എലിക്കെണീല് പുലിവാല് ‍പെട്ട കേസ് !

ഹലോ...
ഹലോ... ഹൈകോടതി...

ഹലാക്ക്.. പിന്നേം നമ്പര്‍ മാറിയാ?
ഇത് ഹൈക്കോടതിയാണ്, തങ്കള്‍ എങ്ങോട്ടാ വിളിച്ചത്?
ഞമ്മള് തെക്കോട്ട് തിരിഞ്ഞ് ബഹുമാനപ്പെട്ട ഹൈക്കോടതിയിലേക്കാണ് കോയ വിളിച്ചത്.
ആ അതുതെന്നെയാണ് ഇത്.
ഇത് നല്ല കഥ, നിങ്ങളതിന്റെടീല്‍ ബഹുമാനം കളഞ്ഞതൊന്നും ഞമ്മളറിഞ്ഞീലല്ല കോയ...



നിങ്ങള്‍ കാര്യം പറയൂ, ആരാ സം സാരിക്കുന്നത്?
ഗഫൂര്‍ക്കാ ദോസ്ത്, കോയിക്കോട്ന്ന്

എന്തായിരുന്നു കാര്യം?
അല്ലോലെ, ഒരു വിധി ആവശ്യണ്ടേനീന്ന്...
ഏതാ കേസ്?
ഒരു പുലിവാല്, ഇരിക്കണേന്റെ എടേല്‌, അറിയാതെ എലിക്കെണീപ്പെട്ട കേസേയ്നൂന്ന്...
പുലിവാല് എവിടെപ്പെട്ട കേസ്? ഏണീപ്പെട്ട കേസോ?
അല്ലോലെ, എലിക്കേണീന്ന്..
ഓ അങ്ങനെ.
അല്ല കോയ, ഇങ്ങള്‍ കാര്യം പറയീന്ന്... വിധികിട്ടോ?
കിട്ടും, കേസിന് പിന്നെ വിധികിട്ടാണ്ടിരിക്കോ ?
അതങ്ങനല്ലാന്ന്, ഞമ്മക്ക് വേണ്ട വിധി എലിക്കെണീന്ന് പറഞ്ഞ സാധനം വെച്ചിട്ടൂല്യ, പുലിക്ക് വാലുംല്ലാ എന്ന വിധിയാണ് കോയാ...
അങ്ങനെ തന്നെ വേണോ?
ഇതിപ്പം നല്ല കഥ, അങ്ങനെ തന്നെ വേണം.

സാധനം കയ്യിലുണ്ടോ?
സാധനോം സംഗതിയൊക്കെ വലത്തേ കയ്യീതന്നെണ്ട്ന്ന് ...

&&%*&()(*(*&്‌)
&ക്യാ*^(*&)(*&(&്‌&(*&(*(ഷ്
മരു*^&()മകന്‍5647654
&*()&)(&
*)(*(^&%&%&

ഓകെ...
ഓകെ...

ബ്ലും...! വിധി വീണതാ...

കൂടെ വീണത്: ഈ കുത്തും കോമയുമുള്ള  ഭാഗം എങ്ങാനും ബഹുമാനപ്പെട്ട കോടതി വായിക്കനിടയായല്‍ കുരുത്തം കെട്ടവനെതിരെ, കോടതി നിന്ദയ്ക്ക് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നതിനാലും,"ബ്ലും" പൂട്ടി താക്കോല്‍ ബഹുമാനപ്പെട്ട കോടതിക്ക് കൊടുക്കേണ്ടണ്ടി വരുമെന്നെതിനാലും, തല്‍ക്കലം വിധി മേടിക്കാന്‍ കാശില്ലാത്തതിനാലും നാളെയോ മറ്റന്നാളോ അതിന്റെ പിറ്റേന്നോ ഇന്ത്യാവിഷന്‍ ചെറിയ ക്യാമറവെച്ച് കണ്ടുപിടിക്കുന്നവരെ ഇതിങ്ങനെ കൊടുക്കുകയേ നിവൃത്തിയുള്ളു. മാന്യ സുഹൃത്തുക്കള്‍ "ബഹുമാന പുരസ്കരം" പൂരിപ്പിച്ചു വായിച്ചുകൊള്ളും എന്നു കരുതുന്നൂ...

5 comments:

Unknown said...

blum!

jayanEvoor said...

എല്ലാം ഞാൻ വേണ്ടിടത്ത് അറിയിച്ചിട്ടുണ്ട്...

എന്നാപ്പിന്നെ, കോടതീൽ വച്ചുകാണാം!

Unknown said...

പൂരിപ്പിച്ചു... വായിച്ചു...

വാഴക്കോടന്‍ ‍// vazhakodan said...

അയ്യോ പൂരിപ്പിച്ച് വായിച്ചത് ബഹുമാന പുരസ്സരമല്ലല്ലോ, കൊയപ്പായാ :)
ബ്ലും

Naushu said...

ഇത് കലക്കി....