തുടങ്ങീ..പാലം തകര്‍ന്നൂട്ടാ...

അങ്ങനെ പാലം തകര്‍ന്നൂട്ടാ
എവിടെ?
ഡെല്ലീല്.
റെയില്‍വേ മേല്‍പ്പലമാണോടാ...
അല്ലാ...
പിന്നെ?
കോമണ്‍വെല്‍ത് ഗെയംസ്സ്റ്റേഡിയത്തിലേക്കുണ്ടാക്കിയനടപ്പാലം.
ശ്ശൊ, ആകെ നാണക്കേടവുമല്ലോ.

പിന്നെ, അങ്ങനെയൊന്നുമില്ല.
അതെന്താ?
ഗഡീ, ജപ്പാന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ കംബ്ലീറ്റ് തകര്‍ന്നടിഞ്ഞില്ലേ.
അതിന്?
എന്നിട്ടവരല്ലേ ഇപ്പൊഴും ടോപ്പ്, ഫിനീക്സ് പക്ഷിയെപ്പോലെ അവരു ഉയര്‍ത്തെഴുന്നേറ്റില്ലേ?
അതും പാലവും തമ്മിലെന്തൂട്ട് ബന്ധം ?
ഇതു വെറും ഒരു പാലം, രാഹുല്‍ഗാന്ധിവിചാരിച്ചാ ഈ പാലൊക്കെ നിമിഷനേരം കൊണ്ട് വീണ്ടും കെട്ടി, ഡെല്ലി ഫിനീക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് കോമണ്‍വെല്‍ത് ഗെയിമ്സ് നടത്തൂടാ...


കുറച്ചു വല്ല്ല്യ ഒരു കൂട് കിട്ട്വോ?
എന്തിനാ?
അല്ല കിട്ടുവോ?
എന്തിനാടാ രാവിലെതന്നെ നിനക്കൊരു കൂട്?
അല്ല ആ ഫിനീക്സ് പക്ഷിയെ കോമണ്‍വെല്‍ത്ത് കഴിയുന്നവരെയെങ്കിലും കൂട്ടിലിട്ടു വെക്കാനാ....
നിനക്ക് വട്ടായോ?
ഏയ്...
പിന്നെ?
ഇതുപോലെ പോവാണേല് മിക്കവാറും കോമണ്‍വെല്‍ത്ത് തീരണേന്റെ മുന്നെ ഫിനീക്സ്  പക്ഷിയങ്ങു പറന്നുപോവേം ചെയ്യും കോമണ്‍വെല്‍ത്ത് 'ഗോ'മണ്‍വെല്‍ത്താവേം ചെയ്യും. അതാ...

പാലത്തിന്റെ ഒരു കഷ്ണം കുളത്തിലേക്ക്...
ബ്ലും!

8 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കുറച്ചു കാലമായി ഈ വഴിക്കു വന്നിട്ട്.... ഒടുക്കത്തെ തിരക്കാന്നേ...

റ്റോംസ് കോനുമഠം said...

ഹാസ്യം കലക്കി.

ശ്രീ said...

കൊള്ളാം :)

പാറുക്കുട്ടി said...

കൂറേ കാലായി ഞാനും ഇവിടെ വന്നിട്ട്. എനിക്കും ഇത്തിരി തിരക്കാണേ.

പോവാണേല് മിക്കവാറും കോമണ്‍വെല്‍ത്ത് തീരണേന്റെ മുന്നെ ഫിനീക്സ് പക്ഷിയങ്ങു പറന്നുപോവേം ചെയ്യും കോമണ്‍വെല്‍ത്ത് 'ഗോ'മണ്‍വെല്‍ത്താവേം ചെയ്യും. അതാ...

പാലത്തിന്റെ ഒരു കഷ്ണം കുളത്തിലേക്ക്...
ബ്ലും!

സംഗതി കൊള്ളാമല്ലോ!

junaith said...

മൈക്രോമാക്സ് വന്നതിനു ശേഷം..ഒടുക്കത്തെ തിരക്കാണല്ലേ...
ഗെയിംസ് മാത്രമല്ല ദില്ലി മൊത്തമായി ഇപ്പോള്‍ കുളത്തിലല്ലേ കു.കെ.

SONY.M.M. said...

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ടോംസെ, കുറച്ചുകാലം കഴിഞ്ഞ് ഇളമൊഴിയെടുത്തെഴുതാനിരിന്നപ്പോ പഞ്ച് പോയീ... ഉള്ളത്കൊണ്ടോണം പോലെ.. അല്ല പിന്നെ.
ശ്രീ കൊണ്ടതില്‍ സന്തോഷം. :)
പാറു... അതാ, പാറുനേം കുറേകാലം കണ്ടില്ലല്ല്ലോ, ലല്ലോന്ന് വിചാരിക്കുകയായിരുന്നൂ ഞാനും. ഇപ്പൊ വന്ന് കല്ലിട്ടതില്‍ സന്തോഷം.
ജുനൈത്, മൈക്രോമക്സ് സംഭവമാണെങ്കിലു്‌ തിരക്കും മൈക്രൊമാക്സുമായി അങ്ങനെ പറയത്തക്ക ബന്ധമില്ല...പിന്നെ ദില്ലി, ഇന്നലെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരേം തകര്‍ന്നൂ. ഇതു ചുമ്മാ നാക്കേട് ഗെയിംസ് ആവുംന്നാ തോന്നണേ.സോണി, തിരിച്ചൂം ഒരു :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ദില്ലീല് ഒരു കുളം കുത്താനുള്ള സ്കോപ്പ് കാണുന്നുണ്ട്..
കല്ല് മ്മ്ക്ക് അതിലിടാം..