കട്ടയ്ക്ക്, ബെര്‍ളി ഫാന്‍!

എന്നാപറയാനാന്നെ... ഈ കഴിഞ്ഞ വേള്‍ഡ് കപ്പ് ഫുട്ബോള്‍ കണ്ടപ്പോ ഞാന്‍ ഉരുണ്ടതായിട്ടുകണ്ടതെല്ലം പന്തായിരുന്നൂ. അവിടെയാണ് ബെര്‍ളിച്ചായന്റെ പ്രത്യേകത. അച്ചായന്‍ ഉരുണ്ടതായി കണ്ടതെല്ലാം മറ്റെന്തൊ[രോ!] ആയിരുന്നൂ!!! അച്ചായന്റെ കണ്ണാണച്ചായാകണ്ണ്. (മൂക്കും ചെവീം.) അത് കണേണ്ടതേ കാണൂ കേള്‍ക്കേണ്ടതേ കേള്‍ക്കൂ. ഇതൊക്കെ കസ്റ്റം മെയ്ഡാണോന്നാ [ന്നുവച്ചാ, പറഞ്ഞുണ്ടാക്കീത്!] ഈ കുരുത്തംകെട്ടോന്റെ ഒരു സംശയം.

എന്നും ബെര്‍ലിച്ചായന്‍ പോസ്റ്റുന്നുണ്ടോ,പോസ്റ്റുന്നുണ്ടോന്നു നോക്കിയിരിപ്പായിരുന്നൂ ആവണിപ്പൂംതിങ്കളും പിന്നെ ഞാനും. വെറുതെയല്ലച്ചായാ ഞാനൊക്കെ അച്ചായന്റെ കട്ട ഫാന്‍ ആയത്! വേള്‍ഡ് കപ്പ് തീരുന്നവരെ രാവിലെ മനോരമ ഓണ്‍ലൈനും, ചായേം പിന്നെ ബെര്‍ളിത്തരങ്ങളും എന്നതായിരുന്നു ദിന ചര്യ! എന്തൊരു കാലഘട്ടമായിരുന്നൂ അത്.. ശ്ശൊ.. ആലോചിക്കുമ്പോ കുളിരു കോരുന്നൂ...

അച്ചായന്റെബ്ലോഗില്‍ ഞാന്‍ മുങ്ങീ...

ബ്ലും!

7 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അച്ചായനെന്നാലും കളിക്കിടയില്‍ ഫുട്ബോള്‍ ഒരിക്കലുംകാണാതെ മിസ്സായല്ലോ. പക്ഷേ ഞാനച്ചായന്റെ ടീമിലാ... കട്ടയ്ക്ക് ബെര്‍ലിഫാന്‍!

ബിനോയ്//HariNav said...

മനോരമയും ബെര്‍ലിയും! ഹ ഹ കട്ടക്കു കട്ട തന്നെ :))

ഒഴാക്കന്‍. said...

കുരുത്തം കെട്ടവനെ... :)

junaith said...

അച്ചായന്റെ കണ്ണാണച്ചായാകണ്ണ്. (മൂക്കും ചെവീം.) അത് കണേണ്ടതേ കാണൂ കേള്‍ക്കേണ്ടതേ കേള്‍ക്കൂ....
ഐ.പി.എല്‍ ആണേലും ഫുട്ട്ബോള്‍ ആണേലും...ഈ പറഞ്ഞത് ഞായം..
കട്ടേല്‍ ഒരു തട്ട് ..ബ്ലും..(കണ്ണുളുക്കി :-) )

കൂതറHashimܓ said...

ആരാ ബെര്‍ളി??

ആളവന്‍താന്‍ said...

(എടാ കൂതറെ...... നീ ഇവിടെയും വ്യത്യസ്തനായ ബാര്‍ബര്‍ ആയല്ലേ? ങ്ഹാ നടക്കട്ടെ.) എടാ കുരുത്തം കെട്ടവനെ എന്ന് മാഷിനെ ഞാന്‍ വിളിക്കില്ല. കാരണം കട്ട ഫാന്‍സില്‍ ഞാനും പെടും....!! ഇടയ്ക്കു ഇങ്ങോട്ടും വരൂ.

Thommy said...

ഇഷ്ടായി ...വളരെ നന്നായിരിക്കുന്നു