പ്രെയ്സ് ദ ലോര്‍ഡ് ...ലതു നിര്‍ത്തിവെച്ചിരിക്കുന്നൂ.


കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കിയ, കേരളീയരെ കണ്ണീരുകുടിപ്പിച്ച മലയാളികളുടെ ജീവിതം സ്തംഭിപ്പിച്ച ആ സിനിമാ സമരം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുന്നൂ...പ്രെയ്സ് ദ ലോര്‍ഡ്..... മേയ് 31നു സര്‍വോപരി ശക്തമായി വീണ്ടും തുടങ്ങാന്‍ !

ഇനി സമരം മൂലം സിനിമാ വ്യവസായത്തിനുവന്ന നഷ്ടങ്ങളുടെ കണക്കു കേള്‍ക്കാം. പക്ഷേ പൊതുജനത്തിനു വന്നുപെട്ടലാഭത്തിന്റെ കണക്കെടുത്താല്‍ ചിലപ്പൊ രണ്ടും വല്യ വ്യത്യസം കാണില്ല. കശും സമയവും കളഞ്ഞു സിനിമകാണാന്‍ കയറുന്ന മലയാളികളെ കൊഞ്ഞനംകുത്തുന്നത് എന്നു നിര്‍ത്തുന്നോ അന്നേ ഇനി ഇതു ലാഭത്തിലാവൂ. ലതുവരെ ഇവര്‍ക്ക് സമരം നടത്തി സ്വയം തോല്‍പ്പിക്കാം...

ഇനി റിലീസ് ചെയ്യുന്ന എത്രസിനിമ ബ്ലും!  ആവും എന്നാണ് ഇനി അറിയാനുള്ള ഒരേ ഒരു കാര്യം.

വാല്‍കഷ്ണം: തോല്‍വികളേറ്റുവാങ്ങാനായി ചന്തുവിന്റെ ജന്‍മം ഇനിയും ബാക്കി....

5 comments:

എന്‍ലിസ് മൊക്കത്ത്... said...

വേണ്ട വേണ്ട ....ചന്തുവിനെ അങ്ങനെ അങ്ങ് തോല്‍പ്പിക്കാന്‍ നോക്കണ്ട....
കാരണം അറിയാലോ... ഇപ്പൊ ചന്തുന്റെയ് ഏട്ടന്‍ കൂടെണ്ട് ...പഴശ്ശി.......അങ്ങേരു കേള്‍ക്കണ്ട...ഒളിച്ചിരുന്ന് തല വെട്ടും....;)

എന്തായാലും കുറച്ചു കാലം എല്ലാരും മര്യാദക്ക് പണിയെടുതിരുന്നതാ.... കാശ് കളയാതെ...

എന്തായാലും ഇത് വരെ സംഭവിച്ചത് എല്ലാം നല്ലതിന് ഇനി വല്ലതും സംഭവിക്കാന്‍ പോകുന്നുണ്ടെങ്കില്‍ അതും നല്ലതിന്.....

സഹോദരന്മാരും (brothers)..... പോക്കിരികളും....എല്ലാം ബ്ലും ആവാതെ വരട്ടെ....

jayanEvoor said...

അതു ശരി!

“തോല്‍വികളേറ്റുവാങ്ങാനായി ചന്തുവിന്റെ ജന്‍മം ഇനിയും ബാക്കി.... ”

ഇത് ചന്തുവായി അഫിനയിച്ച മമ്മൂട്ടിയെ അവഹേളിക്കാൻ ഒരു മോഹൻ ലാൽ ഫാൻ എഴുതിയതാണ്!

പ്രതിഷേധിക്കൂ മമ്മൂട്ടീ ഫാൻസേ!

അനുകൂലിക്കൂ മോഹൻലാൽ ഫാൻസേ!

(ഇത്തറെയൊക്കെയേ നമ്മളെക്കൊണ്ടോക്കൂ!)

Typist | എഴുത്തുകാരി said...

അതെ, പ്രെയ്സ് ദ ലോറ്ഡ്. അല്ലാതെന്തു പറയാന്‍...

സലാഹ് said...

ജീവിതംതന്നെ സിനിമ, അഭിനയം തന്നെ ജീവിതം

junaith said...

രണ്ടോ മൂന്നോ സൂപ്പര്‍ സ്റ്റാര്‍,ഇച്ചിരി സംവിധായകരെയും അഞ്ചാറു ക്യാമറകളും എടുത്തു ഒരൊറ്റ ഏറു കൊടുത്തു...ഹും..
ബ്ലും,ബ്ലും,ബുളു,ബുളു...ബ്ലും.