വിമാനം പൈലറ്റില്ലാത്തത്, 3 എണ്ണം
കേരളാപോലീസിന്റെ അടുത്ത ഷോപ്പിങ്ങ് ലിസ്റ്റിലുള്ളതാ.

വിമാനം, പൈലറ്റില്ലത്തത് മൂന്നെണ്ണം....
വില ഒന്നിന് വെറും രണ്ടുകോടി എഴുപത്തഞ്ചു രൂപ മുപ്പത്തഞ്ചു പൈസ..

ഉപകാരങ്ങള്‍ 'വന്‍' ആണ്. വളരെ  പ്രധാനപെട്ടത് ഇവയൊക്കെയാണ്

പറത്തി മോളിലേക്ക് വിട്ടാല്‍  ആരും അറിയാതെ വല്ല ഐജിമാരും രാജ്യം വിടുന്നുണ്ടോന്നു നിരീക്ഷിക്കാം.

അതിലേക്കുള്ള ഇന്ധനം...അത് ഇപ്പോ ജീപ്പിലേക്കടിക്കുന്നപോലെ തന്നെ വല്ല  കള്ളുകച്ചവടക്കാരനേംകൊണ്ടടിപ്പിക്കാം. എന്നിട്ടവന്റെ വീടും നിരീക്ഷിക്കം. വീണ്ടും അടിക്കേണ്ടതല്ലേ....

എറണാകുളത്ത് സൌത്ത് പാലത്തിന്റെ മുകളില്‍ ട്രാഫിക് കൂടുമ്പോ, തൃശൂരു മുതലുള്ള വാഹന ഗതാഗതം വഴിതിരിച്ചു വിടാം.

ആളില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളില്‍ കള്ളന്‍ കയറുന്നത് മുകളീന്ന് നോക്കി കള്ളന്റെ ചിത്രം എടുത്തു വെയ്ക്കം. കേസിനൊരു തെളിവായി ഉപയോഗിക്കം.

കേരളാ പോലീസേ... സാറൊരു സംഭവം തന്നെ.

ഇനി അത് കുളത്തിലേക്ക് തകര്‍ന്ന് വീണ് ബ്ലും ആകുമോന്നാ  കുരുത്തം കെട്ടവന്റെ പേടി.

11 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹോ... എന്തൊരു പേടീ!

jayanEvoor said...

കുളത്തിൽ കല്ലിട്ടാലും
കൂട്ടത്തിൽ കല്ലിട്ടാലും
പൊലീസിൽ കല്ലിടരുത്!
കുനിച്ചു നിർത്തി
കൂമ്പിനിടിച്ച്.....

ബ്ലും!!

Kalavallabhan said...

ഹെന്റെ ദൈവമേ, ഇത്രേം ആവശ്യങ്ങളോ ? എന്നലൊരു മുപ്പതെണ്ണം വാങ്ങണം.

മാറുന്ന മലയാളി said...

4 ടാങ്കുകളും 2 മിസ്സൈലുകളും കൂടി വാങ്ങാമായിരുന്നു.........

junaith said...

കൊച്ചിയിലെ രണ്വേയിലെവിടെയോ ഒരെണ്ണം ബ്ലും ആയെന്നു കേട്ടത് നേരാണോ കു.കെ?

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

രണ്ടുകോടി എഴുപത്തഞ്ചു രൂപ മുപ്പത്തഞ്ചു പൈസ..

ഇത് വളരെ വിലക്കുറവാനല്ലോ മാഷേ .......

രഘുനാഥന്‍ said...

എറണാകുളത്തുള്ളവര്‍ ഇപ്പോള്‍ തന്നെ പേടിച്ചാ കഴിയുന്നെ..നേവിക്കാരുടെ ആളില്ലാത്ത വിമാനം എപ്പോഴാ വന്നു തലയില്‍ വീഴുന്നത് എന്ന പേടി..

സലാഹ് said...

പൈലറ്റില്ലാവിമാനമല്ലേ ചോദിച്ചുള്ളൂ, നമ്മുടെ റോഡിലിറക്കാന് അന്തര് വാഹിനി ചോദിച്ചില്ലല്ലോ.

കണ്ണനുണ്ണി said...

കേരളാ പോലീസ് അല്ലെ ലിസ്റ്റില്‍ വിട്ടു പോയ ഒരു ഉപയോഗം കൂടെ ഒന്ടാവാം..
ആറ്റിലും കുളത്തിനും ഒക്കെ മുകളിലൂടെ പറത്തി കുളിസീന്‍ ഫോട്ടോ എടുക്കും

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹ ഹ ഹ ഹാ.... ആരും വിട്ടുപിടിക്കാന്‍ തയ്യാറല്ല ല്ലെ..
ജയാ.. ബ്ലും.
വല്ലഭാ.. ആദ്യം ഇതൊന്നു നോക്കട്ടെ, എന്നിട്ട് ബാക്കി ഇരുപത്തി ഏഴെണ്ണം ഇറക്കാം.
മാ മലയാളി.... അതിനെക്കുറിച്ച് എന്തേ ലവര്‍ ചിന്തിച്ചില്ലാ.. ഗുഡ് പോയന്റ്.
ജുനൈതേ.. ഞാനും കേട്ടു.
ഇസ്മായില്‍ പേടിക്കണ്ട മാഷെ, നമുക്കു ലോണ്‍ എടുക്കാന്നേ...
രഘൂ... പേടിയുണ്ടല്ലേ...
സലാഹ്, മഴപെയ്യട്ടേ....എന്നട്ടാവാം.

കണ്ണാ... കണ്ണന്‍ സ്പാറീ... പേരിനേ പോലെ തന്നെ ചിന്തകളൂം ല്ലേ? നന്നായികൂടെ?പ്ലീസ്... ഹി ഹി ഹി

എന്‍ലിസ് മൊക്കത്ത്... said...

ഒരു അഞ്ചു പത്ത് ഹമ്മറും..കൂടെ വാങ്ങാമായിരുന്നു....അതാവുമ്പോ 'ബ്ലും' ആവില്ലലോ...?..?..കാരണം റോഡെല്ലാം അങ്ങനെയാണല്ലോ....

എന്തായാലും
കേരള polise സോറി...Police ...വളരുന്നു ആകാശം മുട്ടെ....