'പാ'ഞ്ചലീന ജോളി !


ആഞ്ചലീന ജോളി ദ്രൌപതിയായി അഭിനയിക്കുന്നൂന്ന്. രാജ്നീതിയുടെ സംവിധായകന്‍ പ്രകാശ് ത്സാ ആണ് 'രാവണനു' ശേഷം മറ്റൊരു ഇതിഹാസവുമായി വരുന്നത്.

"എന്തായാലും എന്റെ കൃഷ്ണാ.... പണ്ട് ഡി ഡി 1 ല്‍ ഞായറാഴ്ച രാവിലെ മഹാഭാരതം വളരെ പ്രതീക്ഷയോടെ കണ്ടുകൊണ്ടിരുന്ന 'പാഞ്ചാലീ വസ്ത്രാക്ഷേപം' എപ്പിഡോസില്‍ നീ (അ)സമയത്തു വന്നു പാവം ഞങ്ങളെ ചതിച്ചു. ഇനി ഈ ആഞ്ചലീന ജോളി അഭിനയിക്കുമ്പോഴെങ്കിലും... പ്ലീസ്... ഒന്നു ലെയ്റ്റായി പ്രത്യക്ഷപ്പെടുമോ ??? "
 
ദുര്യോധനനായി നിക്കൊളാസ് കേജും ഭീമനായി അര്‍ണോള്‍ഡും അര്‍ജ്ജുനനായി ടോം ക്രൂയിസും ഒക്കെ വന്നാല്‍ ഒരു വെറൈറ്റി ആയി സിനിമയ്ക്ക് ! സിനിമ വ്യത്യസ്തമാക്കാനുള്ള ഒരോരോ തത്രപാടുകള്‍!

ക്രിഷ്ണനായി അഭിനയിക്കുന്ന നടന് വന്‍ അഭിനയപാടവം വേണ്ടതോണ്ട്, അഭിഷേക് ഭച്ചനെതന്നെ കാസ്റ്റ്ചെയ്താലോന്നാലോചിക്കുന്നുണ്ടോ ആവോ!

കൃഷ്ണനേം കൊണ്ടൊരു മുങ്ങല്‍.

ബ്ലും!

6 comments:

അപ്പൂട്ടന്‍ said...

കൃഷ്ണനായി അഭിഷേക്‌ അഭിനയിച്ചാൽ അഞ്ജലീനയ്ക്ക്‌ ജോലിയാവും (അതോ ജോളിയാവുമോ). ആൾടെ മുഖത്ത്‌ ഡീസന്റ്‌ ആയി ഒരു ഭാവം വരാൻ തന്നെ പാടാണ്‌, പിന്നെയല്ലെ കയ്യീന്ന് വസ്ത്രം.
മുങ്ങുക എന്നതുതന്നെയായിരിക്കും നല്ലത്‌.

ആർനോൾഡ്‌ ശിവശങ്കരൻ ഘടോൽകചനാകുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. ചുമ്മാ ഇടിച്ചിട്ടാ മതിയല്ലൊ.

ഉപാസന || Upasana said...

കര്‍ണന്‍ ആരാണ്..
;-)

സലാഹ് said...

:)

കണ്ണനുണ്ണി said...

എനിക്ക് ഇന്റെരെസ്റ്റ്...ദുശാസനന്‍ ആരാന്നു അറിയാനാ... ...

ശ്രീ said...

അഭിഷേക് കൃഷ്ണനോ... !
ഹ ഹ ഹ...

raadha said...

:) ചിരിക്കാതെ വയ്യ!!