അര്‍ജ്ജുനന്‍ സാക്ഷി തന്നെ !

28- Jan- 2011 ഉച്ചതിരിഞ്ഞ്  3.30
ഹാല..
ഹലോ... അര്‍ജ്ജുനന്‍ സാക്ഷിക്ക് പോവുന്നുണ്ട്, വരുന്നോ?
എപ്പോ?
ഇന്നു വൈകുന്നേരം.
ഇല്ല, ഞങ്ങളൊരു ഔട്ടിങ്ങ് പ്ലാന്‍ ഉണ്ട്.
വെള്ളം തന്നെ ?
ചെലപ്പോ, തീരുമാനിച്ചില്ലാ...
നടക്കട്ടെ... അപ്പോ ഇല്ല അല്ലെ?
ഇല്ല.. നീയൊക്കെ പോയി കണ്ടിട്ടു പറ, എന്നിട്ടു ഞാന്‍ തലവെയ്ക്കണോ എന്നാലോചിക്കാം. കുഞ്ഞാട് കണ്ട ഹാങോവര്‍ ഇതുവരെ മാറിയിട്ടില്ലാ.
ഹം, ശരിയെന്നാല്‍...


28- Jan- 2011 രാത്രി 11.30

ഹാലോ...
ഹാല...
എങ്ങനുണ്ട്?
കൈരളീടീവിയിലെ സാക്ഷി പിന്നേം സഹിക്കാം.
അപ്പോ കൂതറതന്നെ ?
ഫ്രീ ആയിട്ടാണെങ്കിലും പോയി തല വെയ്ക്കണ്ടാ...
ശരി.
അപ്പോ ഗുഡ് നൈറ്റ്.


ബ്ലും... !

സാക്ഷിയുടെ കൊമ്പോ അര്‍ജ്ജുനന്റെ അമ്പോ അതോ മഹാനായ [ഗായകനും ആയ] പൃഥ്വിയുടെ നാവോ ! ആ... 

6 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

റിവ്യൂ അല്ല... കേട്ടറിവാ... അല്ലെങ്കില്‍ റിവ്യൂവിന്റെ പ്രിവ്യൂ....

വാഴക്കോടന്‍ ‍// vazhakodan said...

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മലയാള സിനിമ കാണില്ലെന്ന് പ്രതിജ്ഞ ചെയ്ത ഞാനെത്ര ഭാഗ്യവാന്‍!:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പക്ഷേ ട്രാഫിക് കൊള്ളയിരുന്നൂന്ന് കേട്ടു. കേട്ട്പ്പോഴേക്ക് ട്രാഫിക് ബാങ്ക്ലൂരു വിട്ടൂ. ഇനിയെന്നേലും കാണാം

Typist | എഴുത്തുകാരി said...

അപ്പോ 50 രൂ‍പ ലാഭം!

Rare Rose said...

ട്രെയിലര്‍ കണ്ടപ്പോഴേ ഒരു അന്യന്‍ സ്റ്റൈലാണല്ലോന്നു കരുതിയിരുന്നതാ.
ട്രാഫിക്ക് തന്നെയാണ് ഇറങ്ങിയതില്‍ നല്ലത്..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അതാ.... ട്രാഫിക് നല്ലതാവുന്ന അപൂര്‍വ്വ സമയം