മമ്മൂട്ടിക്കും മുണ്ട് !

ഒരല്‍പ്പം ഫ്ലാഷ് ബാക്ക്.
ബ്ലാക്ക് & വൈറ്റില്‍, ഒരുമാതിരി വെട്ടുകളുള്ള പഴയ ചിത്രം പോലെ.

AD 2008 ഏപ്രില്‍ ഒന്ന്, സമയം ഉച്ചയ്ക്ക് ഒന്നേ മുക്കാല്‍:
സ്ഥലം: "യൂനിവേഴ്സല്‍ ഹീറോ മോഹന്‍ലാല്‍ ഫാന്സ് ക്ലബ്".
സെക്രട്ടറിയുടെ മുറിയിലേക്ക് നേരെ കയറിചെന്ന ലവന്‍ ഫാന്‍സ് അസ്സോസിയേഷന്റെ
ഔദ്യോഗിക ലെറ്റര്‍പാഡായ സിങ്കപൂര്‍ ഡോളറില്‍ കയ്യൊപ്പിട്ട് നേരേത്തേ തയ്യാറാക്കിവച്ച രാജിക്കത്ത് ഫാന്‍സ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ട്റി മുമ്പാകെ സമര്‍പ്പിച്ചു.

AD 2008 ഏപ്രില്‍ ഒന്ന്, സമയം ഉച്ചയ്ക്ക് രണ്ടുമണി‍:
പാലം നടന്ന്കയറി എത്തിയത് ബീച്ചിലേക്കുള്ളവഴിയിലായിരുന്നു.
നേരെ ചെന്നൊരു കൂളിംഗ്ലാസ്സ് മേടിച്ചൂ [അതും റേ 'ബാന്‍' രൂപ 85/-, തര്‍ക്കിച്ചു കുറപ്പിച്ചതാ !!!] സത്യം, പറഞ്ഞാല്‍ വിശ്വസിക്കൂല...ഒറിജിനല്‍!

AD 2008 ഏപ്രില്‍ ഒന്ന്, സമയം ഉച്ചയ്ക്ക് രണ്ടേ കാല്‍:
ഓട്ടോയ്ക്കു കയ് കാണിച്ചു.
"ഓട്ടോ, പോകുമോ?"
"പോകും."
"എന്നാല്‍ പൊക്കോ."
"$#@$#, മനുഷ്യനെ മെനെക്കെടുത്താന്‍"
വീണ്ടും നടന്നു. കാലുകള്‍ നീട്ടിവെച്ചുള്ള ഒടുക്കത്തെ നടത്തം... "ഗബ്‌രോങ്കീസിന്ദഗീ......." [അതൊക്കെതന്നെ!]

AD 2008 ഏപ്രില്‍ ഒന്ന്, സമയം ഉച്ചയ്ക്ക് രണ്ടേ മുക്കാല്‍:
സ്ഥലം: മെഗാസ്റ്റാര്‍ മമ്മൂട്ടി ഫാന്‍സ് അസ്സോസിയേഷന്‍.
ചെന്ന് അംഗത്വത്തിനുള്ള ഒരപേക്ഷ കൊടുത്തു.സ്വന്തമായി ലെറ്റര്‍പാഡില്ലാത്തതോണ്ട് ഒരു വെള്ളക്കടലാസില്‍ റോട്ടോമാക്ക് പേനകൊണ്ട് തന്നെയാണ് അപേക്ഷ തയ്യാറാക്കിയത്.  ആ നിമിഷം മുതല്‍ ലവന്‍ മമ്മൂട്ടി ഫാന്‍ എന്നറിയപ്പെട്ടു തുടങ്ങീ.

AD 2008 ഏപ്രില്‍ ഒന്ന്, സമയം വൈകീട്ട് നാലുമണി‍:
സ്ഥലം:കടപ്പുറം. ഒറ്റമനുഷ്യനില്ല.

ലവന്‍ വിങ്ങിപ്പൊട്ടി കരഞ്ഞൂ. കരച്ചില്‍ ഉഛസ്ഥായിയിലായീ. നഗരം വിങ്ങീ, വിതുമ്പീ... മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബില്‍നിന്നും രാജിവെച്ച് മമ്മൂട്ടീ ഫാന്‍സ് ക്ലബ്ബില്‍ ചേര്‍ന്ന അവനെ ഇത്രയ്ക്കു വിഷമിപ്പിച്ച സംഗതി എന്താണെന്നറിയാന്‍ കേരളം ഇന്ത്യാവിഷനിലൂടെ കാതോര്‍ത്തൂ...കണ്ണും!

ലവന്‍ മോഹന്‍ലാല്‍ഫാന്‍സ് ക്ലബ്ബിലായപ്പോ തുടങ്ങിയ ശീലമാണ്. മുണ്ടുടുക്കുവാന്‍. അണ്ണന്റെ സ്വന്തം മുണ്ട്. MCR മുണ്ടുടുത്ത് നടന്നിരുന്ന ലവന്റെ ഒരേ ഒരു വിഷമം മമ്മൂക്കയ്ക്ക് സ്വന്തമായൊരു മുണ്ടില്ലാന്നതായിരുന്നൂ.

!!!ഇടവേള!!!

