ചേതന്‍ ഇഫക്റ്റ്!

ഏതാണ്ടൊരു നാലുകൊല്ലം മുമ്പ് ഞങ്ങടെ നാട്ടിലൊരു മണ്‍കലം ഉണ്ടാക്കിവില്ക്കുന്ന ഒരു ചേച്ചിക്ക് അഞ്ച് ലക്ഷത്തിന്റെ ലോട്ടറി അടിച്ചൂ.ലോട്ടറി ടിക്കറ്റെടുത്തത് പൊടിക്കല്‍പ്പം കുറവുള്ള ഗംഗാധരന്റെ അടുത്തുനിന്ന്.... അന്നുവരെ ഈച്ചയെ അടിച്ചുനിന്ന് ആള്‍ക്കരുടെ പുറകേക്കൂടി ലോട്ടറി എടുപ്പിച്ചിരുന്ന  ഗംഗാധരന്റെ അടുത്തുനിന്നും പിന്നെ ലോട്ടറി എടുക്കാന്‍ പാര്‍ട്ടി ഭേദമന്യേ ചുവപ്പനും നീലനും പച്ചക്കാരനും അടക്കം വന്‍ ക്യൂവായിരുന്നൂ!

കുരുത്തമ്കെട്ടവന്റെ ഒരു സുഹൃത്ത്, അടുത്ത്, ബങ്ക്ലൂരിലെ ഒരു അറിയപ്പെടുന്ന ബുക്സ്റ്റാളില്‍  ഏതെങ്കിലുമൊരു പുതിയ പുസ്തകം മേടിച്ചേക്കാന്നുകരുതി കരുതി കയറി. (വെറുതെ, ബോറടിക്കുമ്പോ വായിക്കാന്‍!)  എല്ലാം വളരെ അടക്കി ഒതുക്കി വെച്ചിരിക്കുന്ന അവിടെ, ദേണ്ടെ  ഐ ഐ ടി എഴുത്തുകാരുടെ മാത്രം ഒരു സെക്ഷന്‍ ! ശ്ശോ, ഒരു ചേതന്‍ ഭഗത്തൊരു എഴുത്തുകാരനായി, ബെര്‍ളിയെക്കാള്‍ വലിയ സെലിബ്രിറ്റിയായത്കൊണ്ടാണോ ആവോ, സകല ഐ ഐ ടി ക്കാര്‍ക്കും കഥയെഴുതാന്‍ മുട്ടിത്തുടങ്ങീന്നു തോന്നുണൂ.

എന്നാപിന്നെ ഐ ഐ ടിബുക്കുതന്നെ എന്നുംകരുതി അതുംമേടിച്ച് വായിച്ച് മൂന്നാംനാള്‍ റിവ്യൂ പറഞ്ഞൂ. "ഐയ്യേ!"

ചേതന്‍ഭഗത്തിന്റെ അടുത്തബുക്കുംകൂടെ സിനിമയായാല്‍ ഒരുപാട് ഐ ഐ ടി ബുക്കുകള്‍ കുളത്തിലേക്ക് വരും "...ന്നാ തോന്നണേ..."[അപ്പുകുട്ടന്‍ ടവ്വെലെടുത്തൂ...]!
ബ്ലും!

4 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കുരുത്തം കെട്ടവന്‍ ഐ ഐടിയിലൊന്നും പടിക്കാത്തതോണ്ട്, ബ്ലോഗ്മാത്രമേ എഴുതൂ. വാശിപ്പുറത്താ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:)

കണ്ണനുണ്ണി said...

ഐ ഐ ടി പോവാതെന്റെ കലിപ്പാണോ.... സത്യം പറ

കണ്ണനുണ്ണി said...

:)