്‍ ഒരു ഡയലോഗ്, ചിമ്പു ത്രിഷയോട്

" ഇതമേരിക്കയല്ലേ ഇവിടെ നടുറോഡിലും കിസ്സ് അടിക്കാലോ" ന്ന്..
 തുടര്‍ന്നൊരു ചൂടു ചുമ്പനം.

 ആ ചുമ്പനത്തിന്റെ ചൂട് ഇത്തിരി കുറഞ്ഞപ്പോ
 അടുത്തിരിക്കുന്ന സീറ്റീന്നൊരാത്മഗതം...

 " ഇതാണ്ടാ ഡിഫ്രന്‍സ്സ്..
 വെളിയൂരിലെങ്കെവേണാലും "കിസ്സ്" പണ്ണലാം
 നമ്മ ഊരിലെങ്കെ വേണാലും "പിസ്സ്" പണ്ണലാം "
 
  വാസ്തവം!
  അണ്ണാ നീ പുലി തന്നെ അണ്ണാ...
  അണ്ണനെയും ഡയലോഗിനേയും കുളത്തിലിട്ടു...

ബ്ലും!

മോശം പറയരുതല്ലോ സിനിമ ഭംഗിയായെടുത്തിരിക്കുന്നൂ...

19 comments:

cALviN::കാല്‍‌വിന്‍ said...

തെന്നെ തെന്നെ :)

junaith said...

" ഇതാണ്ടാ ഡിഫ്രന്‍സ്സ്..
വെളിയൂരിലെങ്കെവേണാലും "കിസ്സ്" പണ്ണലാം
നമ്മ ഊരിലെങ്കെ വേണാലും "പിസ്സ്" പണ്ണലാം "
അണ്ണന് എന്റെ വക ഒരു ലോഡ് കല്ല്‌...കുളത്തിലോട്ടിടാം...
ബ്ലും..ബ്ലും..ബ്ലും...

ശ്രീ said...

:)

വശംവദൻ said...

:)

മാത്തന്‍ said...

ഉള്ളത് തന്നെ അണ്ണാ...

jayanEvoor said...

ഉം...
ശരിയാ ...

പക്ഷേ വന്നു വന്ന് ഇവിടിപ്പം ഇതു രണ്ടും പറ്റൂന്ന രീതിയിലേക്കാ പോക്ക്!

പിള്ളേര്ടെയൊക്കെ ടൈംസ്!!

ശ്രദ്ധേയന്‍ | shradheyan said...

>:)

INDULEKHA said...

അത് കലക്കി :)

മരഞ്ചാടി said...

ഹഹഹ അതെനിക്കിഷ്ടമായി

Rare Rose said...

കുളത്തില്‍ കല്ലിടല്‍ കൊള്ളാം.:)
സിനിമ കൊള്ളാമല്ലേ.സിനിമയെ പറ്റി പല വിധ അഭിപ്രായം കേട്ടു ആകെ സംശയത്തില്‍ നില്‍ക്കുന്ന സമയത്താണു ഈയൊരു ബ്ലും കണ്ടത്..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കുളത്തിലും പിസ്സാമോ??

(((((ബ്ളും))))

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഗുരോ , തന്നെ!
ജുനൈത്, അതല്ലെ മോനെ ദിനേശാ വാസ്തവം!
ശ്രീ, അനിയന്‍ ശ്രീയെ കുറിച്ചു പറഞ്ഞപ്പോ ആദ്യം ഗണ്‍ഫ്യൂഷനായിപ്പോയി, പിന്നെ സ്മൈലി ശ്റീ എന്നു പറഞ്ഞപ്പോ പെട്ടന്ന് കത്തീ...
വശംവദൻ , ശ്രീ ക്കു പഠിക്കുന്നോ?
മാത്താ, അതാണ്...
ജയാ.. അസൂയക്കാരാ...
ശ്രദ്ധേയന്‍ ശ്രധിച്ചും കണ്ടുമൊക്കെ കോപ്പിയടിച്ച ശ്റീയുടെ സ്മൈലിയെക്കാ ഫങ്ങിയുള്ള സ്മൈലിയും ഓണ്ടാക്കം !
ഈന്ദൂ കുളമാണോ കലക്കിയത് ?
മരഞ്ചാടി എങ്ങനെ ഇഷ്ടപ്പെടാണ്ടിരിക്കും നമ്മളൊക്കെ രായപ്പന്റെ ഫാന്‍സ് ആല്ലേ?
റെയര്‍റോസ് സിനിമ കൊള്ളാം, പക്ഷേ നല്ല റൊമാന്റിക് മൂഡുണ്ടെങ്കിലേ പോകാവൂ... അല്ലെല്‍ വന്നിട്ടെന്നെ തെറിവിളിക്കരുത്.. ആ
മോനേ രാമേട്ടാ.. ഫോട്ടൊ മാറ്റി ആളറിയാതെ വന്ന് പിസ്സാനാണോ പരിപാടി ... നടക്കൂല രാമേട്ടാ.... ! കട്ടായം.

shaji-k said...

അതെ അതെ ഇവിടെ പിസ്സ് പണ്ണിയാല്‍ മൊബൈലില്‍ പിടിച്ചു നാറ്റിക്കും ഹോ ഹ ഹ .

വിജിത... said...

:))

കണ്ണനുണ്ണി said...

അണ്ണന്റെ ബുദ്ധിക്കു ഒരു കിസ്സ്‌ കൂടി കൊടുത്തേക്കാം..
പിന്നെ ഗൌതം മേനോന്‍ പടം മോശമാക്കില്ലല്ലോ..ചിത്രീകരണം എങ്കിലും

മുക്കുവന്‍ said...

hahaha... blum :)

ariyathe said...

കലക്കി =DDD

കൊലകൊമ്പന്‍ said...

തമിഴന്മാര്‍ മലയാളം പഠിച്ചു തുടങ്ങിയിട്ടുണ്ട്.. സൂക്ഷിച്ചാല്‍ കുളത്തില്‍ ചാടേണ്ടി വരില്ല .. കേട്ടല്ലോ ! !
:-)

കുക്കു.. said...

:)