ടയോട്ടാ നൂലന്‍ !

"അവസാനം ഇന്ത്യക്കാര്‍ക്ക് 'എക്‌ചാറ്റ്ലി' എന്താണ് വേണ്ടത് എന്ന് ടയോട്ടേം മനസ്സിലാക്കി. "
"എന്താത് ?"
" നൂല്` ! "
"എന്തോന്ന്?"
" കയ്യീകെട്ടണ നൂല് ! "
"തെളിച്ചു പറ"
"ടയോട്ടേടെ പുതിയ പരസ്യത്തീക്കണ്ടതാ, 'ഇന്ത്യക്ക് എന്താണ് വേണ്ടതെന്ന് ടയോട്ട തിരിച്ച്റിയുന്നൂ' ന്നും പറഞ്ഞുള്ള പരസ്യത്തില്‍, സ്റ്റിയറിങ്ങിലും അതു പിടിച്ച ഒരു കയ്യിലും ഒരോ ചരടുകെട്ടിയിരിക്കുന്നൂ"
"ഓഹോ..."
"എന്നിട്ട് താഴെ 'കാത്തിരിക്കൂ ടയോട്ടാ എടിയോസ് ' ന്നും"
അപ്പൊ എടിയോസ്ന്നുപറഞ്ഞാ സംസ്കൃതത്തില്‍ നൂലെന്നാണോ അര്‍ഥം?
"ആ...! എന്നാലും വിശ്വാസം അതല്ലേ എല്ലാം..."
കയ്യീകെട്ടിയ മറ്റൊരു നൂല്...കുളത്തിലേക്ക് ...

ബ്ലും... !

5 comments:

നവാസ് കല്ലേരി... said...

((((((((( ബ്ലും )))))))
ഒരു തേങ്ങ ഉടച്ചതാ ...
കുളത്തിലായിരുന്നു എറിഞ്ഞത് ..!!
അവിടെ എല്ലാം വെള്ളത്തിലാണല്ലോ..
തേങ്ങയും വെള്ളത്തില്‍ കിടക്കട്ടേന്നു കരുതി ..
പോസ്റ്റ്‌ നന്നായി ...

അങ്ങോട്ടെക്കും ക്ഷണിക്കുന്നു

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കെടക്കട്ടെ ടയോട്ട കൊളത്തില്...
(എന്റെ വണ്ടി മിറ്റ്സുബിഷിയാണല്ലോ.. അമ്പട!!)

കണ്ണനുണ്ണി said...

സംഭവം എന്തായാലും കിടിലന്‍ ഐഡിയ അല്ലെ..
അത് കൊണ്ട് നൂറായിരം പരസ്യങ്ങളുടെ ഇടയില്‍ നിന്നും...അതിനെ പറ്റി എങ്ങനെ ഒരു പോസ്റ്റ്‌ വന്നില്ലേ..

രവി said...

..
പരസ്യം കണ്ടില്ലായിരുന്നു, എന്താണ് സംഭവം എന്ന് അതുകൊണ്ട് പിടികിട്ടിയില്ലാ :(
..

Anonymous said...

saramilla chetta.. medichu kazhinju oru KONTHA ketti thookkaam, pinne Annakkuttyyammede oru stickerum vekkkam, front glassil :)