ട്വീറ്റ്-കുപ്പികണ്ടം- അദ്രൈമാനിക്ക ബാറ്റിങ്ങ്

സ്ഥലകാല ബോധം: രാമേട്ടന്റെ ചായക്കട പേരുമാറ്റിയത് 'ലേ കഫേ രാമേട്ടന്‍സ്', സമയം ഇന്നലെ രാവിലെ.
അദ്രൈമാനിക്ക വിത്ത് മനോരമ ആന്റ് ഒരു വിതൌട്ട് കാലിച്ചായ: "ഹല്ല രാമാ.. ഈ ഹറാം പറന്ന കൊച്ചീടീമിനാട്ടോ അടുത്ത ഐ പീ എല്ല് കപ്പ്."
കേട്ട രാവുണ്ണി നായര്: അതെന്തേ ഇയ്യങ്ങനെ പറഞ്ഞേ അദ്രൈമാനേ? ഓര് ടീം സെറ്റപ്പാക്കീട്ടൂംകൂടെല്ലല്ലാ.. ഐന്റെ മുന്നെ ജ്ജ് കപ്പോര്ക്ക് കൊടുത്തോ?
അദ്രൈമാനിക്ക [ചായ ബോട്ടം സിപ്പ് എടുത്തതിന് ശേഷം]: ഈ കളിക്ക് ആദ്യത്തെ ഏറു  മുതലന്നെ പന്ത് അടിച്ച്  അമേരിക്ക കടത്തണം നായരേ, അങ്ങനത്തോരേ ജയിക്കൂ. ഞമ്മളെ കൊച്ചീക്കാര് ഐന്റൊക്കെ മുന്നേ അടി തൊടങ്ങീലേ... ഇങ്ങള് പത്രം ബായിക്കി നായരെ...
രാവുണ്ണിനായര്: എന്തേന്ന് പത്രത്തില്?
അദ്രൈമാനിക്ക [കാലി ഗ്ലാസ്  രാമേട്ടന് തിരിച്ച് കൊടുത്തു]: എതിര്‍ടീമിലെ ഒരു ഹലാക്കിന്റെ ചെയ്ത്താന്ണ്ട് ലളിത് മോഡീ, ഐ പീ എല്ലിന്റെ മൊത്തം മൊയലാളി.

നായര്: ആ ഞാങ്കണ്ട്ക്ണ്, ഏതേങ്കിലും ടീമിന്റെ മൊയലാളിമാര് പെണ്ണണെങ്കി ഓരപ്പം മാത്രം ഇരിക്ക്ണ ആ കോട്ടൊക്കെ ഇട്ടോനല്ലല്ലേ...
അദ്രൈമാനിക്ക: ഓന്‍തന്നേ...ഓന്‍ ഞമ്മളെ ശശിസാറിനിട്ട്ങ്ങാണ്ട് കളി തൊടങ്ങണേന്റെ മുന്നെ ടൂട്ടറോണ്ടൊരേറ്.
നായര്: അതെന്ത അദ്രോ ടൂട്ടറ്?
അദ്രൈമാനിക്ക: അതെന്താന്ന് ഇനിക്കും മുയ്മ്മനായിട്ടങ്ങട്ട് മനസ്സിലായീല്ല... ഈ കമ്പ്യൂട്ടറിലെ എന്തോരു കുപ്പിക്കണ്ടംന്ന് കരുതിക്കോളീ ങ്ങള്പ്പം...
നായര്: ആ ന്നട്ട്..
അദ്രൈമാനിക്ക: ഞമ്മളെ ശശിസാറാരാമോന്. ഈ കുപ്പികണ്ടം കൊണ്ട് മൂപ്പര് കൊറേ കളിച്ചതാണല്ലാ..അങ്ങനെ ശശിസാറ് ആ ഏറങ്ങട്ടാഞ്ഞടിച്ചിട്ട്ണ്ട്... ഞ്ഞ്പ്പം അതെവിടെപ്പൊയി കര തൊടുംന്ന് കാത്തിരിന്ന കാണണം . മൊയലാള്യാണോനൊന്നും നോക്കാതെ  അമ്മാതിരി അട്യാ ശശി സാറടിച്ചത്.
നായര്: ഈ ശശിസാറും കൊച്ചിടീമിന്റെ ബൂര്‍ഷാ മൊയലാളി ആന്നെല്ലേ കേക്കണത്?
അദ്രൈമാനിക്ക: ആണ്ണ്ന്ന് കൂട്ടിക്കോളീ. അങ്ങനെത്തെ ആഞ്ഞടിക്കണ മൊയ്ലാളിമാര്ള്ള ടിമിലെ കുട്ടിച്ചെയ്ത്താന്‍മാരും അങ്ങനെതന്നെ ആഞ്ഞടിക്കൂലേ?? അപ്പോ കളി ആ പഹയന്‍മാര് ജയിക്കൂലേ... ?
നായര്: അത് അദ്രൈമാന്‍ പറഞ്ഞത് കാര്യം
അദ്രൈമാനിക്ക: അതാ ഞാന്‍ പറഞ്ഞത് നായരേ,  കൊച്ചീടീമിനാട്ടോ അടുത്ത ഐ പീ എലല്‍ കപ്പ് ന്ന്...
രാമേട്ടന്‍: അപ്പോ ബാക്കി ടീമൊക്കെ?

ബ്ലും!

8 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അവസാനം ശശിയാകുമോ എന്തോ?

Domy said...

എന്നാ പിന്നെ, എന്റെ വക ഒരു ബ്ലും!

junaith said...

ബാക്കി ടീമോക്കെ കൊച്ചി കായലില്‍ ബ്ലും...

krishnakumar513 said...

നന്നായിരിക്കുന്നു!!!

വെള്ളത്തിലാശാന്‍ said...

നമ്മടെ ശശി അണ്ണന്‍ അല്ലിയോ ചുക്കാന്‍ പിടിക്കണത്.. ഒന്ന് സംഭവിക്കില്ല... :)

ഷംസു ചേലേമ്പ്ര said...

അടുത്ത ഐ. പി. എല്ലില്‍ കൊച്ചി ടീമുണ്ടെങ്കില്‍......”ബ്ലും”

കാക്കര - kaakkara said...

ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ, നടുകഷ്ണം തന്നെ തിന്നുക, അല്ല പിന്നെ....

സലാഹ് said...

:)