ഒപ്പിട്ടൂ, സ്മാര്‍ട്ടായി...

അതങ്ങനെയാണ്,പ്രാഞ്ചിയേട്ടന്‍ , ശ്ശെ.. യൂസുഫലി ഒരു കാര്യത്തിലിടപെട്ടാല്‍.... അവസാനം കാര്യങ്ങളിലൊക്കെ ഒരു ധാരണയിലെത്തി സ്മാര്‍ട്ട്സിറ്റി കരാറൊപ്പിട്ടു. യൂസുഫലി ഇടപെട്ടാല്‍ എന്നുള്ള ഒരു പഴംചൊല്ലിന്റെ സാധ്യതകള്‍ ഭാഷാപിതാക്കളുടെ പുതുതലമുറക്കാര്‍ അലോചിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഈ സംഭവം ഒപ്പിട്ടപ്പോഴും, അച്ചുമാമന്‍ കയ്യിലാത്ത ബനിയനായിരുന്നോ ഇട്ടിരുന്നത്, എന്ന ചോദ്യം അത്ര പ്രസക്തമല്ല ! എങ്ങനെയാണേലും ദുബായ് ഗവര്‍മെന്റിനെയും ടീകോമിനെയും രക്ഷിക്കുന്നതിന്നുള്ള കേരളാ സര്‍ക്കാറിന്റെ സഹായ ഹസ്തമായി അച്ചുമാമന്റെ കയ്യില്ലാത്ത ബനിയന്‍ ധരിച്ചിട്ട ഒപ്പിനെ പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെടും എന്നതില്‍ തര്‍ക്കമുണ്ടാവാന്‍ വഴിയില്ല.. ഒരുപാട് ഹിഡണ്‍ കേമറകള്‍ ഉള്ള കാലമാണ് !!!

എന്തായാലും മേല്‍പ്പറഞ്ഞ 246 ഏകര്‍ സ്ഥലത്ത് നാളെ മുതല്‍, പണ്ടെന്നോ ഇട്ട ശിലാഫലകത്തിന്റെ അടിത്തറ അവിടെതന്നെയുണ്ടോ എന്നു കണ്ടുപിടിക്കാന്‍ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നൂ. ഇതിന്റെ റിപ്പോര്‍ട്ട് വരുന്നതിനനുസരിച്ച് ആ അടിത്തറ കണ്ടുപിടിച്ച് കുഴിച്ചെടുത്ത് വീണ്ടും യധാസ്ഥാനത്ത് പ്രതിഷ്ടിക്കാനുള്ള കോണ്‍ട്രാക്റ്റേഴ്സിനേയും നിയമിച്ചിരിക്കുന്നൂ.

ഈ സമയംകൊണ്ട് പായയും പെട്ടിയും തലയണിയും കുട്ടിയുമായി കൊച്ചിപിടിക്കാനിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്... ഇത്രയും കഴിയുമ്പോഴേക്കും ഇലക്ഷനാവും!

ബ്ലും! 

പ്രതീക്ഷകള്‍

3 comments:

കല്യാണിക്കുട്ടി said...

hehehehe.............

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നോക്കിക്കോ... ഇതിങ്ങനെ തന്നെ നടക്കും!

മുക്കുവന്‍ said...

ഇത്രയും കഴിയുമ്പോഴേക്കും ഇലക്ഷനാവും!.. thats the fact!