 
ഫ്ലാഷ് ബാക്ക് തീര്‍ന്നു..ചിത്രം കളറിലേക്ക്:
സങ്കടം മമ്മൂക്കയറിയാന്‍ രണ്ടുവര്‍ഷമെടുത്തു. ഇന്ന് ഗ്രാമവും നഗരവും ഹര്‍ത്താലാഘോഷിക്കുന്ന് ഈ പുണ്ണ്യ [പുരാണ !!!] ദിവസത്തില്‍, ടിവിയില്‍ ആ പരസ്യം കണ്ടു അവന്റെ മുഖം വീണ്ടും വിടര്‍ന്നൂ. കണുകള്‍ സന്തോഷാശ്രു പൊഴിച്ചൂ. " മമ്മൂക്കയ്ക്കും മുണ്ടായീ".  'ഉദയം' മുണ്ടുകള്‍. ലവന്‍ വീണ്ടും വീണ്ടും പരസ്യം കണ്ടു. ഒട്ടും മോശമില്ല. ലാലേട്ടന്‍ മുണ്ടിനോട് 'കടി'പിടിക്കവുന്ന പരസ്യം തന്നെ...

സന്തോഷംകൊണ്ട് മൂണ്‍വാക്കിങ്ങ് നടത്തിയ ലവന്‍ ഇട്ടിരുന്ന് ആ ചുവന്ന പാന്റ്‌സ് നീട്ടിയെറിഞ്ഞൂ. കുളത്തിലേക്ക്.

ബ്ലും!

ഓഫ്: ദോ .... ലിവിടെ

10 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതാണ്‌ ഹെല്‍ത്തീ ഗോമ്പറ്റീഷന്‍. തിലകന്‍ ഫാന്‍സ് ഇതോണ്ടെ മുണ്ടുടുക്കല്‍ നിര്‍ത്തേണ്ടതാണ് ...അഴീക്കോടുസാര്‍ ഇനി പാന്‍സ് ഇട്ടു പ്രസംഗിക്കുന്നതായിരിക്കും...

junaith said...

അപ്പം മുണ്ടൂരി അടി തുടങ്ങാം അല്ലെ...ഫാന്‍ ഒരെണ്ണം കടാപ്പൊറത്തൂന്നു കടാലിലേക്ക്...ബ്ലും.

ശ്രീ said...

ഹ ഹ ഹ

അപ്പൂട്ടൻ said...

മുണ്ടരുത്‌...
ചുപ്‌ രഹോ എന്ന്‌ ഗോസായിഭാഷ്യം

ന്നാലും വൈകീട്ടെന്താ പരിപാടീന്ന് ചോയ്ക്കാൻ പറ്റില്ലല്ലൊ മമ്മൂട്ടിയ്ക്ക്‌

മൈലാഞ്ചി said...

ഈ ഹെല്‍ത്തീ ഗോമ്പറ്റിഷനില്‍ ഗപ്പ് ആരു കൊണ്ടോവും ആവോ..

എം സി ആറുകാര് മോഹന്‍ലാല് മാത്രം പോരാന്ന് വച്ചിട്ട് ശരത്കുമാറിനേം കൊണ്ടന്ന പോലെ ഇവരാരെ കൊണ്ടരും?

റ്റോംസ് കോനുമഠം said...

:-)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മുണ്ടൂരി അടി ഷുവറായിട്ടും തുടങ്ങാം ജുനൈത്. ശ്രീ, ചുമ്മാ ചിരിക്കതെ, ഇനി മേടിക്കുമ്പോ ആ മുണ്ട് നോക്കി മേടിക്കണേ.. അപ്പൂട്ടാ, വൈകീട്ടെന്തുമാവാംന്നെ... അച്ചാറു വേണം. മസ്റ്റാ....മൈലാഞ്ചീ അങ്ങനെ അങ്ങു തോല്ക്കില്ലാ. അരോ ഉണ്ട് കൂടെ. അരാന്നറിയില്ലാ... ഒന്നൂടെ കണ്ടു നോക്കിയേ,...ടോ റ്റോംസേ... ശ്രീയോടു പറഞ്ഞത് റ്റോംസിനും!

മൈലാഞ്ചി said...

ഞാനിപ്പഴാ പരസ്യം കണ്ടേ.. അതാരാ കൂടെ? എനിക്ക് പരിചയല്ല്യ.. പുതിയ നടനാ? എന്തായാലും ശരത് കുമാറിനോളം വരില്യ

കൂതറHashimܓ said...

മുണ്ടില്ലെങ്കില്‍ എന്താ?
ആരും മിണ്ടില്ലേ
മിണ്ടിയാ തന്നെ എനിക്ക് മുണ്ടാന്‍ മനസ്സിലാ

എന്‍ലിസ് മൊക്കത്ത്... said...

ഞങ്ങള്‍ക്കെന്താ മുണ്ടെടുത്താല്‍...

പഴശ്ശി, പോക്കിരി, ഇതിലെല്ലാം എന്താ ഒരു കുഴപ്പം..?

അല്ലേലും മമ്മുക്ക മുണ്ടെടുത്താല്‍ ലാലേട്ടന് പണി കൂടും ...

ഞങ്ങള്‍ക്ക് കുട വയറില്ലല്ലോ..നിങ്ങള്ക്ക് കളിയാക്കാന്‍ ...

അപ്പൊ ഇനി ഉദയം മുണ്ടിനു കീ ജയ്‌..!!