നാടകം : ചോര്‍ത്തല്‍ അഥവാ തീര്‍ക്കല്‍ !












രംഗം ഒന്ന്: തിരശീല ഉയരുന്നു.

രംഗപടം: 
മേശപ്പുറത്തിരിക്കുന്ന ഒരു ഫോണ്‍  രണ്ടു കസേര.

കണ്ണടവച്ച നീളമുള്ള ഒരാള്‍, പോക്കറ്റിലൊരു പേന,കണ്ടാലൊരു നായരാണെന്നു തോന്നണം.

തടിച്ചു കുറുതായ ചെറിയ കഴിത്തുള്ള  മറ്റൊരാള്‍, കഴുത്തിലൊരു ഷാള്‍,കണ്ടാലൊരു ശ്രീനാരായണ ഗുരു ഭക്തനെപ്പോലെ തോന്നരുത്. 

കണ്ണടവെച്ച ആള്‍ ഫോണ്‍ എടുത്തു വിളീക്കുന്നൂ. 

കണ്ണടവെച്ചയാള്‍:ഹലോ
ഫോണില്‍: ഹലോ, പോലീസ്കണ്ട്രോള്‍ റൂം.

കണ്ണട വെച്ചാആള്‍ ഫോണ്‍ പൊത്തിപ്പിടിച്ച് മറ്റേ ആളുടെ മുഖത്തേക്ക് (അര്‍ഥഗര്‍ഭമായി) നോക്കുന്നൂ. 

തടിച്ചയാള്‍:  അവിടെ "ടര്‍" എന്ന ഒരുശബ്ദം കേള്‍ക്കുന്നൂണ്ടോ?
കണ്ണടവെച്ചയാള്‍: ഉണ്ട്.
തടിച്ചയാള്‍ : ശരിക്കു കേള്‍ക്കുന്നുണ്ടോ?
കണ്ണട വെച്ചയാള്‍: ഉണ്ട്. എന്തോ ലീക്കുചെയ്യുന്ന പോലെയുള്ള ശബ്ദം.
തടിച്ചയാള്‍ : അവരു നമ്മുടെ ഫോണ്‍ ചെയ്യുകയാണെന്നാ തോന്നുന്നത്.

രണ്ടുപേരുടെയും മുഖഭാവം മാറുന്നു. സീരിയസ്. 
ബാക്ക്ഗ്രൌണ്ടില്‍ വന്ദേമാതരം ചെറിയ ശ്ബ്ദത്തില്‍.

കണ്ണടവെച്ചയാള്‍: നിങ്ങളിപ്പോള്‍  പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ആ ഉപകരണം ഓഫ് ചെയ്യണം.
ഫോണില്‍: ഏതു ഉപകരണം?
കണ്ണടവെച്ചയാള്‍: ആ, ടാപ്പില്‍നിന്നും വെള്ളം വീഴുന്നപോലെ ശ്ബ്ദമുണ്ടാക്കുന്ന യന്ത്രം.
ഫോണില്‍: താനാരാ?
കണ്ണടവെച്ചയാള്‍: അയാം മിസ്റ്റര്‍ നായര്‍.

ബാക്ക്ഗ്രൌണ്ടില്‍ കില്‍ബില്ലിലെ വിസിലടിക്കുന്ന മ്യൂസിക് (പ്രചോദനം കൊണ്ടത്, മോഷ്ടിച്ചതല്ലാ) . 

ഫോണില്‍: താനിക്കൊന്നും വേറെ പണിയില്ലേടൊ, ^%$&^$%^%$^$^$$%#@$$%$#, (പീ പീ പീ സൌണ്ട്.)

കണ്ണടവെച്ചാളുടെ മുഖഭാവം ജഗതി തെറികേട്ട്പോലെ മാറിമറിയുന്നൂ മാനറിസം, അഥവാ ഭാവാഭിനയം. 

ഫോണ്‍ വെയ്ക്കുന്നൂ. മറ്റേ ആളുടെ മുഖത്തേക്ക് (അര്‍ഥഗര്‍ഭമായി) വീണ്ടും നോക്കുന്നൂ. 

രണ്ടുപേരും എണീറ്റു, ചേര്‍ന്ന് നില്ക്കുന്നൂ.  സ്റ്റേജിനു മുന്നിലേക്കു (സ്ലോ മോഷനില്‍ ) നടക്കുന്നൂ. തടിച്ചയാള്‍ ഷാളെടുത്ത് മുഖം തുടയ്ച്ച്, ഷാള്‍ കുടയുന്നൂ. 

ബാക്ക്ഗ്രൌണ്ടില്‍ കെപീഎസ്സി യുടെ "ബലികൂടീരങ്ങളേ... " എന്ന വിപ്ലവ ഗാനം ഉച്ചത്തില്‍, ശ്ബ്ദം പതുക്കെ കുറഞ്ഞ് കുപ്പിയുടെ മൂടിതുറന്നല്‍ പോലും കേള്‍ക്കുന്ന അത്രയ്ക്കു നിശ്ബ്ദം. 

പതുക്കെ മുഷ്ടികള്‍ ചുരുട്ടി കയ്യുയര്‍ത്തി രണ്ടുപേരും.

"മുഖ്യമന്ത്രി രാജിവെയ്ക്കണം !"

