വമ്പിച്ച വിഷു ഓഫര്‍...


ഈ വിഷുദിനം ആഘോഷിക്കുന്നതിനായി ഓ എം ആറിന്റെ ഫുള്‍ ബോട്ടല്‍ മേടിക്കുന്നവര്‍ക്ക് കൊച്ചി ഐ പി എല്‍ ടീമിന്റെ ഒരു ഷെയര്‍ ഫ്രീ *... [നിബന്ധനകള്‍ക്ക് ബാധകം]


* ഷെയര്‍ എടുക്കുന്നയാളുകള്‍ അവരുടെ പേരിലുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി കൂടെ കൊണ്ടു വരേണ്ടതാണ്.
** പോലീസ് പ്രൊട്ടക്ഷനുള്ള അപേക്ഷാഫോറം തൊട്ടടുത്ത പെട്ടിക്കടകളില്‍നിന്നും വില്‍സിന്റെയോ/സിസേര്‍സ്ന്റെയോ ഫുള്‍ പേക്കറ്റ് മേടികുമ്പോള്‍ ഫ്രീ ആയി ലഭിക്കുന്നതാണ്.
***ഷെയറുകള്‍ എടുക്കുന്നവര്‍ക്കു വന്നേക്കാവുന്ന മാനഹാനിക്കോ വധഭീഷണിക്കോ ഞങ്ങള്‍ യാതൊരു കാരണവശാലും ഉത്തരവാധികളായിരികുന്നതല്ല.
ബ്ലും!
... എല്ലാര്‍ക്കും കുരുത്തം കെട്ടവന്റെ വിഷു വിഷു ആശംസകള്‍

6 comments:

krishnakumar513 said...

വിഷു ആശംസകള്‍

junaith said...

ഐശ്വര്യവും,സ്നേഹവും,നന്മയും നിറഞ്ഞ വിഷു ആശംസിക്കുന്നു..
ഒരു ഷെയര്‍ ദേ കുളത്തില്‍ ബ്ലും.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒരു വിഷു ആശംസകള്‍ കുളത്തിലിടുന്നു..
((((((((ബ്ലും))))))))))

Typist | എഴുത്തുകാരി said...

വിഷു കഴിഞ്ഞു, എന്നാലും ഇരിക്കട്ടെ, ആശംസകള്‍. സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ വരും നാളുകള്‍.

റൊമാരിയോ said...

വിഷുവിനു തന്നെ ആശംസിക്കണമെന്നു കരുതിയതാ.....
എഴുതുന്നതിനിടയില്‍ ആശംസ കയ്യില്‍ നിന്നും വീണ് ദേ കെടക്കണ് താഴെ വെള്ളത്തില്‍...
ബ്ലും.......
പിന്നെ അത് മുങ്ങിത്തപ്പി എടുത്തപ്പോഴേക്കും വിഷു കഴിഞ്ഞു....
എന്നാലും ഇരിക്കട്ടെ എന്റെ വക ഒരു വിഷു ആശംസകള്‍

സലാഹ് said...

കലക്കി