ആന്ധ്രാ 'ക്സ്' അമേരിക്കലിയിലും

സത്യത്തില്‍ ആന്ധ്രയില്‍നിന്നുള്ളവരെല്ലാം നല്ലവരും നുണപറയാത്തവരും സര്‍വ്വോപരി നല്ല സുഹൃത്തുക്കളുമാണെന്നാണ് കുരുത്തംകെട്ടവന്റെ അഭിപ്രായം. ആണും പെണ്ണുമ്മായി ഒരുപാടു നല്ല ആന്ധ്രാക്കാരുമായി സൌഹൃദം സൂക്ഷിക്കുന്നുമുണ്ട് ഞാന്‍.

എന്നുവച്ച് നടന്നത് പറയാതിരികാന്‍ വയ്യല്ലോ, ഏതാണ്ട് മൂന്ന് കൊല്ലങ്ങള്‍ക്ക് മുമ്പ് ഐ ബി എമ്മില്‍ ജാവ ഇന്റര്‍ര്‍വ്യൂപാനലില്‍ കുരുത്തക്കെട്ടവനും ഉള്ള കാലം.മുന്‍ പരിചയം വെച്ച് ചുള്ളനോ ചുള്ളിയോ ആന്ധ്രയില്‍നിന്നുള്ളവരാണെങ്കില്‍ നമ്മള്‍ സ്പെഷ്യലായിട്ടു കുറച്ചുകൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്, അവരുടെ എക്സ്പീരിയന്‍സ്‌ ശരിക്കുള്ളതാണോ ടെസ്റ്റ് ചെയ്യാന്‍


പലതില്‍ ഒന്ന്

അന്നും അതുപോലെ ഒരു ആന്ധ്രാക്കരനെയായിരുന്നു ഇന്റര്‍വ്യു എടുക്കേണ്ടത്.
ചുള്ളന്‍ തന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ചു...
പിന്നെ നടന്നതെല്ലം ഇങ്ങനെ,ഹലോ ഇത് സുന്ദരന്‍ അല്ല്ലേ?
അതേ...
ഞാന്‍ ഐ ബി യെമ്മില്‍നിന്നാണ് വിളിക്കുന്നത്. താങ്കള്‍ ഇന്ന് ഒരു ഇന്റര്‍വ്യൂവിന് സമയം തന്നിട്ടുണ്ടായിരുന്നൂ ഈ സമയത്ത്.
ഐ ബി യെമ്മില്‍നിന്നാണോ...വണ്‍ സെകന്റ്, ഒന്നു ഹോള്‍ഡ് ചെയ്യൂ.
ഓക്കെ..

ഒരു മിനിട്ടിന്നു ശേഷം
ഹലോ..
[ഫോണില്‍ തീര്‍ത്തും മറ്റൊരു ശബ്ദം]
ആരാ?
ഐ ആം സുകുമാരന്‍  തന്നെ.
ആര്?
നിങ്ങള്‍ ഇപ്പോ എന്നെയാണ് വിളിച്ചത് ഇന്റര്‍വ്യ്യുവിന്.
ഞാന്‍ വിളിച്ചത് സുന്ദരനെയായിരുന്നു.
സോറി സുന്ദരന്‍ . പേര് മാറിപ്പോയതാ...
ആ കോള്‍ അപ്പോ തന്നെ കട്ട് ചെയ്തൂ, വെറുതെ സമയം മെനക്കടുത്തേണ്ടല്ലോ.

പലതില്‍ രണ്ട്
മറ്റൊരു ദിവസം.
ഇതേപോലെ ഒരു ആന്ധ്രാ ചുള്ളി.
ഹലോ
ഹായ്‌.
ഐ ബി എമ്മില്‍നിന്നാണ്. നിങ്ങള്‍ ഇന്നു ഇന്റര്‍വ്യൂവിന് സമയം തന്നിട്ടുണ്ടായിരുന്നു.
ഓ, ശരിയാണ്.
അപ്പോ തുടങ്ങാം.
ശരി, പക്ഷെ ഇന്റര്‍വ്യൂവിനു മുമ്പ് ഒരു കാര്യം പറയാനുണ്ട്.
എന്താ അത്?
പ്ലീസ്... മിസ്സ് അണ്ടര്‍സ്റ്റാന്റ് ചെയ്യരുതേ, താങ്കളുടെ ശബ്ദം വളരെ നന്നായി തോന്നുന്നൂ, പാട്ടു പാടാറുണ്ടോ?
[ഇന്റര്‍ര്‍വ്യൂവിലും പഞ്ചാര!!!] പിന്നല്ലേ, ഞാന്‍ മുപ്പതിലതികം സിനിമയില്‍ പാടിയിട്ടുണ്ട്!!!
ശരിയാണോ? ഏത് ഭാഷയിലാ?
നോര്‍ത്ത് കേരളാ മലയാളം സൌത്ത് കേരളാ മലയാളം പിന്നെ തുളു..
ഓ എനിക്കു മലയാളം അറിയില്ലാ.
അതാ കേള്‍ക്കഞ്ഞത്.
ദാറ്റ്സ് ഓക്കെ! എന്നാ തുടങ്ങാം 
ഓകെ. 
നിങ്ങളിപ്പോള്‍ ചെയ്യുന്ന പ്രൊജക്റ്റിനെക്കുറിച്ചൊന്നു പറയൂ..

