വെട്ടുകള്‍ !


രൂപയ്ക്ക് പുതിയ ചിഹ്നമുണ്ടായീ...

ചിഹ്നത്തിന്‌ ഡോളറിന്റേം യൂറോന്റേം പൌണ്ടിന്റേം ഒക്കെപോലെ ഒന്നു രണ്ടു വെട്ടുകള്‍ ഉള്ളതുകൊണ്ട് പുതിയനോട്ടിറങ്ങുമ്പോ ഒരു രൂപയുടെ വില മിനിമം ഒരു മുപ്പതുരൂപ അമ്പതുപൈസയെങ്കിലുമായി ഉയരുംന്ന് പ്രതീക്ഷിക്കാം ...ല്ലെ?

താണുപോണ രൂപയുടെ വില കുത്തനെ ഉയര്‍ത്താന്‍ ശ്രീ പരപ്പങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരോ മറ്റോ നിര്‍ദ്ദേശിച്ചതാണാവോ ഈ ചിഹ്നമാറ്റം? ഇനി അങ്ങനെ വല്ലോം ആണെങ്കി കയ്യിലുള്ള ഗംബ്ലീറ്റ് കാഷും പുതിയതാക്കി മാറ്റണം. ചെലപ്പോ ബിരിയാണി കൊടുക്കണ്ടങ്കിലോ...?


പഴയ ഒരു ഒരു രൂപ നേരെ കുളത്തിലേക്ക്.
ബ്ലും!

7 comments:

junaith said...

മോശം ബാക്കിയെല്ലാം സ്വര്‍ണ്ണം രൂപ മാത്രം കരിഞ്ഞ്...വളരെ മോശം കു.കെ..

ശ്രീനാഥന്‍ said...

ആ പരപ്പനങ്ങാടി പ്രയോഗം നന്നെ ബോധിച്ചു.

ആളവന്‍താന്‍ said...

ഹ ഹ ഹ അങ്ങനെ നമ്മുടെ ഫാരതവും വെട്ടുള്ള പൈസയുടെ നാടായല്ലേ....

രസികന്‍ said...

ഇസ്മൈലി :)

സ്വതന്ത്രന്‍ said...

രൂപയെടുത്ത്‌ കുളത്തിലിട്ടു ....................
(ചുമ്മാ പറ്റിച്ചതാ .!!!!!!!!! )

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വെട്ടല്ലേ ഫാഷന്‍? :)

പ്രണവം രവികുമാര്‍ said...

Ha Ha Ha!!

Kalayanda Puravasthuvaakkaam!!!!