തന്തയ്ക്കു പിറന്നവന്‍.

ഇന്നലെ സമയം രാത്രി പതിനൊന്നേമുക്കാല്‍. അപ്പൊഴാ ഓര്‍ത്തെ, പുതിയ സിനിമയിലെ പാട്ടുകളില്‍ 'മലര്‍വാടി ആര്‍ട്സ്ക്ലബ്ബ്'-ലെ പാട്ടോളൊന്നും കേട്ടില്ലല്ലോന്ന്. എന്നാ അതീന്ന് ഒരു പാട്ടുകേട്ട് ടെസ്റ്റ് ഡ്രൈവ് നടത്തീട്ടുറങ്ങാംന്നു കരുതീ. വല്യ പ്രതീക്ഷവേണ്ടന്ന് കരുതി കേട്ടതാ. പിന്നെ ഉറങ്ങീപ്പോ ഒരുമണി!

പാട്ടുകളിലൊരു വ്യത്യാസം. കേട്ടപാട്ടീന്നും പാറ്റേണിന്നും വല്യൊരു ചെയ്ഞ്ച്. എണ്‍പതുകളില്‍ കളിച്ചുകൊണ്ടിരുന്ന മലയാള ചലചിത്രഗാനങ്ങളില്‍നിന്നും ഒന്നുമുന്നോട്ടുകുതിച്ചപോലെ. ഒരുപിടി പുതിയ ഈണങ്ങളും വ്യത്യസ്തമായ സംഗീതവും പിന്നെ വളരെ വ്യത്യസ്തമായ ആലാപനവും ലളിതമായവരികളും. കൂടുതല്‍ ഇഷ്ടം തോന്നിയത് പാട്ടെഴുതിയിരിക്കുന്നതും വിനീതാണെന്നറിഞ്ഞപ്പോഴാണ്. യുവത്വത്തിന്റെ ഒരു തുള്ളലതില്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഈ ഫ്രഷ്നസ് സിനിമയ്ക്കും നല്‍കാന്‍ കഴിഞ്ഞാല്‍ സമരം നടത്തി വിജയിപ്പിക്കുന്ന മലയാള സിനിമയ്ക്കതൊരു മുതല്‍കൂട്ടാവും.

മകന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' മറ്റൊരു സിനിമയായിരുന്നെനിക്ക്, പാട്ടുകള്‍ കേള്‍ക്കുന്നവരെ.ഇപ്പോ അതിലൊരു പ്രതീക്ഷയുണ്ട്. മലയാള  സിനിമയ്ക്കും ഒന്നൂടെ പ്രതീക്ഷിക്കാംന്നു തോന്നുണൂ. വിനീത് ശ്രീനിവാസന്, അച്ഛന്‍ ശ്രീനിവാസന്റെ നല്ല വാസനകളെല്ലാം ഉള്ളപോലുണ്ട്. ശരിക്കും തന്തയ്ക്ക് പിറന്നവന്‍.

കാത്തുകാത്തുവേച്ചൊരു ചെമ്പനീര്‍ പൂവും കൊണ്ട് മണ്ണും ചാരിനിന്നവന്‍ പോയി...[പാടിയത്:ഷാന്‍], ലവന്‍ കശ്മലന്‍..., മംഗലം കൂടാന്‍ ഞമ്മളും ഉണ്ട് ചെങ്ങായീ.... [പാടിയത്:വിനീത്]എന്നീ പാട്ടുകള്‍ വ്യത്യസ്തനാം ഒരു വിനീതിനെ കാണിച്ചു തരും....

ആര്‍ട്സ് ക്ലബ്ബ് മുഴുവനായും കുളത്തിലേക്ക്...
ഒരു പുതിയട്യൂണില്‍ ബ്ലും....

14 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ദേ....ഇവിടെ .. http://malarvaadiartsclub.wordpress.com/

അലി said...

ക്‌ലും!
കുളത്തിൽ കല്ലുകൊണ്ട് നിറഞ്ഞു..അതാ!

junaith said...

ഒന്ന് കേട്ട് നോക്കട്ടെ എന്നിട്ട് ബ്ലുമ്മാം

സലാഹ് said...

Um!

ഉപാസന || Upasana said...

നോക്കട്ടെ

കണ്ണനുണ്ണി said...

ഞാന്‍ എന്തായാല് ഒന്ന് പോയി കേക്കാന്‍ നോക്കട്ടെ

കൂതറHashimܓ said...

:)

മുക്കുവന്‍ said...

little bit different songs.. but I did not like much :(

അനൂപ്‌ കോതനല്ലൂര്‍ said...

നമ്മൂക്ക് നോക്കാം വരട്ടേ

Naushu said...

വരട്ടെ, വന്നിട്ട് ബ്ലുമ്മാം... അതല്ലേ അതിന്റെ ശരി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ശ്രീനിവാസന്റെ പോലെ മോഷണവും ഉണ്ടോ???

(((ബ്ലും))) ഞാന്‍ കുളത്തില്‍ ചാടി..

റ്റോംസ് കോനുമഠം said...

ബ്ലും....ബ്ലും...ബ്ലും...ബ്ലും...

jayarajmurukkumpuzha said...

varatte nalla paattukal........

എന്‍ലിസ് മൊക്കത്ത്... said...

സംഭവം കലക്കി മലയാളത്തില്‍ തലക്കകത്ത് ആള്‍ താമസം ഉള്ളവരും ഉണ്ട് ..എന്നൊരു സ്റ്റെമെന്റ്റ്‌ ഇതിലുണ്ട് ...!!..ലവന്‍ കശ്മലന്‍

തന്തേടെ മോന്‍ തന്നെ ...!!!