ഈ പ്രതീക്ഷിത ചോദ്യം മുഴുവനാക്കുന്നതിന്നു മുന്നേ അവള്‍ ഒരു പ്രൊജക്റ്റിന്റെ ഡീറ്റെയില്‍സ് വിവരിക്കാന്‍ തുടങ്ങീ.
ഒരഞ്ച്മിനിറ്റ് കേട്ടപ്പോഴേക്കും എനിക്കൊരു വല്ലായ്ക...

ഹലോ...
എന്തേ?
അല്ല, ഞാന്‍ ചോദിച്ചത് നിങ്ങളിപ്പോള്‍ ചെയ്യുന്ന പ്രൊജക്റ്റിനെക്കുറിച്ചാണ്.
അതു തന്നെയാണ് ഞാന്‍ പറയുന്നതും.
സോറി, നിങ്ങളുടെ റെസ്യൂം പ്രകാരം ഇതു ഇപ്പൊ വര്‍ക്ക് ചെയ്യുന്ന കമ്പനിയുടെ മുന്‍പ് നിങ്ങള്‍ വര്‍ക്ക് ചെയ്തിട്ടുള്ള കമ്പനിയില്‍ ചെയ്ത പ്രൊജക്റ്റ് ആണ്. അങ്ങനെയെങ്കില്‍ റെസ്യൂമില്‍ ചിലപ്പോ തെറ്റിയതായിരിക്കം. 

ഒരു രണ്ടു നിമിഷത്തെ നിശ്ശ്ബ്ദതയ്ക്ക് ശേഷം...
സോറി, ആക്ച്വലി, റെസ്യൂം ശരിയാണ് . എനിക്കു തെറ്റിയതാ. ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്റ്റ്...

അത്രേം കേട്ടപ്പോഴേ, അതിലും തീരുമാനമായി.

ബ്ലും!

രണ്ട് റെസ്യൂം കുളത്തില്‍ പോയതാ.. 

അമേരിക്കയില്‍ ഇപ്പോ ഒരു യൂനിവേഴ്സിറ്റിയുടെ ഏതാണ്ട് എണ്‍പത്ശതമാനം ആന്ധ്രക്കരും അതില്‍ മിക്കതും പറ്റിക്കല്‍സും . ആ പിള്ളാര്‍ക്ക് ഇപ്പോ കാലിലൊരു റേഡിയോ കോളര്‍ ഇട്ടു കൊടുത്തിട്ടുണ്ടത്രെ. ഇവരെവിടെ പോവുന്നൂന്ന് നോക്കാന്‍! എന്തിനും ഒരു പരിധി നല്ലാതാ... 

നമുക്ക് മാത്രമാണ് അവര്‍ ആന്ധ്രാക്കാര്‍, പക്ഷേ  ബാക്കിയുള്ള ലോകത്തിന് "കംപ്ലീറ്റ് ഇന്ത്യാക്കരും തട്ടിപ്പ് ടീംസ്" ആവും. നമ്മുടെ വിദേശകാര്യമന്ത്രാലയം ഇന്ത്യയുടെ പേര് കളങ്കപ്പെടുത്തുന്ന ഈ ടീംസിനെ സപ്പോര്‍ട്ട് ചെയ്യാന്‍വരുന്നതിന്നുമുന്നേ ഇതിനെക്കുറിച്ചുകൂടെ ഒന്നാലോചിക്കുന്നത് നന്നാവും

NB: ഉപയോഗിച്ചിരിക്കുന്ന എല്ലാ പേരുകളും സാങ്കല്‍പ്പികം. സംഭവങ്ങളെല്ലം യാഥാര്‍ത്തവും.

6 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഈ ടീംസിനെ സമ്മതിക്കണം. അമേരിക്കയിലും ഒസ്മാനിയാ യൂണിവേഴ്സിറ്റിക്ക് ബ്രാഞ്ചോ ???

ചെകുത്താന്‍ said...

Blum

വാഴക്കോടന്‍ ‍// vazhakodan said...

പിന്നെ കുന്നംകുളത്ത് 7 ബ്രാഞ്ചുണ്ട്! ഉടനെ ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റീടെ ബ്രാഞ്ചൂം വരും :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ചെകുത്താനേ അതാണ്‍ ബ്ലും...
കുന്നുംകുളത്ത ബ്രാഞ്ചില്ലാത്ത് യൂണിവേഴ്സിറ്റിയൊ !

bas said...

http://mangalam.com/index.php?page=detail&nid=389984&lang=malayalam

Hah ha ah Plz REad it

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

BAS, അതും ഒരു റെഡ്ഡി!