ഡിയര്‍ മല്ലൂ!

കയ്യില്ലാത്ത ടൈറ്റ് ടീഷര്‍ട്ടും മുട്ടോളമെത്തുന്ന കുഞ്ഞു ജീന്സും മൂന്നരയിഞ്ച് ഹീലുമിട്ട് വല്യ കറുത്ത ഷേഡ്സ് തലയിലേക്കു കയറ്റിവെച്ച് പാറിപ്പറക്കുന്ന സ്ട്രെയ്റ്റന്‍ ചെയ്ത മുടി, മനോഹരമായി ബോര്‍ഡര്‍ ചെയ്ത് സുന്ദരമാക്കിയ ചുണ്ടുകളിലിട്ടിരിക്കുന്ന ലിപ്സ്റ്റിക്കിനു മാച്ച് ചെയ്യുന്ന നെയില്പോളീഷിട്ട, വിരലുകള്‍കൊണ്ട് മാടി ഒതുക്കി വെയ്ക്കുന്നതിന്നിടയില്‍ 'മൈ മല്ലൂ ഡിയര്‍ ' ന്ന് അവ്ളു വിളിക്കുമ്പോ... ശ്ശോ ഒരു കുളിരായുന്നു. എന്തോരം നോര്‍ത്ത് ഇന്ത്യന്‍ പയ്യന്‍സ് ആന്‍ഡ് അപ്പാപ്പന്‍സ് ഉള്ളതാ. എന്നിട്ടും ലവളെന്നെതന്നെ ഈ 'ഡിയറേ'ന്നൊക്കെ  വിളിക്കുമ്പോ ഞാനങ്ങ് ആകാശം മുട്ടുന്ന മഴവില്ലിനുമോളില്‍ പറന്നു...ലതു തന്നെ.. "My Dream is to fly .. over the rainbow, so high.... my dream is to..."  വീണ്ടും വീണ്ടും ആ DJ ചെവിയിലലയടിക്കുകയായിരുന്നൂ.

അപ്പൊഴാ ഇതു കണ്ടത്.


Oxford Hindi English Dictionary by R.S. McGregor – Pg. 795. First Published by Oxford University Press, Oxford , 1993


ഇനി ആ പുന്നാര മോളെങ്ങാനും കേറി മല്ലൂന്ന് വിളിച്ചാ... ലവളുടെ സിഗരറ്റുവലി കാരണം കറുത്ത ചുണ്ടുകളെ മറയ്ക്കാനായിട്ടിരിക്കുന്ന ലിപ്സ്റ്റിക്കും കഷ്ണം മുറിഞ്ഞ അലക്കാത്ത ജീന്‍സും കണ്ണുപൊട്ടന്‍മാരു വെക്കുന്ന കണ്ണാടേം കുളിക്കാത്ത മുടിയും ആക്രി പെയിന്റടിച്ച നഖവും ഒന്നും വകവെയ്ക്കതെ ഞാനവളോടു പറയും ... "ഫ പുന്നാര മോളേ #$@$#, ^%$^%$, #%#$^%$^%,&%$%^$^... [നമ്മടെ സില്‍സിലക്കാരനെ നാട്ടാരു വിളിച്ചതിന്റെ സ്ത്രീലിംഗങ്ങളെല്ലാം...] മലയാളീന്നു നീട്ടി വിളിയെടീ... "

ഇനിയാരേലും മല്ലൂന്ന് വിളിച്ചാ കുളത്തിലേക്കൊരേറാ...


ബ്ലും!

17 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇനി ഈ ഡിക്ഷ്ണറി ഏതേലും പുന്നാരമോന് ഇന്നലെ രാത്രി ഉറക്കത്തില്‍ തെളിഞ്ഞത് ഇന്നു രാവിലെ
ഫോട്ടോഷോപ്പ് അടിച്ചതാണോന്ന്റിയില്ല. ആരുടെ അടുത്തെങ്കിലും 'സാധനം കയ്യിലുണ്ടെങ്കില്‍' ഒന്നു മറിച്ചു നോക്കി ഉറപ്പിക്കുന്നത് നന്നായിരിക്കും!

