ഇന്ത്യന്‍ വിജയത്തിന്റെ മൂല കാരണം !

സ്ഥലകാല ബോധം
സ്ഥലം: ഒഫീസിലെ കഫെത്തീരിയ, വിത് ചായകപ്പ്
സമയം: 21/10/2008 രാവിലെ 8:45

ഇന്ത്യ ആസ്ത്രേലിയയെ 320 റണ്‍സിന്‌ തോല്‍പ്പിച്ചു !
അഭിമാനം! അഭിമാനം!
കുംബ്ലെയുടെ മികച്ച ക്യാപ്റ്റന്‍സിയാണ്‌ വിജയത്തിന്റെ മൂല കാരണം.
അതിനു കുംബ്ലെ കളിച്ചില്ലല്ലോ?
പക്ഷെ കുംബ്ലെയുടെയാണ് ഇന്ത്യയെ ജയിപ്പിച്ചത്.
ആണോ?
ആശാന്റെ മികച്ച തീരുമാനങ്ങളാണ്‌ അടുത്ത്കാലത്തുള്ള എല്ലാ ജയങ്ങള്‍ക്കും കാരണം.
എങ്ങനെ?
ഇന്ത്യ പരമ്പരയില്‍ പുറകിലാണെങ്കില്‍ ആള്‌ പരുക്ക്മൂലം മാറിനില്‍ക്കാറില്ലെ?
ഉവ്വ് !
അപ്പോ ആര് ക്യാപ്റ്റനാവും?
നമ്മുടെ ധോണികുട്ടന്‍.
ധോണിവന്നാല്‍ കളിജയിക്കില്ലേ?
പിന്നല്ലാതെ...
കുംമ്പ്ലെയുടെ മികച്ച തീരുമാനമ്മല്ലേ ധോണിയെ ക്യാപ്റ്റനാക്കീത്?
അതെ.
അപ്പൊ വിജയത്തിന്റെ മൂല കാരണം എന്താ?
കുംമ്പ്ലെയുടെ മാറിനില്‍ക്കനുള്ള തീരുമാനം.
കുംമ്പ്ലെ നീണാള്‍ വാഴട്ടെ....
അപ്പൊ അടുത്തകളി?
കുംമ്പ്ലെ വീണ്ടും ക്യാപ്റ്റനാവന്‍ സാദ്യതയുണ്ട്.
അപ്പോ?
വീണ്ടും ബ്ലും!

1 comment:

നസീര്‍ കടിക്കാട്‌ said...

ഇത് ശരിക്കും ഇഷ്ടായി.അക്ഷരം ഒലിച്ചിറങ്ങിയ
പോലുള്ള നമ്മുടെയീ കേരളത്തിന്റെ കരയായ കരയൊക്കെ ബ്രാഞ്ച് സെക്രട്ടറി മുതൽ പ്രധാനമന്ത്രി വരെ കല്ലിട്ട് കളിക്കുമ്പോൾ,ഇവിടെയൊരാളിതാ ബ്ലും!
നാറാണത്ത് ഭ്രാന്തനു ശേഷം നമ്മുടെ അസംബന്ധങ്ങൾലെക്ക് ഒരു കല്ല്...
ആശംസകൾ