"സമരം ചെയ്യും സമരം ചെയ്യും 
പുതിയ സ്കൂള്‍ കിട്ടണ വരെയും സമരം ചെയ്യും"

"സര്‍ക്കാര്‍ നീതി പാലിക്കുക
പുതിയകോളേജുകള്‍ (കഴുത്ത് "ഞങ്ങള്‍ക്ക്" എന്ന് പറയുന്ന പോലെ  ശരീരത്തോട് അടുപ്പിച്ചു കൊണ്ട്) അനുവദിക്കുക"

എന്നീ മുദ്രാവാഖ്യങ്ങള്‍ ഉറക്കെപറഞ്ഞ് കയ്യുയര്‍ത്തി നിശ്ചലമാവുക. 

പുറകില്‍ ഒരു ചുവന്ന ഡൂം ലൈറ്റ് തെളിയുന്നൂ. അവിടെ കയ്യില്ലാത്ത ബനിയനും കൈലിമുണ്ടും എടുത്തു  കണ്ണട വെച്ച ഒരാള്‍  തോളുയര്‍ത്തിപ്പിടിച്ച് പുഞ്ചിരിയോടെ നില്‍ക്കുന്നു. (മുഖത്ത് പുച്ചഭാവം)

അതിന്നും പുറകില്‍ അടുത്ത ചുവന്ന ഡൂം ലൈറ്റ് തെളിയുന്നൂ. അവിടെ വടിവാളുകളുമായി ബനിയനിട്ടയാളെ കൊല്ലാനെന്ന ഭാവത്തില്‍അഞ്ചുപേര്‍.

ബാക്ക്ഗ്രൌണ്ടില്‍ ഇന്നോവ കാര്‍ ബ്രെയ്ക്കിടുന്ന ശബ്ദം.

സ്റ്റേജിന്‍റെ വലതു ഭാഗത്തായി ഒരു പച്ച ലൈറ്റ് തെളിയുന്നൂ. അവിടെ ഒരു ഐസ്ക്രീം വണ്ടിയുന്തി നടക്കുന്നയാള്‍ തള്ളവിരലുയര്‍ത്തി കാണിച്ച് കണ്ണിറുക്കുന്നൂ.

സ്റ്റേജിന്‍റെ ഇടതുവശത്ത് നീല വെളിച്ചം തെളിയുന്നൂ, അവിടെ കസേര മുറുക്കിപ്പിടിച്ച് പോലീസ് വെഷമിട്ട ഒരാളില്‍ നിന്നും സല്യൂട്ട് സ്വീകരിക്കുന്ന ഒരാള്‍,  പൌഡറിട്ടു മുഖം വെളുപ്പിച്ച അധികം ഉയരമില്ലാത്ത ഒരാള്‍ ഒരു കയ്യുകൊണ്ട് കസേര വലിക്കുന്നൂ, മറ്റേ കയ്യുകൊണ്ട് കണ്ണട വെച്ച ആള്‍ വിളിക്കുന്ന മുദ്രാവാഖ്യം ഏറ്റു വിളിക്കുന്ന പോലെ നില്‍ക്കുന്നൂ .

ശേഷം ലൈറ്റുകള്‍ അണയുന്നൂ.

രംഗം രണ്ട്: തിരശീല ഉയരുന്നു.

രംഗപടം:
മേശപ്പുറത്തിരിക്കുന്ന ഒരു ഫോണ്‍  രണ്ടു കസേര
കണ്ണടവച്ച നീളമുള്ള ഒരാള്‍, പോക്കറ്റിലൊരു പേന,കണ്ടാലൊരു നായരാണെന്നു തോന്നണം.
തടിച്ചു കുറുതായ ചെറിയ കഴിത്തുള്ള ഒരാള്‍, കഴുത്തിലൊരു ഷാള്‍,കണ്ടാലൊരു ശ്രീനാരായണ ഗുരു ഭക്തനെപ്പോലെ തോന്നരുത്. 

ബാക്ഗ്രണ്ടില്‍ "അ, ഓലയാല്‍ മേഞ്ഞൊരു കൊമ്പു ഗൃഹത്തിന്‍റെ കോലായില്‍ നിന്നൊരു കോമളാങ്കി"  എന്ന പഴയ കഥാ പ്രസംഗ ഗാനത്തിന്‍റെ തുടര്‍ച്ചയായുള്ള ആവര്‍ത്തനം. 

ശുഭം . കര്‍ട്ടന്‍ !

©  ബ്ലും !



4 comments:

ajith said...

ജീവിച്ചിരിക്കുന്നവരുമായി ഒരു സാമ്യവും തോന്നുന്നില്ല

മുക്കുവന്‍ said...

സ്റ്റേജിന്‍റെ വലതു ഭാഗത്തായി ഒരു പച്ച ലൈറ്റ് തെളിയുന്നൂ. അവിടെ ഒരു ഐസ്ക്രീം വണ്ടിയുന്തി നടക്കുന്നയാള്‍ തള്ളവിരലുയര്‍ത്തി കാണിച്ച് കണ്ണിറുക്കുന്നൂ

njanonnum kettilley :)

പെണ്‍കൊടി said...

ഊര്‍ജ്ജ്വസ്വലനായി തിരിച്ചു വന്നതില്‍ സന്തോഷം. കുറേ കാലമായി നിസ്സ്ചേട്ടന്റെ സോറി കുരുത്തംകെട്ടവന്റെ കുളത്തില്‍ കല്ലിടുമ്പോ 'ബ്ലും' എന്നു കേള്‍ക്കാന്‍ പറ്റണില്ലാര്‍ന്നു. ഇപ്പ ശര്യായി.. ഇനി ഉച്ചത്തിലാകട്ടെ കാര്യങ്ങള്‍ ..

Melvin Joseph Mani said...

അപ്പോൾ എന്റെ ചോദ്യം ഇതാണ്... "ആരാണ് ശരിക്കും ഫോണ്‍ ചോർത്തിയത്‌?"