Rare Rose said...

:)

ഒറ്റയാന്‍ said...

ഇനി ആ പേര് എന്ന് വിളിക്കുന്നവന്റെ / അവളുടെ നടുവ് തല്ലി ഒടിക്കണം #%%@ @$*&^@

ഒഴാക്കന്‍. said...

അമ്പടാ മല്ലു

കണ്ണനുണ്ണി said...

ശ്ശൊ ഇങ്ങനെ ഒരര്‍ത്ഥം ഇന്ടാരുന്നോ... പലരും വിളിചിട്ടുണ്ടായിരുന്നു എന്ന്നെയും പലവട്ടം :)
ഇനിയാവട്ടെ ശരിയാക്കാം

കൂതറHashimܓ said...

കൂതറ മല്ലു

അലി said...

ഡാ മല്ലൂ!
ഇനിയാരെയെങ്കിലും വിളിക്കാലോ.

കൊസ്രാ കൊള്ളി said...

ഇനിയാരെങ്കിലും മല്ലൂന്നു വിളിച്ചാ ... വെട്ടിക്കീറി കൊട്ടേലാക്കും .. i.r.8-നു വളമാക്കും.. കവലകള്‍ തോറും കെട്ടിതൂക്കും...
(കടപ്പാട് : sfi)

അനൂപ്‌ കോതനല്ലൂര്‍ said...

"ഫ പുന്നാര മോളേ #$@$#, ^%$^%$, #%#$^%$^%,&%$%^$^... [
എടാ കുരുത്തം കെട്ടവനെ വേണ്ട

ചെറുവാടി said...

ഇനി വിളിക്കട്ടെ.... വെച്ചിട്ടുണ്ട്

അഭി said...

ഇവിടെ ഇടകിടക്കു ഈ മല്ലു ആണോ എന്നുള്ള വിളി പതിവാ
അതിനു ഇങ്ങനെ ഒരു മീനിംഗ് ഉണ്ട് എന്ന് ഇപ്പോഴാ അറിയുന്നെ

ബ്ലും!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അര്‍ത്ഥം മനസ്സിലായ കാരണം ധൈര്യായിട്ട് വിളിക്കട്ടെ, ഡാ മല്ലൂ... (((ബ്ലും)) ഞാന്‍ മുങ്ങി.. ;)

സലാഹ് said...

ഡാര് വിന് സിദ്ധാന്തം വിശ്വസിച്ചാല് നമ്മള് മാത്രമേ മനുഷ്യരായുള്ളൂവെന്നു വിശ്വസിക്കാം. ബ്ലും

Pottichiri Paramu said...

:)

വില്ലാര്‍‌‌‌വട്ടം said...

മല്ലു എന്നു വിളിക്കുന്നവളെ ധൈര്യമായി ചന്ത എന്നു വിളിച്ചോ. ഹിന്ദിയില്‍ ചന്ദ എന്നു വെച്ചാല്‍ ചന്ദ്രന്‍, വെണ്ണിലാ ചന്ദനക്കിണ്ണം എന്നൊക്കെയല്ലേ.. ;)

ശ്രീ said...

മലയാളികള്‍ക്ക് മാത്രമേ ഉള്ളൂ ഈ കഷ്ടപ്പാട്... അല്ലേ?

അതല്ലെങ്കില്‍ തമിഴനെ 'തമ്മൂ' ന്നും കന്നഡികളെ 'കന്നൂ' ന്നും തെലുങ്കരെ 'തെല്ലൂ' ന്നും വിളിയ്ക്കാത്തതെന്തേ? [അല്ല, അപ്പോ നോര്‍ത്തിന്ത്യന്‍സിനെ (ഹിന്ദിക്കാരെ) 'ഹിന്ദൂ'ന്നു വിളിയ്ക്കേണ്ടി വരില്ലേ?] ;)

Kurian KC said...

'മൈ മല്ലൂ ഡിയര്‍ ' ന്ന് അവ്ളു വിളിക്കുമ്പോ... ശ്ശോ ഒരു കുളിരായുന്നു... സത്യം